എ.കെ.ജി സെന്ററിന് നേർക്ക് ബോംബേറ്.; പ്രതിഷേധ പ്രകടനവുമായി സിപിഎം.. ഇരിങ്ങാലക്കുട : സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റി ആസ്ഥാന മന്ദിരമായ എ.കെ.ജി മന്ദിരത്തിന് നേർക്ക് വ്യാഴാഴ്ച രാത്രി സ്കൂട്ടറിൽ എത്തിയ അക്രമി ബോംബെറിഞ്ഞതിൽ പ്രതിഷേധിച്ച് സി.പി.ഐ(എം) ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി.മാർക്കറ്റ് ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിൽ സമാപിച്ചു.ഏരിയാ സെക്രട്ടറി വി.എ.മനോജ്കുമാർ, കെ.സി.പ്രേമരാജൻ,അഡ്വ.കെ.ആർ.വിജയ,മുൻ എം.എൽ.എ പ്രൊഫ.കെ.യു.അരുണൻ എന്നിവർ നേതൃത്വം നൽകി.Continue Reading

സ്പാനിഷ് ചിത്രമായ ” ദി എൻഡ്ലെസ്സ് ട്രഞ്ച് ” നാളെ 6 ന് ഓർമ്മ ഹാളിൽ… 93 -മത് അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട സ്പാനിഷ് ചിത്രമായ ” ദി എൻഡ്ലെസ്സ് ട്രഞ്ച് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 1 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.1936 ൽ സ്പെയിനിൽ ആരംഭിച്ച ആഭ്യന്തര യുദ്ധത്തെ തുടർന്ന് ഭരണകൂട വിമർശകനായ ഹിജിനോ വീടിനോട് ചേർന്നുള്ള അറയിൽ ഒളിവിൽ കഴിയാൻ ആരംഭിക്കുന്നു.നീണ്ട 33 വർഷങ്ങളാണ് ഹിജിനോവിന്Continue Reading

ആതിരയ്ക്കൊരു സ്നേഹവീട്; നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി; 650 ചതുരശ്ര അടിയുള്ള വീടിൻ്റെ നിർമ്മാണം പൊതുസമൂഹത്തിൻ്റെ പങ്കാളിത്തത്തോടെ.. ഇരിങ്ങാലക്കുട: സിപിഎം പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി നിർധന കുടുംബത്തിന് നിർമ്മിച്ചുനൽകുന്ന സ്നേഹവീടിന്റെ നിർമ്മാണം ആരംഭിച്ചു.സി.പി.ഐ(എം) ജില്ലാ സെക്രട്ടറി എം.എം.വർഗ്ഗീസ് വീടിന്റെ തറക്കല്ലിട്ടു.ചടങ്ങിൽ ഏരിയാ കമ്മിറ്റിയംഗം എം.ബി.രാജു അദ്ധ്യക്ഷനായി.ഏരിയാ സെക്രട്ടറി വി.എ.മനോജ്കുമാർ,ലോക്കൽ കമ്മിറ്റി സെക്രട്ടറിആർ.എൽ.ശ്രീലാൽ,സ്നേഹവീട് നിർമ്മാണകമ്മിറ്റി കൺവീനർ കെ.ജെ.ജോൺസൺ എന്നിവർ സംസാരിച്ചു.22-ാം പാർട്ടി കോൺഗ്രസ്സിൻ്റെ ഭാഗമായി തൃശ്ശൂരിൽ ചേർന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലാണ് കേരളത്തിലെContinue Reading

വിധിയെ തോല്‍പ്പിച്ച് മഞ്ജു കര്‍മ്മപഥത്തില്‍; നിർണ്ണായകമായത് നിപ്മറിലെ ചികിൽസ…. ഇരിങ്ങാലക്കുട: അപകടത്തിൽ നട്ടെല്ല് തളര്‍ന്ന് രണ്ടു വര്‍ഷത്തോളം കിടപ്പിലായിരുന്ന മഞ്ജു തിരികെ ജോലിയിലേക്ക്. 2020 ജൂണില്‍ ഇരിങ്ങാലക്കുട ജംഗ്ഷനിൽ സിഗ്നല്‍ തെറ്റിച്ചു വന്ന ഒരു കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മഞ്ജുവിനെയും ഭര്‍ത്താവിനെയും. ബോധരഹിതരായ ഇരുവരെയും ഓട്ടോ തൊഴിലാളികളാണ് ആശുപത്രിയിലെത്തിച്ചത്. വിശദ പരിശോധനയ്ക്കു ശേഷമാണ് മഞ്ജുവിന് സ്‌പൈനല്‍കോഡ് ഇന്‍ജ്വറിയെന്നു സ്ഥിരീകരിച്ചത്. ഇരിങ്ങാലക്കുട കാനറാ ബാങ്കിലെ പ്യൂണായിരുന്നു മഞ്ജു. കിടപ്പിലായതോടെContinue Reading

ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് നടന്ന കോടികളുടെ വിസ തട്ടിപ്പ് കേസിൽ ഒന്നും മൂന്നും പ്രതികൾ അറസ്റ്റിൽ; രണ്ടാം പ്രതിയായ എടപ്പാൾ സ്വദേശി ഒളിവിൽ; ഇതിനകം ലഭിച്ചത് 80 പരാതികൾ… ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് നടന്ന കോടികളുടെ വിസ തട്ടിപ്പ് കേസിൽ കുന്നംകുളം, ഇരിങ്ങാലക്കുട സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ. ഒന്നാം പ്രതി കുന്നംകുളം കിടങ്ങൻ വീട്ടിൽ മിജോ കെ മോഹൻ (31), മൂന്നാം പ്രതി ഇരിങ്ങാലക്കുട ചക്കാലക്കൽ വീട്ടിൽ സുമേഷ് ആൻ്റണിContinue Reading

