കാലിക്കറ്റ് സർവകലാശാലയുടെ കായിക കിരീടം തുടർച്ചയായ ഒൻപതാം തവണയും ക്രൈസ്റ്റിന്

കാലിക്കറ്റ് സർവ്വകലാശാലയുടെ കായിക കിരീടം തുടർച്ചയായി ഒൻപതാം തവണയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്

തൃശ്ശൂർ : കാലിക്കറ്റ് സർവ്വകലാശാലയുടെ 2024- 25 അധ്യയനവർഷത്തെ കായിക കിരീടം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സ്വന്തമാക്കി. തുടർച്ചയായി ഒൻപതാം തവണയാണ് ക്രൈസ്റ്റ് കോളേജ് കായിക മികവിൻ്റെ ഈ കിരീടം സ്വന്തമാക്കുന്നത്. ആകെ 2981 പോയിൻ്റുകൾ നേടിയാണ് ക്രൈസ്റ്റ് ഒന്നാമതെത്തിയത്. പുരുഷ, വനിതാ വിഭാഗങ്ങളിലും ക്രൈസ്റ്റ് ഒന്നാമതെത്തി.

സർവകലാശാലാ തലത്തിലുള്ള മത്സരങ്ങളിൽ മികച്ച പ്രകടനത്തോടൊപ്പം ദേശീയ, അന്തർദേശീയ തലങ്ങളിലുള്ള വിജയങ്ങളും ക്രൈസ്റ്റിൻ്റെ വിജയത്തിൽ നിർണായകമായി. കാലിക്കറ്റ് സർവ്വകലാശാല ആസ്ഥാനത്ത് വച്ച് നടന്ന കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാനിൽ നിന്നും മാനേജർ ഫാ. ജോയി പീണിക്കപറമ്പിൽ, വൈസ് പ്രിൻസിപ്പൽ പ്രൊ കെ ജെ വർഗ്ഗീസ്, കായിക വിഭാഗം അധ്യാപകരായ ബിൻ്റു കല്യാൺ , സെബാസ്റ്റ്യൻ, സാവിയോ, അഖിൽ, ഡീൻ സിൻ്റോ കെ ജെ, വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് കായികമികവിൻ്റെ കിരീടം ഏറ്റുവാങ്ങി.

Please follow and like us: