സ്വകാര്യ ബസ് സമരം പിൻവലിച്ചു;തീരുമാനം മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന്.. തൃശ്ശൂർ: നിരക്ക് വർധന ആവശ്യപ്പെട്ട് നാല് ദിവസങ്ങളായി നടത്തി വന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. മുഖ്യമന്ത്രിയുമായും ഗതാഗത വകുപ്പ് മന്ത്രിയുമായും ബസ് ഉടമകൾ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. നിരക്കുകൾ വർധിപ്പിക്കാമെന്ന് ചർച്ചയിൽ മുഖ്യമന്ത്രി ഉറപ്പ് നല്കിയതായി ബസ് ഉടമകൾ അറിയിച്ചു.Continue Reading

കളിക്കുന്നതിനിടയില്‍ തൊണ്ടയില്‍ റബ്ബര്‍ പന്ത് കുടുങ്ങി പിഞ്ചു കുഞ്ഞു മരിച്ചു. ഇരിങ്ങാലക്കുട: കളിക്കുന്നതിനിടയില്‍ തൊണ്ടയില്‍ റബ്ബര്‍ പന്ത് കുടുങ്ങി പിഞ്ച് കുഞ്ഞ് മരിച്ചു. എടതിരിഞ്ഞി ചെട്ടിയാലിനു സമീപം താമസിക്കുന്ന ഓളിപറമ്പില്‍ വീട്ടില്‍ നിഥിന്‍-ദീപ ദമ്പതികളുടെ 11 മാസം പ്രായമുള്ള മകന്‍ മീരവ് കൃഷ്ണയാണ് മരിച്ചത്. വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പന്ത് വായിലേക്ക് അറിയാതെ പോയത്. കുട്ടിക്ക് എന്തോ അസ്വസ്ഥത ഉണ്ടെന്ന് മനസ്സിലായതോടെ വീട്ടുകാർ കുട്ടിയെ ഇരിങ്ങാലക്കുട സഹകരണContinue Reading

ചളിങ്ങാട് ആരോഗ്യ ഉപകേന്ദ്രം നാടിന് സമർപ്പിച്ചു; കെട്ടിടനിർമ്മാണം പൂർത്തീകരിച്ചത് എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 36.5 ലക്ഷം രൂപ വിനിയോഗിച്ച്.. കയ്‌പമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ പുതുതായി നിർമ്മിച്ച ചളിങ്ങാട് ആരോഗ്യ ഉപകേന്ദ്രം നാടിന് സമർപ്പിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു സബ് സെൻ്ററിൻ്റെ ഉദ്‌ഘാടനം നിർവ്വഹിച്ചു. കാക്കാത്തിരുത്തി സ്വദേശി കോഴിക്കാട്ടിൽ മുഹമ്മദ് സൗജന്യമായി നൽകിയ നാല് സെൻ്റ് സ്ഥലത്ത് ഇ.ടി.ടൈസൺ എം.എൽ.എയുടെ ആസ്തി വികസനContinue Reading

കരുവന്നൂരിൽ സ്വകാര്യ ബസ്സിടിച്ച് സെൻ്റ് ജോസഫ്സ് കോളേജ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ.. തൃശ്ശൂർ:കരുവന്നൂർ ചെറിയ പാലത്തിനു സമീപം ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവത്തിലെ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. മരത്താക്കര കീറ്റിക്കൽ വീട്ടിൽ റിതേഷിനെയാണ് ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 21ന് രാവിലെ ആയിരുന്നു അപകടം. ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിലെ അവസാനവർഷ ബികോം വിദ്യാർഥിനിയായ വല്ലച്ചിറ ഇളംകുന്ന് കുറുവീട്ടിൽ ലയContinue Reading

മൂന്നാമത് ഇരിങ്ങാലക്കുട അന്താഷ്ട്ര ചലച്ചിത്രമേള എപ്രിൽ 1 മുതൽ 7 വരെ; പ്രദർശിപ്പിക്കുന്നത് 14 ഭാഷകളിൽ നിന്നായി 21 ചിത്രങ്ങൾ… ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേത്യത്വത്തിൽ നഗരസഭ, തൃശ്ശൂർ രാജ്യാന്തര ചലച്ചിത്രോൽസവം, ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന മൂന്നാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്രമേള എപ്രിൽ 1 മുതൽ 7 വരെ നടക്കും. ഇരിങ്ങാലക്കുട മാസ്സ് മൂവീസിലും ഓർമ്മ ഹാളിലുമായി പതിന്നാല് ഭാഷകളിൽContinue Reading

കാൽ കിലോ കഞ്ചാവുമായി ക്രിമിനൽ കേസ് പ്രതി പിടിയിൽ;പിടിയിലായത് കഞ്ചാവ് മാഫിയക്കെതിരെ പ്രതികരിച്ച യുവാവിനെ വധിക്കാൻ ശ്രമിച്ച ക്രിമിനൽ… കൊടകര : തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി കുമാരി ഐശ്വര്യ ദോങ്ഗ്രേ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ജില്ലയിൽ വ്യാജ മദ്യ-മയക്കുമരുന്ന് നിർമ്മാണത്തിനും വിതരണത്തിനുമെതിരായി നടക്കുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷ്, കൊടകര സർക്കിൾ ഇൻസ്പെക്ടർ ജയേഷ് ബാലൻ എന്നിവരുടെ നേതൃത്വത്തിൽ കൊടകര പോലീസ് സ്റ്റേഷൻ പരിധിയിൽContinue Reading

ചരിത്രത്തെ പഠിച്ചും അറിഞ്ഞും ഗതകാലത്തിന്റെ നന്മ തിന്മകളെ അപഗ്രഥിക്കാന്‍ പുതിയതലമുറക്ക് കഴിയണമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ.. ഇരിങ്ങാലക്കുട: ചരിത്രത്തെ പഠിച്ചും അറിഞ്ഞും ഗതകാലത്തിന്റെ നന്മ തിന്മകളെ അപഗ്രഥിക്കാന്‍ പുതിയതലമുറയ്ക്ക് കഴിയണമെന്ന് തുറമുഖം പുരാവസ്തു പുരാരേഖാ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഗവ മോഡല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ സാംസ്‌കാരിക കാര്യ വകുപ്പും സംസ്ഥാന ആര്‍ക്കൈവ്സ് വകുപ്പും സംഘടിപ്പിച്ച ചരിത്രരേഖാ പ്രദര്‍ശനവും സെമിനാറും ഉദ്ഘാടനംContinue Reading

ഐഎസ്എൽ ഫൈനൽ മൽസരം കാണുന്നതിനിടയിലുള്ള തർക്കത്തെ തുടർന്ന് യുവാവിനെ മർദ്ദിച്ച പട്ടേപ്പാടം, വെള്ളാങ്ങല്ലൂർ സ്വദേശികളായ ഒൻപത് പേർ അറസ്റ്റിൽ… ഇരിങ്ങാലക്കുട: ഐഎസ്എൽ ഫുട്ബോൾ ഫൈനൽ മൽസരം കാണുന്നതിനിടയിൽ ഉണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ മർദ്ദിച്ച പട്ടേപ്പാടം, വെള്ളാങ്ങല്ലൂർ സ്വദേശികളായ ഒൻപത് പേർ അറസ്റ്റിൽ. പട്ടേപ്പാടം സ്വദേശികളായ പുളിപ്പറമ്പിൽ അൻസിൽ (25), കളത്തുപറമ്പിൽ ശ്രീനി ,(25), തെക്കുംകാട്ടിൽ പവൻ (20), പനങ്ങാട്ട് ആകർഷ് (22), കുരിയപ്പിള്ളി ഹുസൈൻ (22), രായം വീട്ടിൽContinue Reading

ഇരിങ്ങാലക്കുട നഗരസഭക്ക് 89 കോടിയുടെ ബഡ്ജറ്റ്;ഭവന നിർമ്മാണത്തിന് 2 കോടി, ടൗൺ ഹാൾ കോംപ്ലക്സ് നിർമ്മാണത്തിന് 12 കോടി,ആരോഗ്യ പ്രവർത്തനങ്ങൾക്ക് 1 കോടി 25 ലക്ഷം, പൊതുമരാമത്ത് പ്രവർത്തനങ്ങൾക്ക് 1 കോടി 41 ലക്ഷം, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതികൾക്കായി 9 കോടി… ഇരിങ്ങാലക്കുട: ഭവന നിർമ്മാണത്തിന് 2 കോടിയും ടൗൺ ഹാൾ കോംപ്ലക്സ് നിർമ്മാണത്തിന് 12 കോടിയും ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾക്ക് ഒന്നേകാൽ കോടിയും മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങൾക്ക് 2 കോടിContinue Reading

വെളളാങ്ങല്ലൂരിൽ നിന്ന് ഇരുചക്ര വാഹനം കവർന്ന മാപ്രാണം സ്വദേശിയായ മോഷ്ടാവ് അറസ്റ്റിൽ .. ഇരിങ്ങാലക്കുട :എട്ടു മാസം മുൻപ് വെള്ളാങ്ങല്ലൂരിൽ നിന്ന് സ്കൂട്ടർ മോഷ്ടിച്ച കേസ്സിൽ മാപ്രാണം സ്വദേശി വിഷ്ണുവിനെ (23 വയസ്സ്) ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു . കെ.തോമസിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എസ്.പി. സുധീരൻ അറസ്റ്റു ചെയ്തു. കഴിഞ്ഞ വർഷം ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. വെള്ളാങ്ങല്ലൂർ സ്വദേശിയായ മധ്യവയസ്കൻ പച്ചക്കറി വാങ്ങുവാൻ കടയിൽ കയറിയപ്പോൾ തന്റെ സ്കൂട്ടറിൽ നിന്ന്Continue Reading