സർവകലാശാലകളിൽ സ്ഥിരം വിസിമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ബിന്ദുവിൻ്റെ ഓഫീസിലേക്ക് എബിവിപി മാർച്ച്

സർവകലാശാലകളിൽ സ്ഥിരം വിസിമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ഡോ ആർ ബിന്ദുവിൻ്റെ ഓഫീസിലേക്ക് എബിവിപി മാർച്ച്

ഇരിങ്ങാലക്കുട : സർവകലാശാലകളിൽ സ്ഥിരം വിസിമാരെയും ഗവണ്മെന്റ് കോളേജുകളിൽ സ്ഥിരം പ്രിൻസിപ്പൽമാരെയും നിയമിക്കുക, സർവകലാശാല ഭരണത്തിൽ സർക്കാരിന്റെ രാഷ്ട്രീയ ഇടപെടലുകൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദുവിന്റെ ഓഫീസിലേക്ക് എബിവിപി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഗവ ബോയ്സ് സ്കൂൾ പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് ആൽത്തറയ്ക്കൽ പോലീസ് ബാരിക്കേഡുകൾ വച്ച് തടഞ്ഞു. എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ആർ അശ്വതി മാർച്ച് ഉദ്ഘാടനം ചെയ്തു. എബിവിപി തൃശ്ശൂർ ജില്ല സെക്രട്ടറി കെ എസ് യദുകൃഷ്ണൻ,സംസ്ഥാന സമിതി അംഗം വിഘ്‌നേശ് ,ജില്ലാ സമിതി അംഗങ്ങളായ അരുൺ എം ബി , സിദ്ധാർഥ് , അമൽ ,ആനയ് കൃഷ്ണ എന്നിവർ സംസാരിച്ചു. റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി.

Please follow and like us: