ചാരായവും വാറ്റ് ഉപകരണങ്ങളുമായി വെള്ളാങ്ങല്ലൂർ സ്വദേശി പിടിയിൽ..
ചാരായവും വാറ്റ് ഉപകരണങ്ങളുമായി വെള്ളാങ്ങല്ലൂർ സ്വദേശി പിടിയിൽ.. ഇരിങ്ങാലക്കുട: തൃശൂർ റൂറൽ ജില്ലാ പോലിസ് മേധാവി ഐശ്വര്യ ഡോംഗ്രെ ഐപിഎസ് ന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഓണ സീസൺ മുന്നിൽ കണ്ട് വെള്ളാങ്ങല്ലൂർ,നടവരമ്പ് പ്രദേശങ്ങളിൽ വിതരണം ചെയ്യാനായി തയ്യാറാക്കി വച്ചിരുന്ന വാഷും , വാറ്റ് ചാരായവും, വാറ്റ് ഉപകരണങ്ങളും ഇരിങ്ങാലക്കുട പോലിസ് പിടിച്ചെടുത്തു സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി ഡിവൈഎസ്പി ബാബു കെ തോമസിൻ്റെ നിർദ്ദേശാനുസരണം സിഐ അനീഷ് കരീമിൻ്റെContinue Reading
ഗുണ്ടാ ആക്രമണം; മൂന്ന് പ്രതികൾ മാള പോലീസിൻ്റെ പിടിയിൽ..
ഗുണ്ടാ ആക്രമണം; മൂന്ന് പ്രതികൾ മാള പോലീസിൻ്റെ പിടിയിൽ.. മാള : മാള വലിയപറമ്പിൽ ബ്ലോക്ക് ഓഫീസിനു സമീപം റോഡിൽ വച്ച് അരിയംവേലിൽ വീട്ടിൽ സഹജൻ (59) എന്നയാളെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ കുരുവിലശ്ശേരി സ്വദേശി വടാശ്ശേരി വീട്ടിൽ പ്രമോദ് (29) , വലിയപറമ്പ് സ്വദേശികളായ പള്ളിയിൽ വീട്ടിൽ കൃഷ്ണദേവ് (21), താണിശ്ശേരി വീട്ടിൽ രാജീവ് (42) എന്നിവരെ മാള സിഐ സജിൻ ശശി അറസ്റ്റ് ചെയ്തു. വധശ്രമമടക്കംContinue Reading
മേഖലയിലെ ശ്രീനാരായണഗുരു ജയന്തി ആഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി..
മേഖലയിലെ ശ്രീനാരായണഗുരു ജയന്തി ആഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.. ഇരിങ്ങാലക്കുട: എസ്എൻബിഎസ് സമാജം, എസ്എൻവൈഎസ്, എസ്എൻഡിപി യോഗം മുകുന്ദപുരം യൂണിയനിലെ ടൗൺ 1, 2 മേഖലകളിലെ ശാഖായോഗങ്ങൾ, ഇരിങ്ങാലക്കുടയിലെ ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിൽ സെപ്തംബർ 10 ന് നടത്തുന്ന ശ്രീനാരായഗുരു ജയന്തി ആഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പതാക ഉയർത്തൽ, സർവ്വൈശ്വരപൂജ, പ്രഭാഷണം, പ്രസാദ ഊട്ട്, പൂക്കള മത്സരം, ഘോഷയാത്ര, പൊതുസമ്മേളനം എന്നിവയാണ് പ്രധാന പരിപാടികൾ. വൈകീട്ട് 4 മണിക്ക്Continue Reading
ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിൽ ഭക്ഷ്യവിതരണ വകുപ്പിൻ്റെ നേത്യത്വത്തിൽ പരിശോധന; എട്ട് സ്ഥാപനങ്ങൾക്ക് നോട്ടീസ്…
ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിൽ ഭക്ഷ്യവിതരണ വകുപ്പിൻ്റെ നേത്യത്വത്തിൽ പരിശോധന; എട്ട് സ്ഥാപനങ്ങൾക്ക് നോട്ടീസ്… ഇരിങ്ങാലക്കുട: ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഓണത്തിൻ്റെ മുന്നോടിയായി മുകുന്ദപുരം താലൂക്ക് സപ്ലെ ആഫീസർ ജോസഫ് ആന്റോയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട മാർക്കറ്റിലെ പൊതുവിപണി പരിശോധന . വില വിവരം പ്രദർശിപ്പിക്കാതിരിക്കൽ, അളവുതൂക്ക ഉപകരണങ്ങൾ മുദ്രവക്കാതിരിക്കൽ ,കരിഞ്ചന്തയും, പൂഴ്ത്തി വെയ്പ്പും എന്നീ ക്രമക്കേടുകൾ കണ്ടെത്താനായിരുന്നു പരിശോധന. അരി മൊത്തവ്യാപാര കേന്ദ്രങ്ങൾ, പലവ്യഞ്ജന, പച്ചക്കറി, മൽസ്യ മാംസ വിൽപ്പന കേന്ദ്രങ്ങൾ,Continue Reading
ചാലക്കുടിയിൽ ടാങ്കർ ലോറി സൈക്കിളിൽ ഇടിച്ച് സൈക്കിൾ യാത്രക്കാരനായ വയോധികൻ മരിച്ചു..
ചാലക്കുടിയിൽ ടാങ്കർ ലോറി സൈക്കിളിൽ ഇടിച്ച് സൈക്കിൾ യാത്രക്കാരനായ വയോധികൻ മരിച്ചു.. ചാലക്കുടി: ടാങ്കർ ലോറി സൈക്കിളിൽ ഇടിച്ച് സൈക്കിൾ യാത്രികനായ വയോധികൻ മരിച്ചു.ദേശീയ പാതയിൽ ചാലക്കുടി മുനിസിപ്പൽ ജംഗ്ഷനിൽ ഉച്ചയോടെ ആയിരുന്നു അപകടം. പോട്ട നൊച്ചുവളപ്പിൽ ലോനപ്പൻ (72) ആണ് മരിച്ചത്. എല്യയാണ് ഭാര്യ.ജസ്റ്റിൻ, ലിബിൻ, ജിനോയ്, ജിൻസി എന്നിവർ മക്കളും സ്നേഹ, അൻസ് എന്നിവർ മരുമക്കളുമാണ്. സംസ്കാരം നാളെ 11 ന് പോട്ട ചെറുപുഷ്പം ദേവാലയത്തിൽ നടത്തും.Continue Reading
കരൂപ്പടന്നയിൽ കാർ ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.
കരൂപ്പടന്നയിൽ കാർ ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഇരിങ്ങാലക്കുട: കരൂപ്പടന്നയിൽ കാർ ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കോണത്തുകുന്ന് ഇരേഴത്ത് വീട്ടിൽ പരേതനായ രാമൻ മകൻ സിജോഷ് (42) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ കരൂപ്പടന്ന പാരിജാതപുരം ക്ഷേത്രത്തിന് അടുത്ത് വച്ചായിരുന്നു അപകടം.ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ സിജോഷ് നാട്ടിൽ കച്ചവട സ്ഥാപനം ആരംഭിക്കാനുള്ള ഒരുക്കങ്ങളിലായിരുന്നു. സതിയാണ് അമ്മ.Continue Reading
(Untitled)
കലകളുടെയും സാഹിത്യത്തിന്റെയും പെരുങ്കളിയാട്ടമൊരുക്കി ‘വർണ്ണക്കുട’ മഹോത്സവം.. ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട എം.എൽ.എയും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയുമായ ഡോ.ആർ.ബിന്ദുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കലാ കായിക കാർഷിക സാഹിത്യോത്സവമായ വർണ്ണക്കുടയിൽ നാലാം ദിനമായ തിങ്കളാഴ്ച്ച രാവിലെ അയ്യങ്കാവ് മൈതാനിയിലെ മയിൽപ്പീലി വേദിയിൽ കുടുംബശ്രീ കലോത്സവം ഏറെ ജനപങ്കാളിത്തത്തോടെ നടന്നു. തുടർന്ന് ഉച്ചതിരിഞ്ഞ് ഫോക്ക് ഫെസ്റ്റിൽ കടിയെണക്കം അരങ്ങേറി. വൈലോപ്പിള്ളി വേദിയിൽ സാഹിത്യസദസ്സിന്റെ ഭാഗമായി നടന്ന ഓണപ്പാട്ട് ആലാപനംContinue Reading
