ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ സന്തോഷ് ബോബൻ്റെ മാതാവ് റിട്ട. പ്രധാന അധ്യാപിക കണക്കശ്ശേരി വീട്ടിൽ രാധ അന്തരിച്ചു.. ഇരിങ്ങാലക്കുട : നഗരസഭ കൗൺസിലർ സന്തോഷ് ബോബൻ്റെ മാതാവും റിട്ടയേർഡ് പ്രധാന അധ്യാപികയുമായ  കണക്കശ്ശേരി വീട്ടിൽ രാധ (82 വയസ്സ്) നിര്യാതയായി. ഭർത്താവ് പരേതനായ വി നാരായണൻകുട്ടി മേനോൻ. സജീവ് മേനോൻ ( ബിസിനസ്സ്), കെ സരിത ( എറിയാട് എസ് വിഎൽപി സ്കൂൾ ഹെഡ്മിസ്ട്രസ്സ്) എന്നിവരാണ് മറ്റ് മക്കൾ. സതിContinue Reading

സ്വകാര്യ ബസ്സിടിച്ച് എല്‍കെജി വിദ്യാര്‍ഥിനിക്കും പിതാവിനും പരിക്ക്… ഇരിങ്ങാലക്കുട: നിയന്ത്രണം വിട്ട് സ്വകാര്യ ലിമിറ്റഡ് ബസ് സ്‌കൂട്ടറിലിടിച്ച് എല്‍കെജി വിദ്യാര്‍ഥിനിക്കും പിതാവിനും പരിക്ക്.  രാവിലെ 8.45 ന് ഇരിങ്ങാലക്കുട ചന്തക്കുന്ന് ജംഗ്ഷനു സമീപം വച്ചായിരുന്നു അപകടം സംഭവിച്ചത്. സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന വെള്ളാങ്ങല്ലൂർ  സ്വദേശിയും  എരുമക്കാട്ടുപറമ്പില്‍ വീട്ടില്‍ വിന്‍സന്റ് (53), മകള്‍ എല്‍ന (മൂന്ന്) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കു പറ്റിയത്. എല്‍ന ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിനിയാണ്.Continue Reading

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍.. ഇരിങ്ങാലക്കുട: ബാലികയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ച സംഭവത്തില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. വെള്ളാങ്കല്ലൂര്‍ പട്ടേപ്പാടം സ്വദേശി മണിപറമ്പില്‍ വീട്ടില്‍ തൊയ്ബ് ഫര്‍ഹാന്‍ (22) നെയാണ് പോക്സോ നിയമപ്രകാരം അറസ്റ്റു ചെയ്തത്. മതപഠനത്തിനായെത്തിയ ഒമ്പതു വയസുള്ള ബാലികയെ മദ്രസയിലെ ശുചിമുറിയില്‍ വച്ച് പീഡിപ്പിക്കുവാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി സംഭവം മാതാപിതാക്കളെ അറിയിക്കുകയും മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഇരിങ്ങാലക്കുട പോലീസ് കേസെടുത്തു. സിഐ അനീഷ് കരീം, എസ്‌ഐContinue Reading

ചാലക്കുടിയിൽ ചുഴലിക്കാറ്റ്;പടിഞ്ഞാറെ ചാലക്കുടിയിലും മുരിങ്ങൂരും വൻനാശം.. ചാലക്കുടി: പടിഞ്ഞാറെ ചാലക്കുടി ഭാഗത്ത് തിങ്കളാഴ്ച പുലർച്ചെ ഉണ്ടായ ശക്തിയായ ചുഴലിക്കാറ്റിൽ വൻ നാശം. നിരവധി വീടുകളുടെ മേൽക്കൂരകളും വൃക്ഷങ്ങളും ഇലക്ട്രിക് പോസ്റ്റുകളും മറിഞ്ഞുവീണു. പുലർച്ചെ മൂന്നോടെയാണ് ചാലക്കുടിപ്പുഴയോട് ചേർന്നുള്ള പ്രദേശങ്ങളിൽ ചുഴലിക്കാറ്റ് വീശിയത്.സിഎംഐ പബ്ലിക് സ്കൂളിന്‍റെ സ്റ്റേഡിയം ചുഴലിക്കാറ്റിൽ തകർന്നുവീണു. മോനിപ്പിള്ളി ശിവക്ഷേത്രത്തിലെ നൂറുവർഷത്തിലധികം പഴക്കമുള്ള ആൽമരം മറിഞ്ഞുവീണു. ക്ഷേത്രത്തിന്‍റെ അറ്റകുറ്റപണികൾക്കായി നിർമിച്ചിരുന്ന ഷെഡുകളും കാറ്റിൽ നിലംപൊത്തി. കോട്ടേക്കാരൻ കെ.ടി.തോമസിന്‍റെ വീടിനുContinue Reading