കൊടുങ്ങല്ലൂർ ഭരണിക്കിടയിൽ മൊബൈൽ ഫോൺ കവർന്ന പൊറത്തിശ്ശേരി സ്വദേശിയായ യുവാവ് പിടിയിൽ… കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ഭരണിക്ക് മൊബൈൽ മോഷണം നടത്തിയ യുവാവ് പിടിയിൽ. ഇരിങ്ങാലക്കുട പൊറത്തിശ്ശേരി മുതിരപറമ്പിൽ പ്രജീഷ് (29) നെയാണ് കൊടുങ്ങല്ലൂർ എസ് എച്ച് ഒ ബ്രിജുകുമാറും സംഘവും അറസ്റ്റ് ചെയ്തത്.ഭരണി മഹോത്സവം കാണാനെത്തിയ മതിലകം കഴുവിലങ്ങ് സ്വദേശി ചെങ്ങോത്ത് പറമ്പിൽ പ്രശാന്തിൻ്റെ മൊബൈൽ ഫോണാണ് പ്രജീഷ് കവർന്നത്..ഇരുപതിനായിരം രൂപയോളം വിലവരുന്ന ഫോൺ നഷ്ടപ്പെട്ടതിനെ തുടർന്ന് പ്രശാന്ത് പരാതിയുമായിContinue Reading

പ്രകൃതിദുരന്തം: 19 കുടുംബങ്ങൾക്ക് വീടിനും സ്ഥലത്തിനും പത്തുലക്ഷം രൂപ വീതം: മന്ത്രി ഡോ. ആർ ബിന്ദു   ഇരിങ്ങാലക്കുട : മണ്ഡലത്തിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ദുരന്തങ്ങളുടെ ഇരകളായ കുടുംബങ്ങൾക്ക് പുനരധിവാസത്തിന് പത്തു ലക്ഷം രൂപ വീതം അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.മണ്ഡലത്തിലെ 19 കുടുംബങ്ങൾക്കാണ് ദുരിതാശ്വാസ ഭാഗമായി ഈ സഹായം. ഭൂമി വാങ്ങാൻ ആറു ലക്ഷവും അവിടെ വീടു നിർമ്മിക്കാൻ നാലു ലക്ഷവും വീതമാണ് നൽകുക.Continue Reading

അഗ്നിപഥിനെതിരെ ഇരിങ്ങാലക്കുടയിൽ സത്യാഗ്രഹസമരവുമായി കോൺഗ്രസ്സ്.. ഇരിങ്ങാലക്കുട: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധനിലപാടായ അഗ്നിപഥിനെതിരെ ഇരിങ്ങാലക്കുടയിൽ കോൺഗ്രസ്സ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സത്യാഗ്രഹസമരം. ആൽത്തറക്കൽ ആരംഭിച്ച സമരം ഡിസിസി വൈസ് പ്രസിഡണ്ട് അഡ്വ. ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് ടി വി ചാർളി അധ്യക്ഷത വഹിച്ചു.സമരത്തിന് ഡി.സി.സി സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, കെ കെ ശോഭനൻ, സോണിയ ഗിരി, സോമൻ ചിറ്റേത്ത്, ബ്ലോക്ക്‌ ഭാരവാഹികളായ എൽ.Continue Reading

നാടുകടത്തിയ കുപ്രസിദ്ധ ക്രിമിനൽ പല്ലൻ ഷെെജു ആരുമറിയാതെ നാട്ടിൽ : പിടികൂടി കൊടകര പോലീസ്;പിടികൂടിയത് കിലോമീറ്ററുകൾ പിന്തുടർന്ന്.. കൊടകര : കാപ്പ ചുമത്തി നാടുകടത്തപെട്ട കുപ്രസിദ്ധ ക്രിമിനൽ പോലീസിന്റെ കണ്ണുവെട്ടിച്ച് ജില്ലയിൽ പ്രവേശിച്ചതിനെ തുടർന്ന് ഓടിച്ചിട്ട് പിടികൂടി.തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്വ ഡോൺഗ്ര ഐ പി എസ്,ചാലക്കുടി ഡി വൈഎസ് പി സി ആർ. സന്തോഷ് എന്നിവരുടെ നിർദ്ദേശപ്രകാരം ജില്ലയിൽ പ്രവേശിച്ചാൽ പിടി കുടൂന്നതിന് പ്രത്യേക സംഘത്തെContinue Reading

കാറ്റിൽ കനത്ത നഷ്ടങ്ങൾ; കൂടൽമാണിക്യ ക്ഷേത്രത്തിൻ്റെ ഗോപുര കവാടത്തിൻ്റെ ഓടുകളും സഹകരണ ബാങ്കിൻ്റെ ഷീറ്റും ഭാഗികമായി തകർന്ന് വീണു; അടിയന്തര നടപടി സ്വീകരിച്ച് അധികൃതർ… ഇരിങ്ങാലക്കുട: കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ശക്തമായ കാറ്റിൽ പട്ടണത്തിൽ നഷ്ടങ്ങൾ.ഭക്തജനങ്ങളുടെ സമർപ്പണമായി 2019 ൽ ബസ് സ്റ്റാൻ്റ് പരിസരത്ത് നിർമ്മാണം പൂർത്തീകരിച്ച ശ്രീകൂടൽമാണിക്യ ക്ഷേത്രത്തിൻ്റെ ഗോപുര കവാടത്തിൻ്റെ ഓടുകളും അടുത്ത് തന്നെയുള്ള ഐടിയു ബാങ്കിൻ്റെ നട ബ്രാഞ്ചിൻ്റെ ട്രസ്സ് ഷീറ്റും ഭാഗികമായി തകർന്ന് വീണു.Continue Reading