നാലമ്പല തീർഥാടനം; എല്ലാ ജില്ലാ ആസ്ഥാനങ്ങളിൽ നിന്നും പ്രത്യേക കെഎസ്ആർടി സർവീസുകൾ; ഇരിങ്ങാലക്കുടയിൽ നിന്ന് മൂന്ന് സർവീസുകൾ; സർക്കാരിൻ്റെ പൂർണ്ണസഹകരണം വാഗ്ദാനം ചെയ്ത് മന്ത്രി ഡോ ആർ ബിന്ദു…
നാലമ്പല തീർഥാടനം; എല്ലാ ജില്ലാ ആസ്ഥാനങ്ങളിൽ നിന്നും പ്രത്യേക കെഎസ്ആർടി സർവീസുകൾ; ഇരിങ്ങാലക്കുടയിൽ നിന്ന് മൂന്ന് സർവീസുകൾ; സർക്കാരിൻ്റെ പൂർണ്ണസഹകരണം വാഗ്ദാനം ചെയ്ത് മന്ത്രി ഡോ ആർ ബിന്ദു… ഇരിങ്ങാലക്കുട: നാലമ്പല തീർഥാടകർക്കായി ഇത്തവണ എല്ലാ ജില്ലാ ആസ്ഥാനങ്ങളിൽ നിന്നും പ്രത്യേക കെഎസ്ആർടിസി സർവീസുകൾ. മഹാമാരി സൃഷ്ടിച്ച രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമുള്ള നാലമ്പല തീർഥാടനം സംബന്ധിച്ച ഒരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന നാലമ്പലകോഓർഡിനേഷൻ കമ്മിറ്റി യോഗത്തിലാണ് അധികൃതർ ഇക്കാര്യം പ്രഖ്യാപിച്ചത്.Continue Reading
സെന്റ് തോമസ് കത്തീഡ്രല് ദേവാലയത്തിലെ ദുക്റാന ഊട്ടുതിരുനാളിന് വന്ഭക്തജനപ്രവാഹം
സെന്റ് തോമസ് കത്തീഡ്രല് ദേവാലയത്തിലെ ദുക്റാന ഊട്ടുതിരുനാളിന് വന്ഭക്തജനപ്രവാഹം ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല് ദേവാലയത്തിലെ ദുക്റാന ഊട്ടുതിരുനാളിന് വന്ഭക്തജനപ്രവാഹം. രാവിലെ 7.30 ന് നടന്ന ആഘോഷമായ ദിവ്യബലിക്ക് ബിഷപ് മാര് പോളി കണ്ണൂക്കാടന് മുഖ്യകാര്മികത്വം വഹിച്ചു. തുടര്ന്ന് ഊട്ടുനേര്ച്ച വെഞ്ചിരിപ്പ് ബിഷപ് മാര് പോളി കണ്ണൂക്കാടന് നിര്വഹിച്ചു. തുടര്ന്ന് നടന്ന ദിവ്യബലിയ്ക്ക് ഫാ. സെബാസ്റ്റിയന് ഈഴേക്കാടന് മുഖ്യകാര്മികത്വം വഹിച്ചു. ഫാ. നൗജിന് വിതയത്തില് തിരുനാള് സന്ദേശം നല്കി. തുടര്ന്ന്Continue Reading
ത്യപ്രയാർ, കാട്ടൂർ റൂട്ടുകളിലെ ബസ്സുകൾ സ്റ്റാൻ്റിൽ ട്രിപ്പ് അവസാനിപ്പിക്കുന്ന വിഷയം; മന്ത്രിയുടെ സാന്നിധ്യത്തിൽ ജില്ലാ കളക്ടറുടെ ചേംബറിൽ യോഗം വിളിക്കാൻ മുകുന്ദപുരം താലൂക്ക് വികസനസമിതി യോഗത്തിൽ തീരുമാനം…
ത്യപ്രയാർ, കാട്ടൂർ റൂട്ടുകളിലെ ബസ്സുകൾ സ്റ്റാൻ്റിൽ ട്രിപ്പ് അവസാനിപ്പിക്കുന്ന വിഷയം; മന്ത്രിയുടെ സാന്നിധ്യത്തിൽ ജില്ലാ കളക്ടറുടെ ചേംബറിൽ യോഗം വിളിക്കാൻ മുകുന്ദപുരം താലൂക്ക് വികസനസമിതി യോഗത്തിൽ തീരുമാനം… ഇരിങ്ങാലക്കുട: ത്യപ്രയാർ, കാട്ടൂർ, മൂന്നുപീടിക റൂട്ടുകളിലെ ബസുകൾ ഠാണാവിൽ പോകാതെ ബസ്സ് സ്റ്റാൻ്റിൽ ട്രിപ്പ് അവസാനിപ്പിക്കുന്ന വിഷയത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ ജില്ലാ കളക്ടറുടെ ചേംബറിൽ യോഗം വിളിക്കാൻ മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗത്തിൽ തീരുമാനം. വിഷയത്തിന്Continue Reading
