തൃശ്ശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയുടെ നിർമ്മാണത്തിലെ മെല്ലെപ്പോക്കിൽ പ്രതിഷേധിച്ച് മന്ത്രിയുടെ ഓഫീസിലേക്ക് മാർച്ചുമായി കോൺഗ്രസ്സ് പ്രവർത്തകർ
ഇരിങ്ങാലക്കുട : തൃശൂർ – കൊടുങ്ങല്ലൂർ പാതയുടെ നിർമ്മാണത്തിന്റെ മെല്ലെ പോക്ക് അവസാനിപ്പിക്കുക, ഠാണാവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് ഇരിങ്ങാലക്കുട – കാട്ടൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ മന്ത്രി ആർ ബിന്ദുവിൻ്റെ ഓഫീസിലേക്ക് മാർച്ച് .പൂതംകുളം മൈതാനിയിൽ നിന്നും ആരംഭിച്ച മാർച്ച് കെപിസിസി സെക്രട്ടറി സുനിൽ അന്തിക്കാട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സോമൻ ചിറ്റേത്ത് അധ്യക്ഷത വഹിച്ചു. കാട്ടൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഷാറ്റൊ കുരിയൻ , ഡി സി സി സെക്രട്ടറിമാരായ ആൻ്റോ പെരുമ്പിള്ളി, കെ കെ ശോഭനൻ, അഡ്വ. സതീഷ് വിമലൻ മണ്ഡലം പ്രസിഡൻ്റുമാരായ അബ്ദുൽ മാസ്റ്റർ, ബാബു തോമസ്, ശശികുമാർ ഇടപ്പുഴ, എ പി വിൽസൺ, ശ്രീകുമാർ എൻ, സിദ്ധാർത്ഥൻ എ ഐ, പി കെ ഭാസി, സാജു പാറേക്കാടൻ എന്നിവർ സംസാരിച്ചു.ബ്ലോക്ക് – മണ്ഡലം ഭാരവാഹികൾ, പോഷക സംഘടനകളുടെ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.