കടം വാങ്ങിയ പണം തിരികെ നൽകിയിട്ടും പാസ്പോർട്ട് നൽകാതെ കരൂപ്പടന്ന സ്വദേശിയെ ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റിൽ

കടം വാങ്ങിയ പണം തിരികെ നൽകിയിട്ടും പാസ്പോർട്ട് തിരികെ നൽകാതെ കരൂപ്പടന്ന സ്വദേശിനിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ .

ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂർ ശൃംഗപുരം പണിക്കശ്ശേരി വീട്ടിൽ മാടത്ത ഷാനു എന്ന് വിളിക്കുന്ന ഷാനു ( 46 വയസ്സ്) നെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്.കരൂപ്പടന്ന പള്ളിനട സ്വദേശിയായ സൈനബയുടെ വീട്ടിൽ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടപ്പോൾ ഇവരുടെ ഭർത്താവിന്റെ നിർദേശപ്രകാരരണ്ട് ലക്ഷം രൂപ ഷനിലിനോട് കടമായി ചോദിക്കുകയും, പതിനാറായിരം രൂപ മുൻകൂറായി പലിശ കുറച്ചതിന് ശേഷം സൈനബയുടെയും മകളുടെയും പാസ്പോർട്ടുകളും ഇവരുടെ രണ്ട് പേരുടെയും കൈയ്യിൽ നിന്ന് നാല് ചെക്ക് ലീഫുകളും ഈടായി കൈപറ്റിയതിന് ശേഷമാണ് ഷനിൽ ഒരു ലക്ഷത്തി എൺപത്തി നാലായിരം രൂപ നൽകിയത്. തുടർന്ന് കടമായി വാങ്ങിയ പണത്തിൽ ഒരു ലക്ഷത്തി അറുപത്തി നാലായിരം രൂപ ഷനിലിന് തിരികെ കൊടുത്ത ശേഷം സൈനബ വിദേശത്തേക്ക് ജോലിക്ക് പോകുന്നതിനായി പാസ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ നൽകാതിരിക്കുകയും ഒരു ലക്ഷം രൂപ കൂടി നൽകിയില്ലെങ്കിൽ സൈനബയുടെയും മകളുടെയും പാസ്പോർട്ടും തിരികെ നൽകില്ലെന്നും ജീവിക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു.ഷനിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമം, കവർച്ച, അടിപിടി, ഭീഷണിപ്പെടുത്തൽ തുടങ്ങി 34 ക്രമിനൽ കേസുകളിലെ പ്രതിയും കൂടാതെ 2007 ൽ കാപ്പ നിയമ പ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുള്ളയാളുമാണ്.ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജൻ.എം.എസ്, സബ് ഇൻസ്പെക്ടർമാരായ ക്ലീറ്റസ്.സി.എം, സേവ്യർ.കെ.എ, പ്രസന്നകുമാർ, അസി. ഇൻസ്പെക്ടർ ഉമേഷ്.കെ.വി എന്നിരാണ് അന്വേഷണ സംഘത്തിലുള്ളത്.

Please follow and like us: