ഓണം സമൃദ്ധമാക്കാൻ ഇരിങ്ങാലക്കുടയിൽ കൃഷി വകുപ്പിൻ്റെ ഓണച്ചന്ത

ഓണം സമൃദ്ധമാക്കാൻ ഇരിങ്ങാലക്കുടയിൽ കൃഷി വകുപ്പിൻ്റെ ഓണച്ചന്തയ്ക്ക് തുടക്കമായി

ഇരിങ്ങാലക്കുട: കൃഷിവകുപ്പിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ഓണ സമൃദ്ധി കാർഷിക വിപണി ഇരിങ്ങാലക്കുട നഗരസഭ കൃഷിഭവൻ പരിസരത്ത് ആരംഭിച്ചു. ഉത്സവകാലങ്ങളിൽ പൊതുവിപണികളിൽ വിലക്കയറ്റം നിയന്ത്രിക്കുന്നതോടൊപ്പം കർഷകർക്ക് അധികവിലനൽകി പച്ചക്കറികൾ സംഭരിച്ചു കൊണ്ടുമാണ് ഓണച്ചന്ത നടപ്പിലാക്കുന്നത്. കൃഷിഭവൻ പരിസരത്ത് നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ ഓണച്ചന്ത ഉദ്ഘാടനം ചെയ്തു. വികസനകാര്യ ചെയർ പേഴ്സൺ ഫെനിഎബിൻ വെള്ളാനിക്കാരൻ അദ്ധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ എം. ഫാജിത റഹിമാൻ, നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ജെയ്സൻ പാറേക്കാടൻ , കൃഷി ഫീൽഡ് ഓഫീസർ എം.ആർ അജിത്കുമാർ , അസിസ്റ്റൻ്റ് കൃഷി ഓഫീസർ എം.കെ. ഉണ്ണി എന്നിവർ സംസാരിച്ചു.കൃഷി അസിസ്റ്റൻ്റ് പി.എസ്.വിജയകുമാർ, ഷിൻസിമോൾ, സുജാത സുബ്രമണ്യൻ, രാധസത്യൻ, ഷമീനഫസൽ, ശ്രീലതരാജൻ എന്നിവർ നേതൃത്വം നൽകി. കാർഷികവികസന സമിതി അംഗങ്ങൾ കർഷകർ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Please follow and like us: