നാടിൻ്റെ അഭിമാനമായി രാഹുൽ രാജന് ഡോക്ടറേറ്റ് ഇരിങ്ങാലക്കുട: ഷണ്മുഖം കനാൽ ബെയ്സിലെ ചെറിയവീട്ടിൽ അഭിമാനത്തിൻ്റെ തിരയടികൾ . കൂലിപ്പണിക്കാരായ വൈപ്പുള്ളി രാജൻ്റെയും രമയുടെയും മകൻ ഇനി വെറും രാഹുലല്ല, ഡോ. രാഹുലാണ്. ചെന്നൈ ഐ.ഐ.ടി.യിൽ നിന്ന് ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയാണ് രാഹുൽ രാജൻ സ്റ്റാറായത്. നന്നേ ബുദ്ധിമുട്ടിയാണ് രാഹുൽ ഓരോ പടവുകളും പിന്നിട്ടത്. ഇക്കാലയളവിൽ വീട്ടുകാരുടെയും അധ്യാപകരുടെയും പ്രോത്സാഹനമായിരുന്നു തുണയായത്. ചെറ്റ കുടിലിലായിരുന്നു രാഹുലിൻ്റ ജനനവും ബാല്യകൗമാരങ്ങളും. മക്കളെ നല്ലContinue Reading

ശാസ്ത്ര ലോകത്തിനു കൗതുകമായി പുതിയ ചിലന്തിയും പുതിയ തേരട്ടയും; ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്രവിഭാഗത്തിന് അപൂർവ്വനേട്ടം ഇരിങ്ങാലക്കുട: വയനാട് വന്യജീവിസങ്കേതത്തിൽനിന്നും പുതിയ ഇനം ചിലന്തിയേയും കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ നിന്നും പുതിയ ഇനം തേരട്ടയേയും ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്രവിഭാഗം ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തി. വയനാട് വന്യജീവിസങ്കേതത്തിലെ തോൽപ്പെട്ടി റേഞ്ചിൽ നിന്നും കിട്ടിയ പുതിയ ചിലന്തിക്ക് കാർഹോട്ട്സ് തോൽപെട്ടിയെൻസിസ് (Corrhotus tholpettyensis) എന്ന ശാസ്ത്ര നാമമാണ് നൽകിയിരിക്കുന്നത്. പെൺ ചിലന്തിക്ക് 6Continue Reading

കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് അടച്ചിട്ട സ്കൂളുകൾ ഫെബ്രുവരി 14 മുതൽ തുറക്കാൻ തീരുമാനം. തൃശൂർ: കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് അടച്ചിട്ട സ്കൂളുകൾ ഫെബ്രുവരി 14 മുതൽ തുറക്കാൻ തീരുമാനം.1 മുതൽ 9 വരെയുള്ള ക്ലാസ്സുകളാണ് അടച്ചിട്ടിരുന്നത്.കോളേജുകൾ 7 മുതൽ തുറന്ന് പ്രവർത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിലാണ് സ്കൂളുകൾ വീണ്ടും തുറന്ന് പ്രവർത്തിപ്പിക്കാൻ തീരുമാനമായിട്ടുള്ളത്.Continue Reading

അഴീക്കോട് ഫിഷറീസ് സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകുന്നു;തസ്തികകള്‍ അനുവദിച്ച് മന്ത്രിസഭാ തീരുമാനം കയ്പമംഗലം: തീരദേശവാസികളുടെ ചിരകാല സ്വപ്നമായ അഴീക്കോട് ഫിഷറീസ് സ്റ്റേഷന്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കം. ഫെബ്രുവരി രണ്ടിന് തിരുവനന്തപുരത്ത് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തൃശൂര്‍ ജില്ലയിലെ അഴീക്കോട്, മലപ്പുറം ജില്ലയിലെ പൊന്നാനി, ആലപ്പുഴ, കാസര്‍ഗോഡ് എന്നിവിടങ്ങളിലെ ഫിഷറീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കാന്‍ ഫിഷറീസ് വകുപ്പ് തീരുമാനിച്ചതോടെയാണ് തീരവാസികളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് ഏറെ ഗുണം ചെയ്യുന്ന ഫിഷറീസ് സ്റ്റേഷന്റെ പ്രവര്‍ത്തനംContinue Reading

മാരക ലഹരി മരുന്നായ എംഡിഎംഎ യുമായി രണ്ട് പേർ വെള്ളാങ്ങല്ലൂരിൽ പിടിയിൽ.. ഇരിങ്ങാലക്കുട: യുവത്വത്തിന്റെ തലച്ചോറിനെ മരവിപ്പിക്കുന്ന ലഹരി മരുന്നായ എം.ഡി.എം.എ യുമായി നെടുമ്പാശ്ശേരി പിരാരൂർ സ്വദേശികളായ കാച്ചപ്പിള്ളി പോൾസൻ (26 വയസ്സ്),കന്നാപ്പിള്ളി റോമി ( 19 വയസ്സ്) എന്നിവരെ തൃശൂർ റൂറൽ ജില്ലാ പോലിസ് മേധാവി ഐശ്വര്യ ഡോങ്ങ് ഗ്രേ ഐ പി എസി ന്റെ നിർദേശാനുസരണം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ തോമസിന്റെ നേതൃത്വത്തിൽ തൃശൂർ ജില്ലാContinue Reading

കെ – ഫോൺ; ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക്.. ഇരിങ്ങാലക്കുട: സംസ്ഥാനത്ത് മികച്ച ഇൻ്റർനെറ്റ് ബ്രോഡ്ബാൻ്റ് കണക്റ്റിവിറ്റി ഒരുക്കുകയും ലക്ഷക്കണക്കിന് ബിപിഎൽ കുടുംബങ്ങൾക്ക് ഇൻ്റർനെറ്റ് സൗജന്യമായി നൽകാനും ലക്ഷ്യമിടുന്ന കെ- ഫോൺ പദ്ധതി ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ അന്തിമഘട്ടത്തിലേക്ക്. പദ്ധതിയുടെ ഭാഗമായി 90 കിലോമീറ്റർ ദൂരത്തിലാണ് മെയിൻ കേബിൾ വലിക്കാനുള്ളത്. ഇതിൽ 65 കിലോമീറ്ററും വലിച്ച് കഴിഞ്ഞു.2021 നവംബർ മാസത്തിലാണ് നിയോജകമണ്ഡലത്തിൽ കെ- ഫോൺ പദ്ധതിക്കുള്ള കേബിൾ വൈദ്യുതിContinue Reading

സമാന്തര യാത്രകളുടെ കാഴ്ചകളുമായി ” യാത്ര” ശ്രദ്ധ തേടുന്നു.. തൃശ്ശൂർ: മെച്ചപ്പെട്ട ജീവിത പഠന സാധ്യതകൾ തേടി അപ്പു എന്ന പത്ത് വയസ്സുകാരനും കുടുംബവും ഗ്രാമത്തിൽ നിന്ന് നഗരത്തിലേക്കും ജീവിച്ച് തീർത്ത നഗരങ്ങളിൽ നിന്നും നഗരക്കാഴ്ചകളിൽ നിന്നും ജീവിത സായാഹ്നത്തിൽ നഗരത്തിൽ നിന്ന് താൻ ജനിച്ച് വളർന്ന ഗ്രാമത്തിലേക്ക് അച്യുതൻ എന്ന റിട്ടയേർഡ് ഉദ്യോഗസ്ഥൻ നടത്തുന്ന യാത്രയുടെയും കഥ സമാന്തരമായി പറയുന്ന ” യാത്ര” എന്ന ഷോർട്ട് ഫിലിം ശ്രദ്ധContinue Reading

യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും മൊബൈൽ ഫോൺ കവർച്ച നടത്തുകയും ചെയ്ത കേസിൽ സ്റ്റേഷൻ റൗഡി കൂടിയായ പ്രതി അറസ്റ്റിൽ.. ഇരിങ്ങാലക്കുട: യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച് കവർച്ച നടത്തിയ കേസിൽ ഒളിവിലായിരുന്ന ഇരിങ്ങാലക്കുട തുറവൻകാട് സ്വദേശിയും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ റൗഡിയുമായ എലമ്പലക്കാട്ടിൽ വിപിൻ എന്ന വടിവാൾ വിപിനെ (41 വയസ്സ്)എസ്ഐ ജീഷിലിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 18 നായിരുന്നു സംഭവം.തുവൻകാട് സ്വദേശിയായ യുവാവിനെയാണ് പ്രതി കുത്തിയതുംContinue Reading

ഇരിങ്ങാലക്കുട നഗരസഭ വൈസ് – ചെയർമാനായി ഭരണകക്ഷി അംഗം ടി വി ചാർലിയെ തിരഞ്ഞെടുത്തു; ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കൂടിയായ ടി വി ചാർലി വൈസ് – ചെയർമാൻ പദവിയിൽ എത്തുന്നത് മൂന്നാം തവണ… ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭ വൈസ് – ചെയർമാനായി ഭരണകക്ഷിയംഗവും മുപ്പതാം വാർഡ് കൗൺസിലറുമായ ടി വി ചാർലിയെ തിരഞ്ഞെടുത്തു. ഭരണകക്ഷിയായ യുഡിഎഫിലെ ധാരണ പ്രകാരം പതിനാറാം വാർഡ് കൗൺസിലർ പി ടി ജോർജ്ജ് വൈസ്Continue Reading

മതിലകം പൂവ്വത്തും കടവിൽ കനോലി കനാലിൽ വീണ് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. കൊടുങ്ങല്ലൂർ : മതിലകം പൂവ്വത്തും കടവിൽ കനോലി കനാലിൽ വീണ് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പുവ്വത്തും കടവ് സ്വദേശികളായ പച്ചാംമ്പുള്ളി സുരേഷ് മകൻ സുജിത്ത് (13), പനവളപ്പിൽ വേലായുധൻ മകൻ അതുൽ കൃഷ്ണ (18) എന്നിവരാണ് മരിച്ചത്. വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. കൂട്ടുകാരുമൊത്ത് പാലത്തിനടിയിൽ ഫുട്ബോൾ കളിക്കുന്നതിനിടയിൽ പുഴയിൽ വിണ പന്ത് എടുക്കാനിറങ്ങിയതായിരുന്നു ഇരുവരും. ഇതിനിടയിൽContinue Reading