ലയൺസ് ക്ലബ് ഡിസ്ട്രിക്റ്റ് 318 Dയുടെ കാബിനറ്റ് അംഗങ്ങളുടെ സ്ഥാനാരോഹണം ജൂലൈ 27 ന് ഇരിങ്ങാലക്കുടയിൽ അംഗ

ലയൺസ് ക്ലബ് ഡിസ്ട്രിക്റ്റ് 318 D യുടെ കാബിനറ്റ് അംഗങ്ങളുടെ സ്ഥാനാരോഹണം ജൂലൈ 27 ന് ഇരിങ്ങാലക്കുടയിൽ; തുടക്കം കുറിക്കുന്നത് ഒരു വർഷം നീണ്ടു നിൽക്കുന്ന സേവന പദ്ധതികൾക്ക്

ഇരിങ്ങാലക്കുട : ലയൺസ് ക്ലബ് ഇൻ്റർനാഷണൽ ഡിസ്ട്രിക്റ്റ് 318 D യുടെ 2025- 26 വർഷത്തെ കാബിനറ്റ് അംഗങ്ങളുടെ സ്ഥാനാരോഹണം ജൂലൈ 27 ന് ഇരിങ്ങാലക്കുട എംസിപി കൺവെൻഷൻ സെൻ്ററിൽ നടക്കും. 3.30 ന് നടക്കുന്ന ചടങ്ങിൽ ക്ലബിൻ്റെ പാസ്റ്റ് ഇൻ്റർനാഷണൽ ഡയറക്ടർ അരുണ ഓസ്വാൾ ഉദ്ഘാടനം ചെയ്യുമെന്ന് ഡിസ്ട്രിക്റ്റ് ഗവർണർ ടി ജയകൃഷ്ണൻ പത്ര സമ്മേളനത്തിൽ അറിയിച്ചു.തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ ലയൺസ് ക്ലബുകളിൽ നിന്നായി 1800 പേർ പരിപാടിയിൽ പങ്കെടുക്കും. സൗജന്യ ഡയബറ്റിക് ക്യാമ്പുകൾ, തിമിര ശസ്ത്രക്രിയ ക്യാമ്പുകൾ, ഉച്ചഭക്ഷണ പദ്ധതി, വീടുകളുടെ നിർമ്മാണം, തൊഴിൽ പരിശീലനം, ലഹരി വിരുദ്ധ ക്യാമ്പുകൾ, കൃത്രിമ കാൽ പദ്ധതി തുടങ്ങി 360 ദിവസം നീണ്ട് നിൽക്കുന്ന പദ്ധതികൾ അന്നേ ദിവസം ആരംഭിക്കും. ഡിസ്ട്രിക്റ്റ് കോർഡിനേറ്റർമാരായ ടി ശങ്കരനാരായണൻ, റിം സക്കറിയ, പോളി സി ജെ, അഡ്വ ജോൺ നിധിൻ തോമസ് തുടങ്ങിയവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: