2024 ലെ കാൻ ചലച്ചിത്രമേളയിൽ അംഗീകാരം നേടിയ ഹിന്ദി ചിത്രം ” ദി ഷെയിംലെസ്സ് ” നാളെ വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ
ഇരിങ്ങാലക്കുട : 2024 ലെ കാൻ ചലച്ചിത്രമേളയിൽ അൺസെർട്ടെൻ റിഗാർഡ് വിഭാഗത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ ഹിന്ദി ചിത്രം ” ദി ഷെയിംലെസ്സ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 25 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ഒരു പോലീസുകാരനെ കുത്തിയ ശേഷം വേശ്യാലയത്തിൽ നിന്നും രക്ഷപ്പെടുന്ന രേണുക ദക്ഷിണേന്ത്യയിലെ ദേവദാസി സമൂഹത്തിലാണ് എത്തിച്ചേരുന്നത്. ഇവിടെയുള്ള പെൺകുട്ടിയുമായി രേണുക സൗഹൃദത്തിലാകുന്നു.. ബൾഗേറിയൻ സംവിധായകൻ കോൺസ്റ്റാൻ്റിൻ ബോജനേവ് സംവിധാനം ചെയ്ത ഒരു മണിക്കൂർ അമ്പത്തിയഞ്ച് മിനിറ്റുള്ള ചിത്രത്തിൻ്റെ പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6 ന്