” മധുരം ജീവിതം ” ലഹരി വിരുദ്ധ ഓണാഘോഷം; ഓണക്കളി മൽസരത്തിൽ അസ്ത്ര ഞാറയ്ക്കലും നാടൻ പാട്ടിൽ കതിരോല ഇരിങ്ങാലക്കുടയും ജേതാക്കൾ .
ഇരിങ്ങാലക്കുട :നിയോജകമണ്ഡലം അടിസ്ഥാനത്തിൽ നടന്ന “മധുരം ജീവിതം”ലഹരിവിരുദ്ധ ഓണാഘോഷ പരിപാടിയിലെ വിജയികൾക്ക് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതിമന്ത്രി ഡോ:ആർ. ബിന്ദു സമ്മാനങ്ങൾ വിതരണം ചെയ്തു. പൊറത്തിശ്ശേരി കണ്ടാരംതറ മൈതാനിയിൽ നടന്ന
ഓണക്കളി മത്സരത്തിൽ അസ്ത്ര ഞാറയ്ക്കൽ ഒന്നാം സ്ഥാനവും ശിവകാർത്തികേയ നോർത്ത് പറവൂർ രണ്ടാം സ്ഥാനവും നേടി. ബാലമുരുകൻ പുല്ലൂറ്റും കാവിലമ്മ കാട്ടൂരും മൂന്നാം സ്ഥാനം പങ്കിട്ടു.
ഒന്നാം സ്ഥാനക്കാർക്ക് 20000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 15000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 10000 രൂപയും (5000 രൂപ വീതം ഇരു ടീമുകൾക്ക് ) ട്രോഫിയും സർട്ടിഫിക്കറ്റുകളും മന്ത്രി സമ്മാനിച്ചു.
നാടൻപാട്ട് മത്സരത്തിൽ കതിരോല ഇരിങ്ങാലക്കുട ഒന്നാം സ്ഥാനവും,എഗറ് കലാസംഘം കാട്ടൂർ രണ്ടാം സ്ഥാനവും വെട്ടം ഫോക്ക് ബാൻഡ് ഇരിങ്ങാലക്കുട മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒന്നാം സ്ഥാനക്കാർക്ക് 7000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 5000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 3000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റുകളും മന്ത്രി സമ്മാനിച്ചു. ജൂനിയർ വിഭാഗം നാടൻപാട്ട് വിഭാഗത്തിൽ സമയ കലാഭവൻ കൊറ്റനെല്ലൂർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി.
സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കും പൊതു ജനങ്ങൾക്കുമായി സംഘടിപ്പിച്ച കലാസാഹിത്യ രചനാ മത്സരങ്ങളുടെ ഫലം ഉടൻ തന്നെ പ്രഖ്യാപിച്ച് വിജയികൾക്കുള്ള സമ്മാനങ്ങൾ പൊതുപരിപാടിയിൽ വെച്ച് നൽകുമെന്നും മന്ത്രി ആർ.ബിന്ദു. അറിയിച്ചു.