വർണ്ണക്കുടയിൽ ട്രാൻസ്ജെൻഡർ ഫെസ്റ്റ്
വർണ്ണക്കുടയിൽ ട്രാൻസ്ജെൻഡർ ഫെസ്റ്റ് ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട എം.എൽ.എയും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയുമായ ഡോ.ആർ.ബിന്ദുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കലാ കായിക കാർഷിക സാഹിത്യോത്സവമായ വർണ്ണക്കുടയിൽ നടന്ന ട്രാൻസ്ജെൻഡർ ഫെസ്റ്റ് സഹൃദയർക്ക് വേറിട്ട അനുഭവമായി. അയ്യങ്കാവ് മൈതാനിയിലെ വൈലോപ്പിള്ളി വേദിയിൽ നടന്ന ഫെസ്റ്റിന്റെ ഉദ്ഘാടനം ട്രാൻസ് ജെൻഡർ ആക്റ്റിവിസ്റ്റ് സീതാറാം ആയ്യുർവ്വേദ ആശുപതിയിലെ ഡോക്റ്റർ വി.എസ്.പ്രിയ നിർവ്വഹിച്ചു. പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്.തമ്പി അദ്ധ്യക്ഷത വഹിച്ചു. ഇക്ട്രിക്കൽ എഞ്ചിനിയറുംContinue Reading
കാട്ടൂർ റോഡിൽ ആളൊഴിഞ്ഞ വീടിൻ്റെ പുറകിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു..
കാട്ടൂർ റോഡിൽ ആളൊഴിഞ്ഞ വീടിൻ്റെ പുറകിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു.. ഇരിങ്ങാലക്കുട: ആളൊഴിഞ്ഞ വീടിൻ്റെ പുറകിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. കാട്ടൂർ നെടുംമ്പുര ലേബർ സെൻ്ററിന് അടുത്ത് ചിറ്റിലപ്പിള്ളി വീട്ടിൽ ഔസേപ്പ് മകൻ ബിജു (43) ആണ് മരിച്ചത്. ഇരിങ്ങാലക്കുട – കാട്ടൂർ റോഡിൽ ബിവറേജസ് കോർപ്പറേഷന് അടുത്തുള്ള വഴിയിലുള്ള വീടിൻ്റെ പുറകിലായി വൈകീട്ടാണ് പരിസരവാസികൾ കണ്ടെത്തിയത്.വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ പോലീസിൻ്റെ നേത്യത്വത്തിൽContinue Reading
അർധരാത്രി വീടു കയറി വീട്ടമ്മയെ അക്രമിച്ച കേസിലെ പ്രതി പോലീസ് പിടിയിൽ
അർധരാത്രി വീടു കയറി വീട്ടമ്മയെ അക്രമിച്ച കേസിലെ പ്രതി പോലീസ് പിടിയിൽ കൈപ്പമംഗലം: പെരിഞ്ഞനം ഗ്രാമ പഞ്ചായത്തിൽ സമിതി റോഡിൽ അർദ്ധരാത്രി വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ആക്രമിച്ച കേസ്സിലെ പ്രതി പെരിഞ്ഞനം കിഴക്കേ വളപ്പിൽ വീട്ടിൽ മനോജ് (38)എന്നയാളെ കൈപ്പമംഗലം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ കെ എസ് സുബീഷ് മോൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ വി എൻ പ്രശാന്ത് കുമാർ ,സി.പി.ഒ ഗിൽബർട്ട് എന്നിവർ അടങ്ങിയContinue Reading
























