കുളത്തിൽ വീണ് അമ്മയും മകളും മരിച്ചു
കുളത്തിൽ വീണ് അമ്മയും മകളും മരിച്ചു മാള: കുളത്തിൽ വീണ ചെരുപ്പ് എടുക്കാനുള്ള ശ്രമത്തെ തുടർന്ന് അമ്മയും അമ്മയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിൽ മകളും മുങ്ങി മരിച്ചു. മാള പള്ളിപ്പുറം കളപുരക്കൽ ജിയോയുടെ ഭാര്യ അനു (37), മൂത്ത മകൾ ആഗ്ന (11) എന്നിവരാണ് മരിച്ചത്. വൈകീട്ട് ആറുമണിയോടെയാണ് സംഭവം. അമ്മയും മക്കളും ഒരുമിച്ച് തറവാട് വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് പോകുന്നതിനിടെ കുളത്തിനു സമീപമെത്തിയപ്പോൾ രണ്ടാമത്തെ മകളുടെ ചെരിപ്പ് അബദ്ധത്തിൽContinue Reading
ആസാം സ്വദേശിയുടെ കൊലപാതകം; ആറര വർഷത്തിന് ശേഷം പ്രതി പിടിയിൽ …
ആസാം സ്വദേശിയുടെ കൊലപാതകം; ആറര വർഷത്തിന് ശേഷം പ്രതി പിടിയിൽ … മാള: 2016 മെയ് ഒമ്പതാം തിയതി പിണ്ടാണിയിൽ ആസാം സ്വദേശിയായ ഉമാന്ദ്നാഥിനെ ക്രൂരമായി കൊലപ്പെടുത്തി രക്ഷപ്പെട്ട ആസാം സോണിത്പൂർ സ്വദേശി മനോജ് ബോറയെ (30 വയസ്സ്) ആസാമിലെ ഉൾഫാ തീവ്രവാദ ഗ്രാമത്തിൽ നിന്ന് തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസ്, മാള ഇൻസ്പെക്ടർ സജിൻ ശശി എന്നിവരുടെ സംഘം പിടികൂടി.Continue Reading
വേളൂക്കര പഞ്ചായത്തിൽ പ്രസിഡണ്ടിന് എതിരെ അവിശ്വാസ പ്രമേയവുമായി വീണ്ടും യുഡിഎഫ്; രാഷ്ട്രീയ പ്രേരിതമെന്ന് വിശദീകരിച്ച് പ്രസിഡണ്ട് ..
വേളൂക്കര പഞ്ചായത്തിൽ പ്രസിഡണ്ടിന് എതിരെ അവിശ്വാസ പ്രമേയവുമായി വീണ്ടും യുഡിഎഫ്; രാഷ്ട്രീയ പ്രേരിതമെന്ന് വിശദീകരിച്ച് പ്രസിഡണ്ട് .. ഇരിങ്ങാലക്കുട: വേളൂക്കര പഞ്ചായത്തിൽ അവിശ്വാസ പ്രമേയവുമായി വീണ്ടും പ്രതിപക്ഷം. ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് പ്രസിഡണ്ട് കെ എസ് ധനീഷിനെതിരെ അവിശ്വാസ പ്രമേയത്തിന് യുഡിഎഫ് അംഗങ്ങൾ നോട്ടീസ് നല്കിയിരിക്കുന്നത്. ആറാം വാർഡ് മെമ്പർ ബിബിൻ തുടിയത്താണ് പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്. 18 അംഗ ഭരണസമിതിയിൽ എൽഡിഎഫിനും യു ഡി എഫിനും എട്ട്Continue Reading
അവധി ദിനത്തിൽ കള്ള് ഷാപ്പ് സന്ദർശനം; ജാഗ്രത കുറവെന്ന് പാർട്ടി വിലയിരുത്തൽ ; കാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ടിന് പരസ്യ ശാസ്സന…
അവധി ദിനത്തിൽ കള്ള് ഷാപ്പ് സന്ദർശനം; ജാഗ്രത കുറവെന്ന് പാർട്ടി വിലയിരുത്തൽ ; കാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ടിന് പരസ്യ ശാസ്സന… തൃശൂർ: അവധി ദിനത്തിൽ കളള് ഷാപ്പ് സന്ദർശനം നടത്തിയ കാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ പവിത്രന് പരസ്യശാസ്സന.സെക്രട്ടറിയും ജീവനക്കാരുമൊപ്പം ആഗസ്റ്റ് 15 ന് പുള്ള് പരിസരത്തെ ഷാപ്പിൽ കയറിയ സിപിഎം ലോക്കൽ കമ്മിറ്റി അംഗം കൂടിയായ ഷീജ പവിത്രനെ പാർട്ടി എൽപ്പിച്ച ചുമതലകൾ നിർവഹിക്കുന്നതിൽ ജാഗ്രത കുറവുണ്ടായെന്ന് വിലയിരുത്തിയാണ്Continue Reading
അരിപ്പാലത്ത് നാടൻ ബോംബുകളും കഞ്ചാവും മാരകായുധങ്ങളുമായി യുവാക്കൾ പിടിയിൽ ..