അമ്പത് ലക്ഷം രൂപ ചിലവിൽ റീടാറിംഗ് നടത്തിയ റോഡ് ദിവസങ്ങൾക്കുള്ളിൽ വെട്ടിപ്പൊളിച്ചു;പൊളിച്ചത് നാലമ്പല തീർഥാടകർ ആശ്രയിക്കുന്ന റോഡ്;പ്രതിഷേധവുമായി പഞ്ചായത്തും പായമ്മൽ ദേവസ്വവും; ഉടൻ പുനർനിർമ്മിക്കുമെന്ന ഉറപ്പുമായി വാട്ടർ അതോറിറ്റി അധികൃതർ…
അമ്പത് ലക്ഷം രൂപ ചിലവിൽ റീടാറിംഗ് നടത്തിയ റോഡ് ദിവസങ്ങൾക്കുള്ളിൽ വെട്ടിപ്പൊളിച്ചു;പൊളിച്ചത് നാലമ്പല തീർഥാടകർ ആശ്രയിക്കുന്ന റോഡ്;പ്രതിഷേധവുമായി പഞ്ചായത്തും പായമ്മൽ ദേവസ്വവും; ഉടൻ പുനർനിർമ്മിക്കുമെന്ന ഉറപ്പുമായി വാട്ടർ അതോറിറ്റി അധികൃതർ… ഇരിങ്ങാലക്കുട: 50 ലക്ഷം രൂപ ചിലവ് ചെയ്ത് റീ ടാറിംഗ് നടത്തിയ റോഡ് ദിവസങ്ങൾക്കുള്ളിൽ വെട്ടിപ്പൊളിച്ചു. പൂമംഗലം പഞ്ചായത്തിൽ മുഖ്യമന്ത്രിയുടെ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമ്മിച്ച ഒലുപ്പൂക്കഴ-കോടംകുളം റോഡിനാണ് ഈ ദുർവിധി.പടിയൂർ-പൂമംഗലം പഞ്ചായത്തുകളെ ബന്ധപ്പെടുത്തുകയും നാലമ്പല തീർഥാടകർContinue Reading
തീരദേശത്തെ ജനസാഗരമാക്കി മാര്തോമാ രക്തസാക്ഷിത്വ ജൂബിലി തീര്ത്ഥാടനം; ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തത് ഇന്ത്യയിലെ വത്തിക്കാന് സ്ഥാനപതി ആര്ച്ച് ബിഷപ് ഡോ. ലിയോപോള്ദൊ ജിറേല്ലി
തീരദേശത്തെ ജനസാഗരമാക്കി മാര്തോമാ രക്തസാക്ഷിത്വ ജൂബിലി തീര്ത്ഥാടനം; ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തത് ഇന്ത്യയിലെ വത്തിക്കാന് സ്ഥാനപതി ആര്ച്ച് ബിഷപ് ഡോ. ലിയോപോള്ദൊ ജിറേല്ലി കൊടുങ്ങല്ലൂർ: മതസൗഹാര്ദ്ദവും ക്രൈസ്തവ കൂട്ടായ്മയും വിളംബരം ചെയ്ത് ഇരിങ്ങാലക്കുട രൂപത മെത്രാന് മാര് പോളി കണ്ണൂക്കാടനോടൊപ്പം ആയിരക്കണക്കിനു വിശ്വാസികള് അണിനിരന്ന ഉജ്ജ്വല പദയാത്രയെ തുടര്ന്ന് ഭാരത അപ്പസ്തോലനായ വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19-ാം ശതോത്തര സുവര്ണ ജൂബിലി ആഘോഷം ഇന്ത്യയിലെ വത്തിക്കാന് സ്ഥാനപതി ആര്ച്ച്Continue Reading
മത്സ്യബന്ധനബോട്ടുകളിലെ എൻജിനുകൾ മോഷ്ടിച്ചു വിൽപന നടത്തുന്ന രണ്ടംഗ സംഘം പോലീസ് വലയിൽ..
മത്സ്യബന്ധനബോട്ടുകളിലെ എൻജിനുകൾ മോഷ്ടിച്ചു വിൽപന നടത്തുന്ന രണ്ടംഗ സംഘം പോലീസ് വലയിൽ.. കൊടുങ്ങല്ലൂർ :കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ അഴീക്കോട് ഹാർബറിൽ നിന്നും മത്സ്യബന്ധനബോട്ടുകളിലെ എൻജിനുകൾ മോഷ്ടിച്ചു വിൽപന നടത്തുന്ന സംഘത്തിൽപെട്ട രണ്ടുപേരെ കൊടുങ്ങല്ലൂർ ഡിവൈഎസ്പി യുടെ കീഴിലുള്ള പോലീസ് സംഘവും തൃശ്ശൂർ റൂറൽ ജില്ലാ ഡാൻസാഫ് സംഘവും ഉൾപ്പെട്ട പ്രത്യേക പോലീസ് സംഘം പിടികൂടി. മത്സ്യതൊഴിലാളികളായ കൂളിമുട്ടം പൊക്ലായി സ്വദേശികളായ പുന്നക്കതറയിൽ വീട്ടിൽ അരുൺ (35) കൊട്ടെക്കാട്ട് ഹൗസിൽContinue Reading
എ.കെ.ജി സെന്ററിന് നേർക്ക് ബോംബേറ്.; പ്രതിഷേധ പ്രകടനവുമായി സിപിഎം..
എ.കെ.ജി സെന്ററിന് നേർക്ക് ബോംബേറ്.; പ്രതിഷേധ പ്രകടനവുമായി സിപിഎം.. ഇരിങ്ങാലക്കുട : സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റി ആസ്ഥാന മന്ദിരമായ എ.കെ.ജി മന്ദിരത്തിന് നേർക്ക് വ്യാഴാഴ്ച രാത്രി സ്കൂട്ടറിൽ എത്തിയ അക്രമി ബോംബെറിഞ്ഞതിൽ പ്രതിഷേധിച്ച് സി.പി.ഐ(എം) ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി.മാർക്കറ്റ് ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിൽ സമാപിച്ചു.ഏരിയാ സെക്രട്ടറി വി.എ.മനോജ്കുമാർ, കെ.സി.പ്രേമരാജൻ,അഡ്വ.കെ.ആർ.വിജയ,മുൻ എം.എൽ.എ പ്രൊഫ.കെ.യു.അരുണൻ എന്നിവർ നേതൃത്വം നൽകി.Continue Reading
സ്പാനിഷ് ചിത്രമായ ” ദി എൻഡ്ലെസ്സ് ട്രഞ്ച് ” നാളെ 6 ന് ഓർമ്മ ഹാളിൽ…
സ്പാനിഷ് ചിത്രമായ ” ദി എൻഡ്ലെസ്സ് ട്രഞ്ച് ” നാളെ 6 ന് ഓർമ്മ ഹാളിൽ… 93 -മത് അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട സ്പാനിഷ് ചിത്രമായ ” ദി എൻഡ്ലെസ്സ് ട്രഞ്ച് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 1 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.1936 ൽ സ്പെയിനിൽ ആരംഭിച്ച ആഭ്യന്തര യുദ്ധത്തെ തുടർന്ന് ഭരണകൂട വിമർശകനായ ഹിജിനോ വീടിനോട് ചേർന്നുള്ള അറയിൽ ഒളിവിൽ കഴിയാൻ ആരംഭിക്കുന്നു.നീണ്ട 33 വർഷങ്ങളാണ് ഹിജിനോവിന്Continue Reading
ആതിരയ്ക്കൊരു സ്നേഹവീട്; നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി; 650 ചതുരശ്ര അടിയുള്ള വീടിൻ്റെ നിർമ്മാണം പൊതുസമൂഹത്തിൻ്റെ പങ്കാളിത്തത്തോടെ..
