കൊടുങ്ങല്ലൂർ അഞ്ചപ്പാലം മേഖല കേന്ദ്രീകരിച്ച് ചീട്ടുകളി നടത്തുന്ന സംഘം പിടിയിൽ;അരലക്ഷത്തോളം രൂപ പിടിച്ചെടുത്തു. കൊടുങ്ങല്ലൂർ :കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മേത്തലയിൽ നിന്നും പണം വെച്ച് ചീട്ട് കളിക്കുന്ന സംഘത്തെയാണ് പിടികൂടിയത്.തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോൺഗ്രെ ഐപിഎസി ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കൊടുങ്ങല്ലൂർ ഡിവൈഎസ്പി  സലീഷ് എൻ  ശങ്കരൻ്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ  എസ് ഐ അജിത് കുമാർ ,കൊടുങ്ങല്ലൂർ ക്രൈം സ്ക്വാഡ്Continue Reading

കോൺഗ്രസ്സ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആഗസ്റ്റ് 6 ന് ആദരിക്കുന്നു; പ്രതിപക്ഷനേതാവ് വി ഡി സതീശൻ മെറിറ്റ് ഡേ പരിപാടി ഉദ്ഘാടനം ചെയ്യും… ഇരിങ്ങാലക്കുട: കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും നൂറ് ശതമാനം വിജയം നേടിയ വിദ്യാലയങ്ങളെയും ആദരിക്കുന്നു. ആഗസ്റ്റ് 6 ന് രാവിലെ 9 ന് ടൗൺ ഹാളിൽContinue Reading

ഭക്തിസാന്ദ്രമായി ഇരിങ്ങാലക്കുട ശ്രീകൂടൽമാണിക്യക്ഷേത്രത്തിലെ ഇല്ലം നിറ… ഇരിങ്ങാലക്കുട: ഭക്തിസാന്ദ്രമായി കൂടല്‍മാണിക്യം ക്ഷേത്രത്തിലും  കീഴേടമായ അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിലും ഇല്ലം നിറ ചടങ്ങുകൾ. കനത്തമഴയിലായിരുന്നു ഇരുക്ഷേത്രങ്ങളിലും ഇല്ലംനിറ നടന്നത്. കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ തന്ത്രി നകരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരി ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ചൊവ്വാഴ്ച കൊയ്‌തെടുത്ത നെല്‍കതിരുകള്‍ പൂജിച്ച ശേഷം ബുധനാഴ്ച രാവിലെ കിഴക്കെ ഗോപുരനടയ്ക്കലുള്ള ആല്‍ത്തറയ്ക്കല്‍ കൊണ്ടുവെച്ചു. തുടര്‍ന്ന് നെല്‍ക്കതിര്‍ പാരമ്പര്യ അവകാശികള്‍ ഗോപുരനടയില്‍ സമര്‍പ്പിച്ചു. അതിനുശേഷം നെല്‍ക്കതിര്‍ തലയിലേറ്റിContinue Reading

തൃശ്ശൂർ ജില്ലയിലെ റെഡ് അലർട്ട് പിൻവലിച്ചു.. തൃശ്ശൂർ: കനത്ത മഴയുടെ സാഹചര്യത്തിൽ തൃശ്ശൂർ ജില്ലയിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് പിൻവലിച്ചു.തൃശ്ശൂർ അടക്കം എഴ് ജില്ലകളിലെ റെഡ് അലർട്ടാണ് മഴയുടെ തീവ്രത കുറഞ്ഞ സാഹചര്യത്തിൽ പിൻവലിച്ചിരിക്കുന്നത്. തൃശ്ശൂർ ജില്ലയിൽ ഓറഞ്ച് അലർട്ട് ആണ് നിലവിൽ ഉള്ളത്.Continue Reading

കനത്ത മഴ; ഇരിങ്ങാലക്കുട മണ്ഡലത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്; നഗരസഭ പരിധിയിൽ അഞ്ച് വീടുകൾ അപകട ഭീഷണിയിൽ; കാറളത്ത് ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു; കിഴുത്താണിയിൽ കിണറുകൾ ഇടിഞ്ഞു; ക്യാമ്പുകൾ ആരംഭിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി അധികൃതർ.. ഇരിങ്ങാലക്കുട: കനത്ത മഴയിൽ മണ്ഡലത്തിൽ വ്യാപക നഷ്ടം.കഴിഞ്ഞ ദിവസം രാത്രിയും തുടർന്ന ശക്തമായ മഴയിൽ മണ്ഡലത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. പകൽ മഴ കുറഞ്ഞതോടെ വെള്ളം ഇറങ്ങിയെങ്കിലും കനത്ത മഴ സംബന്ധിച്ച മുന്നറിയിപ്പിൻ്റെContinue Reading

കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഗാന്ധിഗ്രാം സ്വദേശിയായ ഓട്ടോഡ്രൈവർ മരിച്ചു.. ഇരിങ്ങാലക്കുട: കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ഇരിങ്ങാലക്കുട ഗാന്ധിഗ്രാം നമ്പാടൻ വീട്ടിൽ ജോസഫിൻ്റെ മകൻ വിൻസ് (50) ആണ് മരിച്ചത് .സിവിൽ സ്റ്റേഷൻ റോഡിൽ മൂന്നരയോടെ ആയിരുന്നു അപകടം.ഓട്ടോയിൽ നിന്ന് തെറിച്ച് വീണ വിൻസിനെ ഉടനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷാൻസിയാണ് ഭാര്യ. ഷാൽവി, വിബിൻ എന്നിവർ മക്കളും സോജൻ മരുമകനുമാണ്.Continue Reading

മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ ആന രക്ഷപ്പെട്ടു.. ചാലക്കുടി:മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ കാട്ടാന മണിക്കൂറുകൾ നീണ്ട സ്വയം പരിശ്രമത്തിനുശേഷം കരകയറി. ചാലക്കുടി പിള്ളപാറയിൽ കുടുങ്ങിയ കാട്ടാനയാണ് അതിശക്തമായ മലവെള്ളപ്പാച്ചിലിനെ   അതിജീവിച്ച് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കരകയറിയത് . ഇന്ന്  രാവിലെയാണ് കാടിറങ്ങിയ കാട്ടാന ഒഴുക്കിൽപ്പെട്ടത് നാട്ടുകാർ കാണുന്നത്. ഇന്നലെ അർദ്ധരാത്രിയോടെയോ ഇന്ന് പുലർച്ചെയോ  ആയിരിക്കും കാട്ടാന മലവെള്ളപ്പാച്ചിലിൽ പെട്ടതെന്ന്  സംശയിക്കുന്നു. കനത്ത മഴയിൽ പുഴയില്‍ ശക്തമായ  ഒഴുക്കായിരുന്നു ഉണ്ടായിരുന്നത്. പുഴയിൽ ഉണ്ടായിരുന്ന ചെറിയ പച്ചത്തുരുത്ത്Continue Reading

കനത്ത മഴ; തൃശ്ശൂർ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി… തൃശ്ശൂർ: റെഡ് അലേര്‍ട്ട് നിലനില്‍ക്കുന്നതിനാലും ശക്തമായ മഴ തുടരുന്നതിനാലും നാളെയും  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.Continue Reading

കാളമുറിയിൽ  25 ലക്ഷം രൂപയുടെ  നിരോധിത പുകയില ഉൽപന്നങ്ങളുടെ ഗോഡൗൺ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ.. കയ്പമംഗലം: കയ്പമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ കാളമുറിയിൽ നിന്നും നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം പിടികൂടി.   തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി  ഐശ്വര്യ ഡോംഗ്രേ ഐപിഎസി ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ ശങ്കരൻ്റെ നേതൃത്വത്തിൽ കൈപ്പമംഗലം പോലീസ് സ്റ്റേഷൻ സി ഐ സുബീഷ്Continue Reading

ഇരിങ്ങാലക്കുടയുടെ ഒരു വർഷ വികസനചരിത്രവുമായി ‘ദർപ്പണം’ ;വികസന പ്രവർത്തനങ്ങളിൽ സ്ത്രീകൾക്കും വീട്ടമ്മമാർക്കും പ്രാധാന്യമെന്ന് മന്ത്രി ഡോ. ആർ ബിന്ദു… ഇരിങ്ങാലക്കുടയുടെ ഒരു വർഷ വികസനചരിത്രവുമായി ‘ദർപ്പണം’ ;വികസന പ്രവർത്തനങ്ങളിൽ സ്ത്രീകൾക്കും വീട്ടമ്മമാർക്കും പ്രാധാന്യമെന്ന് മന്ത്രി ഡോ. ആർ ബിന്ദു…     ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിന്റെ ഒരു വർഷത്തെ വികസനചരിത്രവുമായി ‘ദർപ്പണം’ പുറത്തിറങ്ങി. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു സ്വന്തം നിയോജകമണ്ഡലത്തിൽ നടപ്പാക്കിയ വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയാണ് ‘ദർപ്പണം’ പ്രിന്റ്Continue Reading