കഴകങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെടണമെന്ന് വാര്യർസമാജം സംസ്ഥാനസമ്മേളനം

കഴകങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെടണമെന്ന് വാര്യർ സമാജം സംസ്ഥാന സമ്മേളനം ; നല്ല സംസ്കാരത്തിൻ്റെ ഉടമകളായി ജനിക്കാനും ജീവിക്കാനും വളരാനും കഴിയുന്നതാണ് ശ്രേഷ്ഠതയെന്ന് പെരുവനം കുട്ടൻമാരാർ

ഇരിങ്ങാലക്കുട : കഴകങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെടണമെന്ന് സമസ്ത കേരള വാര്യർ സമാജം 47-ാം സംസ്ഥാന സമ്മേളനം. ഇരിങ്ങാലക്കുട മുൻസിപ്പൽ ടൗൺ ഹാളിൽ ആരംഭിച്ച സമ്മേളനം പത്മശ്രീ പെരുവനം കുട്ടൻ മാരാർ ഉദ്ഘാടനം ചെയ്തു. നല്ല സംസ്കാരത്തിൻ്റെ ഉടമകളായി ജനിക്കാനും ജീവിക്കാനും വളരാനും കഴിയുന്നതാണ് ശ്രേഷ്ഠതയെന്നും ക്ഷേത്രവും പരിസര പ്രദേശങ്ങളും സംസ്കാരസമ്പന്നരുടെ സങ്കേതമാണെന്നും ഇവിടെ വളരാൻ കഴിയുന്നത് മഹാഭാഗ്യമാണെന്നും കുട്ടൻമാരാർ പറഞ്ഞു. സംസ്ഥാന പ്രസിഡണ്ട് പി.കെ. മോഹൻദാസ് അധ്യക്ഷത വഹിച്ചു. കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി എം.ഡി. സി. ദേവിദാസ്വാര്യർ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി വി.വി. മുരളീധര വാരിയർ , ട്രഷറർ വി.വി. ഗിരീശൻ , കോ- ഓഡിനേറ്റർ എ.സി. സുരേഷ്, കൺവീനർ വി.വി. സതീശൻ എന്നിവർ പ്രസംഗിച്ചു.

Please follow and like us: