ഇരിങ്ങാലക്കുട സ്വദേശിയായ റിട്ട. അധ്യാപകൻ്റെ ഫോൺ മോഷ്ടിച്ച് യുപിഐ ഇടപാട് വഴി പണം കവർന്ന പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട സ്വദേശിയായ റിട്ട. അധ്യാപകൻ്റെ മൊബൈൽ ഫോൺ മോഷ്ടിച്ച് യു.പി.ഐ ഇടപാട് വഴി പണം തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സ്വദേശിയായ റിട്ടയേഡ് അദ്ധ്യാപകന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച് അതിലുണ്ടായ സിമ്മിൽ ബന്ധിപ്പിച്ചിരുന്ന ബാങ്ക് അക്കൗണ്ടിൽ നിന്ന് യു.പി.ഐ ഇടപാട് വഴി പല തവണകളായി 99993 രൂപ തട്ടിയെടുത്ത കേസിൽ പെരിഞ്ഞനം ചെന്നാറ വീട്ടിൽ വിജീഷ് (34 വയസ്) എന്നയാളെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 24 ന് വൈകീട്ട് അഞ്ചരയ്ക്ക് പരാതിക്കാരൻ വീട്ടിൽ നിന്നും ഇരിങ്ങാലക്കുടയിൽ ഒരു മീറ്റിഗിൽ പങ്കെടുക്കുന്നതിനായി മൊബൈൽ ഫോണുമായി പോയിരുന്നു. തിരിച്ച് വീട്ടിലെത്തിയതിന് ശേഷം പിറ്റേ ദിവസം രാവിലെ ഫോൺ ചാർജ്ജ് ചെയ്യാനായി നേക്കിയപ്പോഴാണ് മൊബൈൽ നഷ്ടപ്പെട്ടതായി അറിഞ്ഞത്. മൊബൈൽ ഫോൺ കാണാതായപ്പോൾ അതിലേക്ക് വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. പിന്നീട് വീണ്ടും വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് ബാങ്ക് മാനേജരെ വിളിച്ച് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ ഫോൺ നഷ്ടപ്പെട്ടുവെന്ന് അറിയിക്കുകയായിരുന്നു.

യു.പി.ഐ ട്രാൻസാക്ഷൻ വഴി പണം കൈമാറ്റം ചെയ്ത അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. വിവിധ സ്റ്റേഷനുകളിലായി ഇയാൾ പതിനഞ്ച് ക്രമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജൻ.എം.എസ്, എസ്.ഐ. മാരായ സഹദ്, മുഹമ്മദ് റാഷി, എ.എസ്.ഐ. പ്രകാശൻ, എസ്.സി.പി.ഒ. വിജോഷ്, സി.പി.ഒ. പബീബ്, മുളികൃഷ്ണ എന്നിവർ കൊരട്ടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അമൃതരംഗൻ, എസ്.ഐ. മാരായ ജോയ്, റെജിമോൻ സി.പി.ഒ മാരായ ശ്രീനാഥ്, ഫൈസൽ, ശ്രീജിത്ത് എന്നിവരുടെ സഹായത്തോടെ കൊരട്ടി പൊങ്ങത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.

Please follow and like us: