” ദി ലോ ” മികച്ച ചിത്രം; ശിവജി ഗുരുവായൂർ മികച്ച നടൻ;അനിൽ കാരംകുളം മികച്ച സംവിധായകൻ..
” ദി ലോ ” മികച്ച ചിത്രം; ശിവജി ഗുരുവായൂർ മികച്ച നടൻ;അനിൽ കാരംകുളം മികച്ച സംവിധായകൻ.. തൃശ്ശൂർ:സ്ക്രീൻ ടച്ച് ടാലന്റ് സ്റ്റുഡിയോയും മോളിവുഡ് മൂവി ലൗവേഴ്സ് ഫോറവും സംഘടിപ്പിച്ച് വരുന്ന കേരള ഷോർട്ട് ഫിലിം ലീഗ് സീസൺ – 2 ഫിലിം അവാർഡ് പ്രഖ്യാപിച്ചു. വാലപ്പൻ ക്രിയേഷൻസിന്റെ ബാനറിൽ ഷാജു വാലപ്പൻ നിർമ്മിച്ച “ദി ലോ’ എന്ന ഷോർട്ട് ഫിലിം ഏറ്റവും നല്ല ചിത്രത്തിനുള്ള അവാർഡ് കരസ്ഥമാക്കി. നീതിContinue Reading
ഇരിങ്ങാലക്കുട: നഗരസഭയിലെ കണ്ടിജൻ്റ് ജീവനക്കാരൻ പൈങ്ങോട് തുമ്പരത്തി വിജയൻ മകൻ സത്യൻ (59) നിര്യാതനായി. ലീനയാണ് ഭാര്യ. ശ്രുതി, ശ്രീജിത്ത് എന്നിവർ മക്കളും സനിൽ മരുമകനുമാണ് .സംസ്കാരം ഇന്ന് വൈകീട്ട് 4 ന് വീട്ടുവളപ്പിൽ നടത്തും.
ഇരിങ്ങാലക്കുട: നഗരസഭയിലെ കണ്ടിജൻ്റ് ജീവനക്കാരൻ പൈങ്ങോട് തുമ്പരത്തി വിജയൻ മകൻ സത്യൻ (59) നിര്യാതനായി. ലീനയാണ് ഭാര്യ. ശ്രുതി, ശ്രീജിത്ത് എന്നിവർ മക്കളും സനിൽ മരുമകനുമാണ് .സംസ്കാരം ഇന്ന് വൈകീട്ട് 4 ന് വീട്ടുവളപ്പിൽ നടത്തും.Continue Reading
വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോൽസവം ചടങ്ങുകൾ മാത്രമായി നടത്താൻ തീരുമാനം; നഗരസഭയിലെ കോവിഡ് കേസുകളിൽ വീണ്ടും വർധന; ഇന്ന് സ്ഥിരീകരിച്ചത് 103 പേർക്ക്..
വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോൽസവം ചടങ്ങുകൾ മാത്രമായി നടത്താൻ തീരുമാനം; നഗരസഭയിലെ കോവിഡ് കേസുകളിൽ വീണ്ടും വർധന; ഇന്ന് സ്ഥിരീകരിച്ചത് 103 പേർക്ക്.. ഇരിങ്ങാലക്കുട: എസ്എൻബിഎസ് സമാജം വക വിശ്വനാഥപുരം ശ്രീ സുബ്രമണ്യസ്വാമി ക്ഷേത്രത്തിലെ കാവടി പൂര മഹോൽസവം ചടങ്ങുകൾ മാത്രമായി നടത്താൻ തീരുമാനം. കോവിഡ് വ്യാപനത്തിൻ്റെയും രോഗ സ്ഥിരീകരണ നിരക്ക് ഉയർന്നതിൻ്റെയും അടിസ്ഥാനത്തിൽ ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസം ഉൽസവ -തിരുന്നാൾ ആഘോഷങ്ങൾ ചടങ്ങുകൾ മാത്രമായി നടത്തണമെന്ന്Continue Reading
ഭൂമി എറ്റെടുക്കലിനും നഷ്ടപരിഹാരത്തിനുമുള്ള തുക പുനർനിർണ്ണയിച്ച് റവന്യൂ വകുപ്പ്; ഠാണാ- ചന്തക്കുന്ന് വികസനപദ്ധതിക്ക് 13 കോടി രൂപ കൂടി വേണം..
ഭൂമി എറ്റെടുക്കലിനും നഷ്ടപരിഹാരത്തിനുമുള്ള തുക പുനർനിർണ്ണയിച്ച് റവന്യൂ വകുപ്പ്; ഠാണാ- ചന്തക്കുന്ന് വികസനപദ്ധതിക്ക് 13 കോടി രൂപ കൂടി വേണം.. ഇരിങ്ങാലക്കുട: നിർമ്മാണോദ്ഘാടനം നടന്ന ഠാണാ- ചന്തക്കുന്ന് വികസന പദ്ധതിക്കായി 12.93 കോടി കൂടി കണ്ടെത്തേണ്ടി വരും. 32 കോടി രൂപയുടെ ഭരണാനുമതിയാണ് നേരത്തെ ലഭിച്ചതെങ്കിലും, ഭൂമി എറ്റെടുക്കാനും നഷ്ടപരിഹാരം നല്കാനുമായി 44.63 കോടി രൂപ വരുമെന്ന് റവന്യൂ വകുപ്പ് നിർണ്ണയിച്ചതോടെയാണിത്. ഇത് സംബന്ധിച്ച പുതിയ നിർദ്ദേശം റവന്യൂ വകുപ്പ്Continue Reading
സംസ്ഥാനത്ത് വീണ്ടും കടുത്ത നിയന്ത്രണങ്ങൾ; ജനുവരി 23, 30 തീയതികളിൽ അവശ്യ സർവീസുകൾ മാത്രം;ജില്ലകളിൽ കാറ്റഗറി തിരിച്ച് നിയന്ത്രണങ്ങൾ..
സംസ്ഥാനത്ത് വീണ്ടും കടുത്ത നിയന്ത്രണങ്ങൾ; ജനുവരി 23, 30 തീയതികളിൽ അവശ്യ സർവീസുകൾ മാത്രം;ജില്ലകളിൽ കാറ്റഗറി തിരിച്ച് നിയന്ത്രണങ്ങൾ.. തൃശ്ശൂർ: നിലവിലെ കോവിഡ് സാഹചര്യത്തിൽ ജനുവരി 23, 30 (ഞായറാഴ്ച) തീയതികളിൽ അവശ്യ സർവീസുകൾ മാത്രം അനുവദിച്ചാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. സർക്കാർ / സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന രണ്ടു വയസ്സിനു താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാർ, ക്യാൻസർContinue Reading
ഇരിങ്ങാലക്കുട നഗരസഭയിൽ കോവിഡ് വ്യാപനം രൂക്ഷം; ഒരാഴ്ചക്കുള്ളിൽ രോഗം സ്ഥിരീകരിച്ചത് 337 പേർക്ക്;ആഘോഷങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ ഉറപ്പാക്കാൻ കർശന നടപടികളിലേക്ക് ഒരുങ്ങി പോലീസ്..
ഇരിങ്ങാലക്കുട നഗരസഭയിൽ കോവിഡ് വ്യാപനം രൂക്ഷം; ഒരാഴ്ചക്കുള്ളിൽ രോഗം സ്ഥിരീകരിച്ചത് 337 പേർക്ക്;ആഘോഷങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ ഉറപ്പാക്കാൻ കർശന നടപടികളിലേക്ക് ഒരുങ്ങി പോലീസ്.. ഇരിങ്ങാലക്കുട: നഗരസഭയിൽ കോവിഡ് വ്യാപനം രൂക്ഷം.കഴിഞ്ഞ 7 ദിവസത്തിനുള്ളിൽ രോഗം സ്ഥിരീകരിച്ചത് 337 പേർക്ക് . ബുധനാഴ്ച 11 മുതൽ 31 വരെയുള്ള വാർഡുകളിൽ നിന്ന് മാത്രമായി 86 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പൊറത്തിശ്ശേരി പഞ്ചായത്ത് പ്രദേശത്തെ അപേക്ഷിച്ച് ടൗൺ മേഖലയിൽ നിന്നാണ് കൂടുതൽ കോവിഡ്Continue Reading
കുഴിക്കാട്ടുശ്ശേരിയിലെ ബാറിൽ വച്ച് യുവാവിനെ അക്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ…
കുഴിക്കാട്ടുശ്ശേരിയിലെ ബാറിൽ വച്ച് യുവാവിനെ അക്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ… ഇരിങ്ങാലക്കുട: ബാറിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ തലയ്ക്കടിച്ച് പരുക്കേൽപ്പിച്ച കേസ്സിൽ രണ്ടു പേർ അറസ്റ്റിലായി. കൊമ്പിടിഞ്ഞാമക്കൽ വരദനാട് സ്വദേശി തേവലപ്പിള്ളി വീട്ടിൽ ഡെയ്സൻ (25 വയസ്സ് ),പുത്തൻചിറ മൂരിക്കാട് സ്വദേശി പടത്തുരുത്തി വീട്ടിൽ മെബിൻ (33 വയസ്സ്) എന്നിവരെയാണ് തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ എസ്.പി. ബാബു കെ.തോമസിന്റെ നേതൃത്വത്തിൽ ആളൂർContinue Reading
ടിപിആര് നിരക്ക് 30നു മുകളില്; ജില്ലയില് കോവിഡ് നിയന്ത്രണങ്ങള് ശക്തമാക്കി; പൊതുപരിപാടികൾക്ക് വിലക്ക്; ഭക്ഷണശാലകളിൽ ശേഷിയുടെ 50 % ആളുകൾക്ക് മാത്രം പ്രവേശനം; സർക്കാർ, അർധസർക്കാർ, സഹകരണ സ്ഥാപനങ്ങളിലെ യോഗങ്ങൾ ഓൺലൈനിൽ മാത്രം…
ടിപിആര് നിരക്ക് 30നു മുകളില്; ജില്ലയില് കോവിഡ് നിയന്ത്രണങ്ങള് ശക്തമാക്കി; പൊതുപരിപാടികൾക്ക് വിലക്ക്; ഭക്ഷണശാലകളിൽ ശേഷിയുടെ 50 % ആളുകൾക്ക് മാത്രം പ്രവേശനം; സർക്കാർ, അർധസർക്കാർ, സഹകരണ സ്ഥാപനങ്ങളിലെ യോഗങ്ങൾ ഓൺലൈനിൽ മാത്രം… തൃശ്ശൂർ: ജില്ലയില് മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി (ടിപിആര്) നിരക്ക് 30നു മുകളിലെത്തിയ സാഹചര്യത്തില് എല്ലാ സാമൂഹിക, രാഷ്ട്രീയ, സാംസ്ക്കാരിക, സാമുദായിക, മതപരമായ പൊതു പരിപാടികളും അനുവദിക്കുന്നതല്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്പേഴ്സണും ജില്ലാContinue Reading
വരന്തരപ്പിള്ളിയിൽ ബേക്കറിയുടെ മറവിൽ ഹാൻസ് വില്പന; 10 കിലോ ഹാൻസും 25 കെട്ട് ബംഗാളി ബീഡിയും ഇരിങ്ങാലക്കുട എക്സൈസ് സംഘം പിടിച്ചെടുത്തു.
വരന്തരപ്പിള്ളിയിൽ ബേക്കറിയുടെ മറവിൽ ഹാൻസ് വില്പന; 10 കിലോ ഹാൻസും 25 കെട്ട് ബംഗാളി ബീഡിയും ഇരിങ്ങാലക്കുട എക്സൈസ് സംഘം പിടിച്ചെടുത്തു. ഇരിങ്ങാലക്കുട: ബേക്കറിയുടെ മറവിൽ ഹാൻസ് വില്പന. വരന്തരപ്പിള്ളി സെൻ്ററിൽ ഉള്ള ജയ്ജോ ബേക്കറിയിൽ നിന്നും ഇരിങ്ങാലക്കുട റേഞ്ച് ഏക്സൈസ് വിഭാഗം 10 കിലോ ഹാൻസും 25 ബണ്ടിൽ ബംഗാളി ബീഡിയും പിടിച്ചെടുത്തു. വരന്തരപ്പിള്ളി പയ്യപ്പിള്ളി വീട്ടിൽ ജോയ് (58) ആണ് ബേക്കറി നടന്നത്. കേസ്സെടുത്ത് ഇയാളിൽ നിന്ന്Continue Reading
ഇരിങ്ങാലക്കുട വിശ്വനാഥപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാവടി പൂരഹോൽസവത്തിന് കൊടിയേറ്റി..
ഇരിങ്ങാലക്കുട വിശ്വനാഥപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാവടി പൂരഹോൽസവത്തിന് കൊടിയേറ്റി.. ഇരിങ്ങാലക്കുട: എസ്എൻബിഎസ് സമാജം വക വിശ്വനാഥപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാവടി പൂര മഹോൽസവത്തിന് കൊടിയേറ്റി. വൈകീട്ട് 7 നും 7.48 നും മധ്യേ നടന്ന ചടങ്ങിൽ പറവൂർ ബ്രഹ്മശ്രീ രാകേഷ് തന്ത്രികൾ കൊടിയേറ്റ കർമ്മം നിർവഹിച്ചു. കൊറ്റനെല്ലൂർ ബ്രഹ്മാനന്ദാലയം മഠാധിപതി സ്വാമി അനക്ഷേനന്ദ, ക്ഷേത്രം മേൽശാന്തി സി എൻ മണിശാന്തി, സമാജം പ്രസിഡണ്ട് എം കെ വിശ്വംഭരൻ,Continue Reading