ഇരിങ്ങാലക്കുട മണ്ഡലത്തിൽ 269 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ മാത്രം രോഗം സ്ഥിരീകരിച്ചത് 71 പേർക്ക്;മുരിയാട് 73 ഉം ആളൂരിൽ 46 ഉം കാട്ടൂരിൽ 38 ഉം പേർ പട്ടികയിൽ; നഗരസഭയിലെ വാർഡ് നമ്പർ 18ൽ ( ചാലാംപാടം) അതിതീവ്രനിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം.

തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 269 പേർക്ക് . നഗരസഭയിൽ മാത്രം 71 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മുരിയാട് പഞ്ചായത്തിൽ 73 ഉം ആളൂരിൽ 46 ഉം കാട്ടൂരിൽ 38 ഉം കാറളത്ത് 20 ഉം പടിയൂരിൽ 14 ഉം പൂമംഗലത്ത് 7 ഉം പേരാണ് ഇന്നത്തെ പട്ടികയിൽ ഉള്ളത്. വേളൂക്കര പഞ്ചായത്തിൽ നിന്ന് ഇന്നത്തെ കണക്കുകൾ ലഭ്യമായിട്ടില്ല.
അതേ സമയം കോവിഡ് വ്യാപനത്തിൻ്റെ അടിസ്ഥാനത്തിൽ നഗരസഭയിലെ വാർഡ് 18 ൽ ( ചാലാംപാടം) അതിതീവ്ര ലോക്ഡൗൺ നിയന്ത്രണങ്ങൾ ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്.

Please follow and like us: