നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ഓട്ടോയിലിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്ന മാപ്രാണം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ മരിച്ചു. ഇരിങ്ങാലക്കുട: പിക്കപ്പ് വാന്‍ ഓട്ടോയിലിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. മാപ്രാണം എരങ്ങത്തുപറമ്പില്‍ ജോണ്‍സന്‍(57) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 5.15 ഓടെയാണ് അപകടം നടന്നത്. മാപ്രാണം കുരിശു ജംഗ്ഷന് സമീപമുള്ള ഓട്ടോ സ്റ്റാന്റില്‍ ഓട്ടോക്കുള്ളിലിരിക്കുമ്പോള്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ വന്നിടിക്കുകയായിരുന്നു. അപകടം സംഭവിച്ചയുടനെ മാപ്രാണം ലാല്‍ ആശുപത്രിയിലുംContinue Reading

ദേശീയ അവാർഡ് നേടിയ ഗുജറാത്തി ചിത്രമായ ” ഹെല്ലാരോ” നാളെ വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ.. 2018 ലെ മികച്ച ദേശീയ ചിത്രത്തിനുള്ള അവാർഡ് ലഭിച്ച ഗുജറാത്തി ചിത്രമായ “ഹെല്ലാരോ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 15 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.1970 കളിൽ കച്ചിലെ ഒരു യാഥാസ്ഥിതിക ഗ്രാമത്തിൽ അടിച്ചമർത്തലിന് വിധേയരായി കഴിയുന്ന ഒരു കൂട്ടം സ്ത്രീകളുടെ ഉയിർത്തെഴുന്നേല്പിൻ്റെ കഥയാണ് 121 മിനിറ്റുള്ള ചിത്രം പറയുന്നത്.ദേശീയ അവാർഡ് നേടുന്നContinue Reading

പന്നിഫാമിന്റെ മറവിൽ ചാരായം വാറ്റുന്നതിനായി വാഷ് സൂക്ഷിച്ച കോടശ്ശേരി സ്വദേശിയായ യുവാവ് ഇരിങ്ങാലക്കുട എക്സൈസിന്റെ പിടിയിൽ.. ഇരിങ്ങാലക്കുട: വെള്ളിക്കുളങ്ങര കടമ്പോട് മെറ്റൽ ക്രഷറിന്റെ പിൻവശത്ത് സ്വന്തം പന്നിഫാമിൽ ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തിയ 100 ലിറ്റർ വാഷ് കൈവശം വച്ച് കൈകാര്യം ചെയ്ത ചാലക്കുടി കോടശ്ശേരി വൈലാത്ര പുതുശ്ശേരി വീട്ടിൽ ജോസ് മകൻ അജോമോൻ (41 വയസ്സ്)എന്നയാളെ ഇരിങ്ങാലക്കുട റെയ്ഞ്ചിലെ അസി.എക്സൈസ് ഇൻസ്പെക്ടർ അനൂപ് കുമാർ എം ജി യും പാർട്ടിയുംContinue Reading

സകലകല പദ്ധതി വിദ്യാലയങ്ങളെ സർവ്വകലാശാല നിലവാരത്തിലേയ്ക്ക് ഉയർത്തും: മന്ത്രി ആർ ബിന്ദു ഇരിങ്ങാലക്കുട: പൊതുവിദ്യാലയങ്ങളെ സർവ്വകലാശാലകളുടെ നിലവാരത്തിലേയ്ക്ക് ഉയർത്തുന്ന പദ്ധതിയാണ് സകലകല എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു. മാടായിക്കോണം പി കെ ചാത്തൻ മാസ്റ്റർ സ്മാരക ഗവ.യു പി സ്കൂളിന്റെ അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ ഭാഗമായുള്ള തനത് പദ്ധതി സകലകലയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.   കൂട്ടായ്മയുടെ കരുത്ത് കൊണ്ട് പരിമിതികളെ അതിജീവിക്കാനും മികച്ച വിദ്യാലയ മാതൃകകൾContinue Reading

അസിസ്റ്റീവ് വില്ലേജുകൾ ഈ വർഷം തുടങ്ങും: മന്ത്രി ഡോ ആർ ബിന്ദു ഇരിങ്ങാലക്കുട: ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കുടുംബത്തോടൊപ്പം കഴിഞ്ഞു കൊണ്ടു തന്നെ ചികിത്സയും പരിശീലനവും പൂർത്തിയാക്കാൻ സാധിക്കുന്ന അസിസ്റ്റീവ് വില്ലേജുകൾ ഈ വർഷം തന്നെ തുടങ്ങുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. മൂന്നു കേന്ദ്രങ്ങൾ ഈ വർഷം തന്നെ തുടങ്ങാനാണ് ശ്രമിക്കുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനിലെ (നിപ്മർ) ഡെന്റല്‍ കെയര്‍,Continue Reading

