സർക്കാറിനെതിര സ്കൂൾ പാചക തൊഴിലാളി യൂണിയൻ ; വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ധർണ്ണ

സർക്കാറിനെതിരെ സ്കൂൾ പാചക തൊഴിലാളി യൂണിയൻ (എഐടിയുസി); വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധ ധർണ്ണ

ഇരിങ്ങാലക്കുട : മിനിമം വേതന പരിധിയിൽ നിന്നും സ്കൂൾ പാചക തൊഴിലാളികളെ ഒഴിവാക്കിയ ഉത്തരവ് പിൻവലിക്കുക,തൊഴിലാളികൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തുക, 250 കുട്ടികൾക്ക് ഒരു തൊഴിലാളി എന്ന ആവശ്യം പരിഗണിക്കുക, മാസവേതനം യഥാസമയം നൽകുക എന്നീ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി സ്കൂൾ പാചക തൊഴിലാളി യൂണിയൻ (എ. ഐ.ടി.യു.സി) ന്റെ നേതൃത്വത്തിൽ സമരത്തിൽ. ഇരിങ്ങാലക്കുട എ ഇ ഒ ഓഫീസിന്റെ മുന്നിൽ നടന്ന

ധർണ്ണ സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി എൻ കെ ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു സുനിത ദേവദാസ് അധ്യക്ഷയായിരുന്നു സ്കൂൾ പാചക തൊഴിലാളി യൂണിയൻ തൃശ്ശൂർ ജില്ലാ സെക്രട്ടറി ബാബു ചിങ്ങാരത്ത് ,എഐഎസ്എഫ് ജില്ലാ സെക്രട്ടറി മിഥുൻ പോട്ടക്കാരൻ, ഉപജില്ലാ സെക്രട്ടറി സ്മിതാപ്രകാശൻ ശ്രീജ തിലകൻ എന്നിവർ സംസാരിച്ചു.

Please follow and like us: