ശ്രീകൂടൽമാണിക്യം തിരുവുൽസവം; മാണിക്യശ്രീ പുരസ്കാരം കലാനിലയം രാഘവനാശാന് സമർപ്പിച്ചു

ശ്രീകൂടൽമാണിക്യം തിരുവുൽസവം; മാണിക്യശ്രീ പുരസ്കാരം കഥകളി ആചാര്യൻ കലാനിലയം രാഘവനാശാന് സമർപ്പിച്ചു.

ഇരിങ്ങാലക്കുട : 2025 ലെ മാണിക്യശ്രീ പുരസ്കാരം കഥകളി ആചാര്യൻ കലാനിലയം രാഘവനാശാന് സമർപ്പിച്ചു. ഒരു പവൻ്റെ സ്വർണ്ണപ്പതക്കവും കീർത്തിപത്രവും അടങ്ങുന്ന പുരസ്കാരം കൂടൽ മാണിക്യം തിരുവുൽസവത്തിൻ്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു സമർപ്പിച്ചു. സ്പെഷ്യൽ പന്തലിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി അധ്യക്ഷത വഹിച്ചു. പ്രൊഫ വി കെ ലക്ഷ്മണൻ നായർ രചിച്ച കൂടൽ മാണിക്യം ക്ഷേത്ര ചരിത്രവും ശ്രീരാമപട്ടാഭിഷേകം കഥകളിയും എന്ന പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, അഡ്വ കെ ആർ വിജയ നളിൻ മേനോൻ, ദേവസ്വം ഭരണ സമിതി അംഗങ്ങളായ രാഘവൻ മുളങ്ങാടൻ, ഡോ മുരളി ഹരിതം , കെ ബിന്ദു , അഡ്മിനിസ്ട്രേറ്റർ കെ ഉഷാനന്ദിനി തുടങ്ങിയവർ സംസാരിച്ചു. ഭരണ സമിതി അംഗം അഡ്വ കെ ജി അജയ് കുമാർ സ്വാഗതവും അഡ്മിനിസ്ട്രേറ്റർ കെ ഉഷാനന്ദിനി നന്ദിയും പറഞ്ഞു.

Please follow and like us: