ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ ഡോക്ടറുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും സെക്യൂരിറ്റി ജീവനക്കാരനെ അക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസിൽ പുല്ലൂർ ഊരകം സ്വദേശികൾ അറസ്റ്റിൽ
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ നിരീക്ഷണ വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെയും മറ്റ് ജീവനക്കാരുടെയും ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് തടസ്സം സൃഷ്ടിക്കുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് കണ്ട് പിടിച്ച് മാറ്റാൻ ചെന്ന സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികളായ പുല്ലൂർ ഊരകം സ്വദേശികളും സഹോദരങ്ങളുമായ നെല്ലിശ്ശേരി വീട്ടിൽ റിറ്റ് ജോബ് (26), ജിറ്റ് ജോബ് (27), പുല്ലൂർ ചേർപ്പുംകുന്ന് സ്വദേശി മഠത്തിപറമ്പിൽ വീട്ടിൽ രാഹുൽ (26) എന്നിവരെ അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 24 ന് രാത്രി പത്ത് മണിയോടെ ആയിരുന്നു സംഭവം.റിറ്റ് ജോബ് ആളൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വധശ്രമക്കേസിലും, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട് അടിപിടിക്കേസുകളിലും പ്രതിയാണ്.
ജിറ്റ് ജോബ് ആളൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വധശ്രമക്കേസിലും, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു അടിപിടിക്കേസിലും പ്രതിയാണ്.രാഹുൽ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വധശ്രമക്കേസിലും, ഒരു അടിപിടിക്കേസിലും പ്രതിയാണ്.ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിനേഷ്.കെ..ജെ, സബ് ഇൻസ്പെക്ടർ സോജൻ, എസ്.ഐ സഹദ്, ജി.എസ്.ഐ മുഹമ്മദ് റാഷി, ജി.എസ്.സി.പി.ഒ രഞ്ജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.















