ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ്റെ വികസനം; സർവകക്ഷി പ്രതിഷേധ സംഗമം തുടങ്ങി

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ്റെ വികസനം; സർവകക്ഷി പ്രതിഷേധസംഗമം തുടങ്ങി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ്റെ വികസനം യാഥാർഥ്യമാക്കാൻ റെയിൽവേ പാസ്സഞ്ചേഴ്സ് അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ സർവകക്ഷി പ്രതിഷേധ സംഗമം തുടങ്ങി. കല്ലേറ്റുംകര പരിസരത്ത് ആരംഭിച്ച പ്രതിഷേധ സംഗമം ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഷാജു ജോസഫ് അധ്യക്ഷത വഹിച്ചു. രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ , മുൻ മന്ത്രി വി എസ് സുനിൽ കുമാർ എന്നിവർ മുഖ്യ പ്രഭാഷണങ്ങൾ നടത്തി. വിവിധ കക്ഷി നേതാക്കളായ റോയ് കളത്തിങ്കൽ, ടി സി അർജ്ജുനൻ, വിപിൻ പാറമേക്കാട്ടിൽ , ഐ എൻ ബാബു എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി പി സി സുഭാഷ് സ്വാഗതം പറഞ്ഞു. വൈകീട്ട് അഞ്ച് വരെയാണ് പ്രതിഷേധസംഗമം . വൈകീട്ട് നടക്കുന്ന സമാപനയോഗം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. അമ്യത് പദ്ധതിയിൽ ഇരിങ്ങാലക്കുട സ്റ്റേഷൻ ഉൾപ്പെടുത്തുക, കോവിഡ് കാലത്ത് നിറുത്തലാക്കിയ ട്രെയിൻ സ്റ്റോപ്പേജുകൾ പുനസ്ഥാപിക്കുക, സ്റ്റേഷൻ്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക തുടങ്ങി, രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ കോഫി ഷോപ്പ് ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം ആരംഭിച്ചിരിക്കുന്നത്.

Please follow and like us: