ഹയർ സെക്കൻഡറി പരീക്ഷ; 1200 ൽ 1200 ഉം നേടി എടതിരിഞ്ഞി സ്വദേശിനിയും നാഷണൽ സ്കൂൾ വിദ്യാർഥിനിയുമായ ഫദ്‌വ ഫാത് മ
ഇരിങ്ങാലക്കുട : ഹയർ സെക്കൻഡറി പരീക്ഷയിൽ ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ മുഴുവൻ മാർക്ക് നേടി ഇരിങ്ങാലക്കുട നാഷണൽ സ്കൂളിലെ ഫദ്‌വ ഫാത് മ അഭിമാനമായി. എടതിരിഞ്ഞി ചൂലുക്കാരൻ വീട്ടിൽ ഷാജിയുടെയും ( അബുദാബി) ഷഫ്നയുടെയും മകളാണ്. പ്ലസ് ടു പരീക്ഷയിൽ നാഷണൽ സ്കൂൾ 94 % വിജയം നേടി. 275 കുട്ടികളാണ് പരീക്ഷ എഴുതിയത്. 42 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയിട്ടുണ്ട്.