ആതിരയ്ക്കൊരു സ്നേഹവീട്; നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി; 650 ചതുരശ്ര അടിയുള്ള വീടിൻ്റെ നിർമ്മാണം പൊതുസമൂഹത്തിൻ്റെ പങ്കാളിത്തത്തോടെ.. ഇരിങ്ങാലക്കുട: സിപിഎം പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി നിർധന കുടുംബത്തിന് നിർമ്മിച്ചുനൽകുന്ന സ്നേഹവീടിന്റെ നിർമ്മാണം ആരംഭിച്ചു.സി.പി.ഐ(എം) ജില്ലാ സെക്രട്ടറി എം.എം.വർഗ്ഗീസ് വീടിന്റെ തറക്കല്ലിട്ടു.ചടങ്ങിൽ ഏരിയാ കമ്മിറ്റിയംഗം എം.ബി.രാജു അദ്ധ്യക്ഷനായി.ഏരിയാ സെക്രട്ടറി വി.എ.മനോജ്കുമാർ,ലോക്കൽ കമ്മിറ്റി സെക്രട്ടറിആർ.എൽ.ശ്രീലാൽ,സ്നേഹവീട് നിർമ്മാണകമ്മിറ്റി കൺവീനർ കെ.ജെ.ജോൺസൺ എന്നിവർ സംസാരിച്ചു.22-ാം പാർട്ടി കോൺഗ്രസ്സിൻ്റെ ഭാഗമായി തൃശ്ശൂരിൽ ചേർന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലാണ് കേരളത്തിലെContinue Reading
വിധിയെ തോല്പ്പിച്ച് മഞ്ജു കര്മ്മപഥത്തില്; നിർണ്ണായകമായത് നിപ്മറിലെ ചികിൽസ….
വിധിയെ തോല്പ്പിച്ച് മഞ്ജു കര്മ്മപഥത്തില്; നിർണ്ണായകമായത് നിപ്മറിലെ ചികിൽസ…. ഇരിങ്ങാലക്കുട: അപകടത്തിൽ നട്ടെല്ല് തളര്ന്ന് രണ്ടു വര്ഷത്തോളം കിടപ്പിലായിരുന്ന മഞ്ജു തിരികെ ജോലിയിലേക്ക്. 2020 ജൂണില് ഇരിങ്ങാലക്കുട ജംഗ്ഷനിൽ സിഗ്നല് തെറ്റിച്ചു വന്ന ഒരു കാര് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു ബൈക്കില് സഞ്ചരിക്കുകയായിരുന്ന മഞ്ജുവിനെയും ഭര്ത്താവിനെയും. ബോധരഹിതരായ ഇരുവരെയും ഓട്ടോ തൊഴിലാളികളാണ് ആശുപത്രിയിലെത്തിച്ചത്. വിശദ പരിശോധനയ്ക്കു ശേഷമാണ് മഞ്ജുവിന് സ്പൈനല്കോഡ് ഇന്ജ്വറിയെന്നു സ്ഥിരീകരിച്ചത്. ഇരിങ്ങാലക്കുട കാനറാ ബാങ്കിലെ പ്യൂണായിരുന്നു മഞ്ജു. കിടപ്പിലായതോടെContinue Reading