ഇരിങ്ങാല ” ക്കുഴി ” കൾക്കെതിരെ സിപിഐ യും; ചെയർപേഴ്സൺമാർ മാറി മാറി വരുന്നതല്ലാതെ നഗരസഭയിൽ വികസന പ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ലെന്ന് വിമർശനം

ഇരിങ്ങാല ” ക്കുഴി ” കൾക്കെതിരെ സിപിഐ യും; ചെയർപേഴ്സൺമാർ മാറി വരുന്നതല്ലാതെ നഗരസഭയിൽ വികസന പ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ലെന്ന് വിമർശനം.

ഇരിങ്ങാലക്കുട: ഇരിങ്ങാല ” ക്കുഴി “ക്കെതിരെ സിപിഐ യും. നഗരസഭ പരിധിയിൽ മാസങ്ങളായി തകർന്ന് കിടക്കുന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. എഐടിയുസി ജില്ലാ പ്രസിഡൻ്റ് ടി.കെ സുധീഷ് പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.ചെയർപേഴ്സൺമാർ മാറി വരുന്നതല്ലാതെ യാതൊരുവിധ വികസന പ്രവർത്തനങ്ങളും നഗരസഭയിൽ നടക്കുന്നില്ലെന്നും ഉദ്ഘാടനം മാമാങ്കങ്ങൾ മാത്രമാണ് അരങ്ങേറുന്നതെന്നും ഉദ്ഘാടകൻ ചൂണ്ടിക്കാട്ടി. സിപിഐ മണ്ഡലം സെക്രട്ടറി എൻ.കെ ഉദയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടേറിയറ്റ് അംഗങ്ങളായ അനിതാ രാധാകൃഷ്ണൻ, കെ. കെ ശിവൻ, കെ.എസ് ബൈജു, കെ.എസ് പ്രസാദ്, കൗൺസിലർമാരായ അൽഫോൺസ തോമസ്, അഡ്വ:ജിഷ ജോബി, ഷെല്ലി വിൽസൺ , രാജി കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.

അഡ്വ: പി. ജെ ജോബി സ്വാഗതവും ബെന്നി വിൻസെൻ്റ് നന്ദിയും പറഞ്ഞു.

Please follow and like us: