പിണറായി സർക്കാരിൻ്റെ നാലാം വാർഷികം; കരിദിനം ആചരിച്ച് യുഡിഎഫ്

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികം; കരിദിനമാചരിച്ച് യുഡിഎഫ്

ഇരിങ്ങാലക്കുട : പിണറായി സർക്കാരിന്റെ നാലാം വാർഷികം ദിനം യുഡിഎഫ് ഇരിങ്ങാലക്കുടയിൽ കരിദിനമായി ആചരിച്ചു. രാജീവ് ഗാന്ധി മന്ദിരത്തിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ഠാണാവിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം കെപിസിസി മുൻ ജനറൽ സെക്രട്ടറി എം പി ജാക്സൺ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ മുൻ ഗവൺമെന്റ് ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടാൻ അധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, കെ കെ ശോഭനൻ, അഡ്വ. സതീഷ് വിമലൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ടുമാരായ അബ്ദുൽ ഹഖ് സി എസ്, പി കെ ഭാസി, എഐ സിദ്ധാർത്ഥൻ, ബാസ്റ്റിൻ ഫ്രാൻസിസ്, ബാബു തോമസ്, ശ്രീകുമാർ എൻ, ഷാജു പാറേക്കാടൻ തുടങ്ങിയവർ പ്രസംഗിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ സോമൻ ചിറ്റേത്ത് സ്വാഗതവും ഷാറ്റോ കുര്യൻ നന്ദിയും പറഞ്ഞു.

Please follow and like us: