ഇരിങ്ങാലക്കുട : തളിയക്കോണം തൈവളപ്പിൽ വീട്ടിൽ രാധാകൃഷ്ണൻ്റെ മകൻ ദിനേഷ് (32 ) ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് വാർഡ് കൗൺസിലറും രക്ഷിതാക്കൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും . ചാലക്കുടിയിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ ദിനേഷിൻ്റെ വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു. ജനുവരി 22 ന് രാത്രി എട്ടരയോടെ അഞ്ചേരി സ്വദേശിനിയായ അഖിലയും ഭർത്താവും സഹോദരനും വീട്ടിൽ അതിക്രമിച്ച് കയറുകയും ദിനേഷിനെ അക്രമിക്കുകയും ഫോൺ പിടിച്ച് വാങ്ങിക്കുകയും ചെയ്തതായി ദിനേഷിൻ്റെ മാതാപിതാക്കളായ രാധാകൃഷ്ണൻ, മണി, സഹോദരൻ ദനേഷ് എന്നിവർ പത്ര സമ്മേളനത്തിൽ പറഞ്ഞു. പിറ്റേന്ന് രാവിലെയാണ് മുറിയിൽ മകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഒൻപത് വർഷമായി അഖിലയും ഭർത്താവും സഹോദരനും ദിനേഷിനെയും കൂട്ടി വിവിധയിടങ്ങളിൽ കറങ്ങി നടന്നിട്ടുണ്ട്. വീട്ടിൽ എത്തിയുള്ള ഇവരെ അക്രമണത്തെ തുടർന്നുള്ള മനോവിഷമമാണ് മരണകാരണമെന്നും പോലീസ് കുറ്റക്കാർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്നും ഇവർ പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു.വാർഡ് കൗൺസിലർ ടി കെ ജയാനന്ദൻ, ദിനേഷിൻ്റെ അമ്മാവൻമാരായ അനുരാജ്, , ദിലീപ് എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു. അസ്വാഭാവികമരണത്തിന് കേസ്സ് എടുത്തിട്ടുണ്ടെന്നും മറ്റ് കാര്യങ്ങൾ അന്വേഷിച്ച് വരികയാണെന്നും ദിനേഷിൻ്റെ ആത്മഹത്യക്കുറിപ്പിൽ ആരെയും കുറ്റപ്പെടുത്തിയിട്ടില്ലെന്നും ഇരിങ്ങാലക്കുട പോലീസ് അറിയിച്ചു.

തളിയക്കോണം തൈവളപ്പിൽ ദിനേഷ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ
Please follow and like us:
2025-01-28