വല്ലക്കുന്ന് സെൻ്റ് അൽഫോൺസാ ദൈവാലയത്തിൽ നേർച്ച ഊട്ട് ജൂലൈ 28 ന്
ഇരിങ്ങാലക്കുട : വല്ലക്കുന്ന് സെൻ്റ് അൽഫോൺസാ ദൈവാലയത്തിൽ ജൂലൈ 28 ന് നടക്കുന്ന നേർച്ച ഊട്ടിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. തിരുനാൾ ദിനത്തിൽ രാവിലെ 10. 30 ന് നടക്കുന്ന തിരുനാൾ പാട്ടുകുർബ്ബാനയ്ക്ക് ഫാ സിബു കള്ളാപറമ്പിൽ മുഖ്യകാർമ്മികത്വം വഹിക്കുമെന്ന് വികാരി ഫാ സിൻ്റോ ആലപ്പാട്ട് പത്രസമ്മേളനത്തിൽ അറിയിച്ചു. നവനാൾ നൊവേന, തിരുനാൾ പ്രസുദേന്തി എന്നിവ എറ്റുനടത്തുവാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. 25000 ത്തോളം പേർ നേർച്ച ഊട്ടിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൈക്കാരൻമാരായ കോക്കാട് ലോനപ്പൻ ആൻ്റു, തണ്ട്യേയ്ക്കൽ ബേബി അഗസ്റ്റിൻ, നെടുംപറമ്പിൽ കൊച്ചപ്പൻ ഡേവീസ് , പബ്ലിസിറ്റി കൺവീനർമാരായ കെ ജെ ജോൺസൻ കോക്കാട്ട്, മേജോ ജോൺസൻ തൊടുപറമ്പിൽ, കോക്കാട്ട് ജേയ്ക്കബ് ജോബി, നിധിൻ ലോറൻസ് തണ്ട്യേയ്ക്കൽ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.