വിപുലമായ പരിപാടികളോടെ മേഖലയിൽ 168-മത് ശ്രീനാരായണഗുരു ജയന്തി ആഘോഷം. ഇരിങ്ങാലക്കുട: വിപുലമായ പരിപാടികളോടെ മേഖലയിൽ 168-മത് ശ്രീനാരായണഗുരു ജയന്തി ആഘോഷം.എസ്എൻബിഎസ് സമാജം, എസ്എൻവൈഎസ്, എസ്എൻഡിപി യോഗം മുകുന്ദപുരം യൂണിയനിലെ ടൗൺ 1, 2  മേഖലയിലുൾപ്പെടുന്ന ശാഖാ യോഗങ്ങൾ, ഇതര ശ്രീനാരായണപ്രസ്ഥാനങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു നഗരം കേന്ദ്രീകരിച്ച് നടന്ന ജയന്തി ആഘോഷങ്ങൾ. പതാക ഉയർത്തൽ, സർവ്വൈശ്വര്യപൂജ, പ്രഭാഷണം, പ്രസാദ ഊട്ട്, പൂക്കള മത്സരം, ഘോഷയാത്ര, പൊതുസമ്മേളനം എന്നിവയായിരുന്നു പ്രധാന പരിപാടികൾ. ശ്രീContinue Reading

രാത്രി സമയങ്ങളിൽ സ്ത്രീകളെ ആക്രമിച്ച് പരിക്കേൽപ്പിക്കുന്ന പ്രതി പിടിയിൽ. മാള : അൻപത്തിമൂന്നുകാരിയെ ആക്രമിച്ച കേസിൽ പ്രതി മാള പള്ളിപുറം സ്വദേശി തേമാലി പറമ്പിൽ വീട്ടിൽ സാത്താൻ  അനീഷ് എന്നറിയപ്പെടുന്ന അനീഷ്  കരീം (38) എന്നയാളെ മാള  സി ഐ സജിൻ ശശി  എറണാകുളം പള്ളുരുത്തിയിൽ നിന്നും പിടികൂടി അറസ്റ്റു ചെയ്തു. ജൂലൈ മാസം  27 ന് രാത്രി പത്തു മണിക്കായിരുന്നു കേസിന് ആസ്പദമായ സംഭവം. സംഭവ ദിവസം  രാത്രിContinue Reading

വൈവിധ്യമാർന്ന പരിപാടികളുമായി നവോത്ഥാന നായകൻ മഹാത്മാ അയ്യങ്കാളിയുടെ ജയന്തി ആഘോഷം.. ഇരിങ്ങാലക്കുട: അവഗണിക്കപ്പെട്ട ജനവിഭാഗങ്ങളെ സമൂഹത്തിൻ്റെ മുഖ്യധാരയിൽ ഇണക്കിച്ചേർക്കുന്നതിന് പ്രയത്നിച്ച നവോത്ഥാന നായകൻ മഹാത്മാ അയ്യങ്കാളിയുടെ സ്മരണകളിൽ ജയന്തി ആഘോഷം. പതാക ഉയർത്തൽ, പുഷ്പാർച്ചന, ഘോഷയാത്ര, അനുസ്മരണ സമ്മേളനം എന്നിവയായിരുന്നു പ്രധാന പരിപാടികൾ.കെപിഎംഎസ് ഇരിങ്ങാലക്കുട യൂണിയൻ കമ്മിറ്റിയുടെ നേത്യത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. വൈകീട്ട് കുട്ടംകുളം സരത്ത് നിന്ന് ആരംഭിച്ച ഘോഷയാത്ര മെയിൻ റോഡ്, അയ്യങ്കാവ് മൈതാനം വഴി ടൗൺ ഹാളിൽContinue Reading

മോഷണം പോയ സൈക്കിൾ  സഹോദരങ്ങൾ  അന്വേഷിച്ച് കണ്ടെത്തി… മാള: മോഷണം പോയ സൈക്കിൾ സഹോദരങ്ങൾ കണ്ടെത്തി.അന്നമനട മേലഡൂരിൽ താമസിക്കുന്ന താണിക്കൽ വീട്ടിൽ സുദേവിന്റെ (16) സൈക്കിൾ ഇക്കഴിഞ്ഞ ജൂൺ മാസം വീടിന്  മുന്നിൽ നിന്നും മോഷണം പോയിരുന്നു. പാലിശ്ശേരി സ്കൂളിൽ കോമേഴ്സ് വിഭാഗത്തിൽ പ്ലസ് വൺ വിദ്യാർത്ഥിയാണ് സുദേവ്. മേലഡൂരിൽ നിന്നും സ്കൂളിലേക്ക് സ്ഥിരമായി സൈക്കിളിലാണ് പോയിരുന്നത്.അന്നമനട യുഎഫ് എസ് സി വോളി ബോൾ ക്ലബിന്റെ പ്രധാന താരം കൂടിയാണ്Continue Reading

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പട്ടിണി സമരവുമായി കോൺഗ്രസ്സ് പ്രവർത്തകർ;നിക്ഷേപകർ ദുരിതത്തിൽ കഴിയുമ്പോൾ  മന്ത്രിയുടെ നേത്യത്വത്തിൽ  “വർണ്ണക്കുട ” യുടെ പേരിൽ ധൂർത്തെന്ന്   മുൻ ഡിസിസി പ്രസിഡണ്ട് എം പി വിൻസെൻ്റ് .. ഇരിങ്ങാലക്കുട:   സമ്പാദ്യം മുഴുവൻ കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചവർ  തീരാദുരിതത്തിൽ കഴിയുമ്പോൾ  സ്ഥലം എംഎൽഎ കൂടിയായ മന്ത്രി ബിന്ദു കോടികൾ ചിലവഴിച്ച്  ” വർണ്ണക്കുട ”   നടത്തുകയായിരുന്നുവെന്ന് മുൻ ഡിസിസി പ്രസിഡണ്ട് എം പി വിൻസെൻ്റ്.  തിരുവോണനാളുകളിലും നിക്ഷേപകർക്ക്Continue Reading

കരുവന്നൂർ ബാങ്ക് സാമ്പത്തികതട്ടിപ്പ്;  സഹകാരികൾക്ക്  ഐക്യദാർഡ്യവുമായി തിരുവോണ നാളിൽ ബിജെപി പ്രവർത്തകരുടെ പട്ടിണിസമരം… ഇരിങ്ങാലക്കുട: കരുവന്നൂർ ബാങ്കിൽ നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പിന് ഇരയായ സഹകാരികൾക്ക് ഐക്യദാർഡ്യവുമായി തിരുവോണ നാളിൽ  ബിജെപി  പ്രവർത്തകർ ബാങ്ക് ഹെഡ് ഓഫീസിന് മുൻപിൽ പട്ടിണി സമരം സംഘടിപ്പിച്ചു.ബാങ്കിൽ നിക്ഷേപമുണ്ടായിട്ടും പണം ലഭിക്കാതെ ചികിൽസ മുടങ്ങി മരണപ്പെട്ട മാപ്രാണം സ്വദേശി  ഫിലോമിനയുടെ ഭർത്താവ് ദേവസ്സി ഉദ്ഘാടനം നിർവ്വഹിച്ചു.മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട അദ്ധ്യക്ഷത വഹിച്ചു.കർഷകമോർച്ച സംസ്ഥാനContinue Reading