ലേലം കൊള്ളാൻ ആളില്ല; ഈവനിംഗ് മാർക്കറ്റിന് പൂട്ടിടാൻ തീരുമാനിച്ച് ഇരിങ്ങാലക്കുട നഗരസഭ ;റോഡ് നിർമ്മാണത്തിൻ്റെ അപാകതയെ ചൊല്ലി എഞ്ചിനിയറിംഗ് വിഭാഗത്തിനും പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റിക്കും പ്രതിപക്ഷ നിരകളിൽ നിന്ന് നിശിത വിമർശനം… ഇരിങ്ങാലക്കുട: വഴിയോരക്കച്ചവടക്കാരെ പുനരധിവസിപ്പിക്കാൻ ലക്ഷ്യമിട്ട് 2005-10 കാലയളവിൽ ആരംഭിച്ച ഈവനിംഗ് മാർക്കറ്റിൻ്റെ പ്രവർത്തനങ്ങൾ നിറുത്താൻ നഗരസഭ യോഗത്തിൽ തീരുമാനം.മാർക്കറ്റിൻ്റെ ഫീസ് പിരിവ് കുത്തകാവകാശത്തിനായുള്ള ലേലത്തിലും പുനർലേലത്തിലും ആരും പങ്കെടുക്കാത്ത സാഹചര്യത്തിലും മാർക്കറ്റിൽ നിന്നുള്ള വരുമാനം കുറഞ്ഞ് വരുന്നContinue Reading

ആധുനിക കേരളത്തിൻ്റെ സൃഷ്ടിയിൽ സിപിഐ ക്ക് നിർണ്ണായ പങ്കെന്ന് പന്ന്യൻ രവീന്ദ്രൻ; സിപിഐ മണ്ഡലം സമ്മേളനത്തിന് താണിശ്ശേരിയിൽ തുടക്കമായി… ഇരിങ്ങാലക്കുട :കൂടുതൽ കാലം ഭരിക്കുകയും അടിസ്ഥാനവികസനങ്ങൾ സുസ്ഥിരമായി നടപ്പാക്കുകയും ചെയ്ത ഏക പാർട്ടി സിപിഐ ആണെന്നും,കേരളത്തെ ഇന്നു കാണുന്ന കേരളമാക്കി തീർത്ത എല്ലാ മാറ്റങ്ങളിലും ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന സി പി ഐയുടെ കൈയ്യൊപ്പു കൂടിയുണ്ടെന്ന് സി പി ഐ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പ്രസ്താവിച്ചു.Continue Reading

“ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ” യുമായി കോൺഗ്രസ്സ് പ്രവർത്തകർ… ഇരിങ്ങാലക്കുട : ഇന്ത്യൻ ഭരണഘടനയെ അവഹേളിക്കാനുള്ള നീക്കത്തിനെതിരെ, ഭരണഘടന പ്രതിബദ്ധത ഉയത്തിപ്പിടിക്കുന്നതിന്റെ ഭാഗമായി കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ “ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ .മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ അധ്യക്ഷത വഹിച്ച ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചടങ്ങ് മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.വി. ചാർളി മുഖ്യ പ്രഭാഷണം നടത്തി.Continue Reading

ജപ്പാനീസ് ചിത്രമായ ” വീൽ ഓഫ് ഫൊർച്യൂൺ ആൻ്റ് ഫാൻ്റസി” നാളെ വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ…. മികച്ച വിദേശഭാഷാചിത്രത്തിനുള്ള കഴിഞ്ഞ വർഷത്തെ അക്കാദമി അവാർഡ് നേടിയ ജപ്പാനീസ് ചിത്രം ‘ ഡ്രൈവ് മൈ കാറി”ൻ്റെ സംവിധായകൻ റൂസുകെ ഹമാഗുച്ചി സംവിധാനം ചെയ്ത ” വീൽ ഓഫ് ഫൊർച്യൂൺ ആൻ്റ് ഫാൻ്റസി” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 8 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. 71 – മത് ബെർലിൻContinue Reading

കനത്ത മഴ; തെക്കുംകരയിൽ മണ്ണിടിച്ചിൽ; വളളിവട്ടത്ത് കിണറിടിഞ്ഞു.. ഇരിങ്ങാലക്കുട:കനത്ത മഴയെ തുടർന്ന് വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ തെക്കുംകരയിൽ മണ്ണിടിച്ചിൽ. പുഞ്ചേപ്പടി പാലപ്രക്കുന്ന് വീട്ടിൽ സനീഷിന്റെ വീടിന് പുറകു വശത്തായാണ് മണ്ണിടിച്ചിലുണ്ടായത്.ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ആർക്കും പരിക്കില്ല. വീട്ടിൽ മൂന്ന് കുട്ടികളടക്കം ആറ് പേരാണുള്ളത്.സംഭവ സമയത്ത് സനീഷും ഭാര്യയും മാതാവുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വലിയ പാറകൾ പ്രദേശത്തേക്ക് ഉരുണ്ടു വീണു.വീടിൻ്റെ പുറക് വശത്ത് ഷീറ്റിട്ട ഭാഗത്ത് ഭാഗികമായ നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്Continue Reading