ജീവിതം പ്രതിസന്ധിയിലായ കാറളം സ്വദേശിയായ യുവ ക്ഷീര കർഷകന് തുണയായ് കേരള ഫീഡ്സ്

ജീവിതം പ്രതിസന്ധിയിലായ കാറളം സ്വദേശിയായ യുവ ക്ഷീര കർഷകന് തുണയായി കേരള ഫീഡ്സ്; ” ഡൊണേറ്റ് എ കൗ ” പദ്ധതിയിൽ ഉൾപ്പെടുത്തി പശുവിനെ കൈമാറി.

ഇരിങ്ങാലക്കുട : യുവ ക്ഷീര കർഷകന് തുണയായി കേരള ഫീഡ്സ് കമ്പനി ലിമിറ്റഡ്. ക്ഷീര കർഷകൻ്റെ ഉപജീവന മാർഗ്ഗമായ കറവപ്പശുക്കളിൽ ഒരെണ്ണവും രണ്ട് കിടാക്കളും പ്രസവത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. ജീവിതം പ്രതിസന്ധിയിലായ കാറളം പഞ്ചായത്തിൽ കൊല്ലാറ വീട്ടിൽ രാജേഷിന് കമ്പനിയുടെ ” ഡൊണേറ്റ് എ കൗ ” പദ്ധതിയിൽ ഉൾപ്പെടുത്തി 70000 രൂപയോളം വില മതിക്കുന്ന ഫ്രീസ് വാൾ ഇനത്തിൽ പെട്ട പശുവിനെ കേരള ഫീഡ്സ് ലിമിറ്റഡ് ചെയർമാൻ കെ ശ്രീകുമാർ കൈമാറി. കേരള വെറ്ററിനറി ആൻ്റ് അനിമൽ സയൻസസ് സർവകലാശാലയിൽ നിന്നുമാണ് കമ്പനി അധികൃതർ പശുവിനെ വാങ്ങിയത്. കാറളം വിഎച്ച്എസ്ഇ സ്കൂൾ മൈതാനിയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു പ്രദീപ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് സുനിൽ മാലാന്ത്ര, ബ്ലോക്ക് മെമ്പർ മോഹനൻ വലിയാട്ടിൽ, പഞ്ചായത്ത് മെമ്പർ ടി എസ് ശശികുമാർ, ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡോ ജിതേന്ദ്രകുമാർ കെ ബി , ക്ഷീര വികസന വകുപ്പ് അസി. ഡയറക്ടർ ശാലിനി സി, കമ്പനി മാനേജർ – പ്രൊജക്ട്സ് സുധീർ എൻ ജി എന്നിവർ ആശംസകൾ നേർന്നു. കമ്പനി എജിഎം ഉഷ പത്മനാഭൻ സ്വാഗതവും ഡെപ്യൂട്ടി മാനേജർ – മാർക്കറ്റിംഗ് പി പി ഫ്രാൻസിസ് നന്ദിയും പറഞ്ഞു.

Please follow and like us: