പൊറത്തിശ്ശേരി ശ്രീ കല്ലട ഭഗവതി ക്ഷേത്രത്തിലെ വേലാഘോഷത്തിന് കൊടിയേറ്റി; വേലാഘോഷം ജനുവരി 20 ,21,22,23 തീയതികളിൽ …
ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി ശ്രീ കല്ലട ഭഗവതി ക്ഷേത്രത്തിലെ വേലാഘോഷത്തിന് കൊടിയേറ്റി. രാവിലെ നടന്ന ചടങ്ങിൽ ക്ഷേത്രം മേൽശാന്തി പെരിങ്ങോത്ര സ്വരാജ് കൊടിയേറ്റ കർമ്മം നിർവ്വഹിച്ചു. വേലാഘോഷം ജനുവരി 20, 21, 22, 23 തീയതികളിലും പ്രതിഷ്ഠാദിനാഘോഷം ഫെബ്രുവരി 10 നും നടക്കുമെന്ന് ക്ഷേത്ര ഭരണസമിതി പ്രസിഡണ്ട് ബിജോയ് തൈവളപ്പിൽ , സെക്രട്ടറി വിക്രം പുത്തുക്കാട്ടിൽ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്ര ചടങ്ങുകൾ, ഭക്തിഗാനസുധ, കലാപരിപാടികൾ, നാടകം, ഗാനമേള, എഴ് ഗജവീരൻമാർ അണിനിരക്കുന്ന എഴുന്നള്ളിപ്പ്, പാണ്ടിമേളം, വർണ്ണമഴ , കാഴ്ചശീവേലി , ഗുരുതി തർപ്പണം എന്നിവയാണ് പ്രധാന പരിപാടികൾ . തളിയക്കോണം, കിഴക്കുമുറി, പടിഞ്ഞാട്ടുമുറി, തെക്ക്മുറി, തുറുപറമ്പ് എന്നീ അഞ്ച് ദേശങ്ങളിൽ നിന്നുള്ള മൽസര സ്വഭാവത്തോടെയുള്ള പൂരം സവിശേഷതയാണ്. ട്രഷറർ മജു വടവന, വൈസ്- പ്രസിഡണ്ട് ജോജി ജനാർദ്ദനൻ , ജോ. സെക്രട്ടറിമാരായ ഗഗാറിൻ തൈവളപ്പിൽ , വിജേഷ് ആലേങ്ങാടൻ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.















