താലൂക്കിൽ ഒരു വീട് കൂടി ഭാഗികമായി തകർന്നു; പൂമംഗലത്തും ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തനം ആരംഭിച്ചു.
ഇരിങ്ങാലക്കുട : തുടർച്ചയായ മഴയിൽ മുകുന്ദപുരം താലൂക്കിൽ ഒരു വീട് കൂടി ഭാഗികമായി തകർന്നു. മാടായിക്കോണത്ത് തറയിൽ അപ്പുക്കുട്ടൻ്റെ വീടാണ് കവുങ്ങ് വീണ് ഭാഗികമായി തകർന്നത്. അതേ സമയം താലൂക്കിൽ പൂമംഗലത്ത് എസ്എൻജിഎസ്എസ് സ്കൂളിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് കൂടി ആരംഭിച്ചു. ഒരു കുടുംബത്തിൽ നിന്നായി മൂന്ന് പേരാണ് ഇവിടെ ഉള്ളത്. എടതിരിഞ്ഞി എച്ച്ഡിപി സ്കൂളിൽ കഴിഞ്ഞ ദിവസം ആരംഭിച്ച ക്യാമ്പിൽ ഒൻപത് പേരാണ് കഴിയുന്നത്.