അരിപ്പാലത്ത് നാടൻ ബോംബുകളും കഞ്ചാവും മാരകായുധങ്ങളുമായി യുവാക്കൾ പിടിയിൽ .. ഇരിങ്ങാലക്കുട : പൂമംഗലം പഞ്ചായത്തിലെ അരിപ്പാലം തോപ്പിലെ വീട്ടിൽ നിന്നും നാടൻ ബോംബുകളും കഞ്ചാവും പന്നിപ്പടക്കവും കമ്പി വടികളും അര കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. തോപ്പ് പരിസരത്തുള്ള നടുവത്ത്പറമ്പിൽ വിനു സന്തോഷ് (22 ), എടക്കുളം ഈശ്വരമംഗലത്ത് അഖിനേഷ് (23 ) എന്നിവരെയാണ് കാട്ടൂർ സി ഐ മഹേഷ്കുമാറിന്റെ നേത്യത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. പോലീസിന് ലഭിച്ചContinue Reading
സ്ത്രീകളെ പിന്നണിയിലേക്ക് ആട്ടിപ്പായിക്കുന്ന ചില ധാരകൾ സമൂഹത്തിൽ ഇപ്പോഴും സജീവമെന്നും അറുപഴഞ്ചനും യാഥാസ്ഥിതകവുമായ മൂല്യസംഹിത സ്ത്രീകളുടെ വളർച്ചയെ തടസ്സപ്പെടുത്തുന്നുവെന്നും മന്ത്രി ഡോ ആർ ബിന്ദു ; സ്ത്രീ സുരക്ഷാ പദ്ധതികളുമായി തൃശ്ശൂർ റൂറൽ പോലീസ് ..
സ്ത്രീകളെ പിന്നണിയിലേക്ക് ആട്ടിപ്പായിക്കുന്ന ചില ധാരകൾ സമൂഹത്തിൽ ഇപ്പോഴും സജീവമെന്നും അറുപഴഞ്ചനും യാഥാസ്ഥിതകവുമായ മൂല്യസംഹിത സ്ത്രീകളുടെ വളർച്ചയെ തടസ്സപ്പെടുത്തുന്നുവെന്നും മന്ത്രി ഡോ ആർ ബിന്ദു ; സ്ത്രീ സുരക്ഷാ പദ്ധതികളുമായി തൃശ്ശൂർ റൂറൽ പോലീസ് .. ഇരിങ്ങാലക്കുട: സ്ത്രീകളെ പിന്നണിയിലേക്ക് ആട്ടിപ്പായിക്കുന്ന ചില ധാരകൾ ഇപ്പോഴും സജീവമാണെന്നും അറുപഴഞ്ചനും യാഥാസ്ഥിതകവുമായ മൂല്യസംഹിത സ്ത്രീകളുടെ വളർച്ചയെ തടസ്സപ്പെടുത്തുകയാണെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. തൃശൂര്‍ റൂറല്‍ പൊലീസിന്റെContinue Reading
ഇറ്റാലിയൻ ചിത്രം ” ത്രീ ഫ്ളോഴ്സ്” നാളെ 6.30 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ …
ഇറ്റാലിയൻ ചിത്രം ” ത്രീ ഫ്ളോഴ്സ്” നാളെ 6.30 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ … കാൻ ഉൾപ്പെടെയുള്ള അന്തർദേശീയ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ഇറ്റാലിയൻ ചിത്രം ” ത്രീ ഫ്ളോഴ്സ്” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒക്ടോബർ 7 വെളളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. റോമിലെ ഒരു മിഡ്ഡിൽ ക്ലാസ്സ് അപ്പാർട്മെന്റിൽ വിവിധ നിലകളിലായി കഴിയുന്ന മൂന്ന് കുടുംബങ്ങളുടെ ജീവിതങ്ങളാണ് 119 മിനിറ്റുള്ള ചിത്രം പ്രമേയമാക്കുന്നത്. ഇസ്രായേലി എഴുത്തുകാരൻ ഇഷ്ക്കൽ നെവോയുടെContinue Reading
ഇന്റലിജന്റായി ശ്രീനാരായണപുരം പഞ്ചായത്ത് ;തദ്ദേശസ്ഥാപനങ്ങളുടെ മുഖച്ഛായ മാറ്റുന്ന പദ്ധതിയെന്ന് മന്ത്രി എം ബി രാജേഷ് …
ഇന്റലിജന്റായി ശ്രീനാരായണപുരം പഞ്ചായത്ത് ;തദ്ദേശസ്ഥാപനങ്ങളുടെ മുഖച്ഛായ മാറ്റുന്ന പദ്ധതിയെന്ന് മന്ത്രി എം ബി രാജേഷ് … കയ്പമംഗലം:ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി വികസനക്ഷേമ പദ്ധതികൾ വിഭാവനം ചെയ്യുന്നതിനും പൊതുജനങ്ങളിലേയ്ക്ക് സേവനങ്ങൾ അതിവേഗം എത്തിക്കുന്നതിനും ലക്ഷ്യമിട്ട് ജില്ലയിൽ ആദ്യമായി നടപ്പാക്കുന്ന ഇന്റലിജന്റ് പഞ്ചായത്ത് എന്ന ദൗത്യം യാഥാർത്ഥ്യമാക്കി ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഓൺലൈനായി നിർവഹിച്ചു. ഇന്റലിജന്റ് ഗ്രാമപഞ്ചായത്ത് പദ്ധതി മാതൃകാപരവും തദ്ദേശസ്ഥാപനങ്ങളുടെContinue Reading
നിർമ്മാണപ്രവൃത്തിയിൽ കോമ്പോസിറ്റ് ടെൻഡർ ഉൾപ്പെടുത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് …
നിർമ്മാണപ്രവൃത്തിയിൽ കോമ്പോസിറ്റ് ടെൻഡർ ഉൾപ്പെടുത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് … കൊടുങ്ങല്ലൂർ:കേരളത്തിലെ സർക്കാർ കെട്ടിടനിർമ്മാണത്തിൽ സിവിൽ ടെൻഡർ, ഇലക്ട്രിഫിക്കേഷൻ ടെൻഡർ എന്നിവയെ ഒരുമിപ്പിച്ച് കോമ്പോസിറ്റ് ടെൻഡർ നടപ്പിലാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കെട്ടിടം നിർമ്മിച്ചു കഴിഞ്ഞ് വൈദ്യുതീകരണത്തിനായി കെട്ടിടം കുത്തിപ്പൊളിക്കുന്ന സ്ഥിതി ഒഴിവാക്കാനാണിതെന്നും മന്ത്രി പറഞ്ഞു. കൊടുങ്ങല്ലൂർ ശൃംഗപുരം ഗവ. എൽപി സ്കൂളിന്റെ പുതിയ ബഹുനിലകെട്ടിട നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കോമ്പോസിറ്റ് ടെൻഡർContinue Reading
ലോക സെറിബ്രൽ പാൾസി ദിനമാചരിച്ചു;തീവ്ര ഭിന്നശേഷിയുള്ള കുട്ടികളുടെ കുടുംബങ്ങൾക്കായി അസിസ്റ്റീവ് വില്ലേജുകൾ ഒരുക്കും: മന്ത്രി ഡോ. ആർ. ബിന്ദു…
ലോക സെറിബ്രൽ പാൾസി ദിനമാചരിച്ചു;തീവ്ര ഭിന്നശേഷിയുള്ള കുട്ടികളുടെ കുടുംബങ്ങൾക്കായി അസിസ്റ്റീവ് വില്ലേജുകൾ ഒരുക്കും: മന്ത്രി ഡോ. ആർ. ബിന്ദു… ഇരിങ്ങാലക്കുട :തീവ്ര ഭിന്നശേഷിയുള്ള കുട്ടികളുടെ കുടുംബങ്ങൾക്ക് ഒന്നിച്ചു താമസിക്കുന്നതിനുള്ള അസിസ്റ്റീവ് വില്ലേജുകൾ സംസ്ഥാനത്ത് ഒരുക്കുമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. ലോക സെറിബ്രൽ പാൾസി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം ഇരിങ്ങാലക്കുട നിപ്മറിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. എല്ലാ പിന്തുണ സംവിധാനങ്ങളുമുള്ള ഇത്തരം വില്ലേജുകൾ എല്ലാ ജില്ലകളിലും ഒരുക്കുകയാണ് സർക്കാർContinue Reading