അനാഥശിലാഫലകത്തിൽ റീത്ത് വച്ച് ബിജെപി കൗൺസിലർമാരുടെ പ്രതിഷേധം ; അനാഥമായി കിടക്കുന്നത് 2019 ൽ അയ്യങ്കാവ് മൈതാനത്തിന്റെ ചുറ്റും എൽഇഡി ലൈറ്റുകൾ സ്ഥാപിച്ചതിന്റെ ഉദ്ഘാടനചടങ്ങിന്റെ ശിലാഫലകം … ഇരിങ്ങാലക്കുട : നഗരസഭ ഓഫീസിന് സമീപം അനാഥമായി കിടക്കുന്ന ശിലാഫലകത്തിൽ റീത്ത് വച്ച് ബിജെപി കൗൺസിലർമാരുടെ പ്രതിഷേധം. 2019 ൽ അഞ്ച് ലക്ഷം രൂപ ചിലവിൽ അയ്യങ്കാവ് മൈതാനത്തിന് ചുറ്റും എൽഇഡി ലൈറ്റുകൾ സ്ഥാപിച്ചതിന്റെ ശിലാഫലകത്തിനാണ് ഈ ഗതികേട്. അന്ന് ചെയർമാനായിരുന്നContinue Reading

മുതിർന്ന കലാകാരൻമാർക്ക് ക്ഷേമ പെൻഷനും അവശ കലാകാരൻമാർക്ക് ധനസഹായവും നല്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് ഇരിങ്ങാലക്കുടയിൽ നടന്ന കേരള കളമെഴുത്ത് പാട്ട് കലാകാര സംഘം സംസ്ഥാന സമ്മേളനം ഇരിങ്ങാലക്കുട : മുതിർന്ന കലാകാരൻമാർക്ക് ക്ഷേമ പെൻഷനും അവശ കലാകാരൻമാർക്ക് ധനസഹായവും നല്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് ഇരിങ്ങാലക്കുടയിൽ നടന്ന കേരള കളമെഴുത്ത് പാട്ട് കലാകാര സംഘം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ടൗൺ ഹാളിൽ നടന്ന സമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ്Continue Reading

അശോകവനം പദ്ധതിയുമായി ശ്രീകൂടൽമാണിക്യ ദേവസ്വം …. ഇരിങ്ങാലക്കുട : അശോകവനം പദ്ധതിയുമായി ശ്രീകൂടൽമാണിക്യ ദേവസ്വം. മണ്ഡലത്തിലെ സമഗ്ര കാർഷിക വികസന പദ്ധതിയായ പച്ചക്കുടയുടെയും കേരള സംസ്ഥാന ഔഷധ സസ്യ ബോർഡിന്റെയും മറ്റത്തൂർ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെയും സാങ്കേതിക സഹായത്തോടെയുമാണ് പദ്ധതി ആരംഭിക്കുന്നത്. കൂടൽമാണിക്യം ദേവസ്വത്തിന്റെ അധീനതയിലുള്ള 75 ഏക്കറോളം വരുന്ന ഭൂമിയിൽ ഘട്ടം ഘട്ടമായി പതിനായിരം അശോക വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് പരിപാലിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഉദ്ഘാടനം 2023 ലെContinue Reading

ഇരിങ്ങാലക്കുട നഗരസഭയുടെ രണ്ടാമത്തെ വഴിയോര വിശ്രമ കേന്ദ്രം പൂതംകുളം മൈതാനത്ത് ; എല്ലാ ജില്ലകളിലും രണ്ട് ദ്രവമാലിന്യ നിർമ്മാർജ്ജന പ്ലാന്റുകൾ ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി എം ബി രാജേഷ് .. ഇരിങ്ങാലക്കുട : എല്ലാ ജില്ലകളിലും രണ്ട് ദ്രവമാലിന്യനിർമാർജ്ജന പ്ലാന്റുകൾ ആരംഭിക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം ബി രാജേഷ്. ഇരിങ്ങാലക്കുട നഗരസഭയുടെ ആഭിമുഖ്യത്തിൽ പൂതംകുളം മൈതാനിയിൽ ആരംഭിച്ച വഴിയോര വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്ത്Continue Reading

ഠാണാ ഒഴിവാക്കി സ്വകാര്യ ബസ്സുകൾ സ്റ്റാന്റിൽ ട്രിപ്പുകൾ അവസാനിപ്പിക്കുന്നതിനെ ചൊല്ലി മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗത്തിൽ വീണ്ടു വീണ്ടും വിമർശനം … ഇരിങ്ങാലക്കുട: കാട്ടൂർ , മൂന്നുപീടിക ഭാഗത്ത് നിന്ന് വരുന്ന സ്വകാര്യ ബസ്സുകൾ ഠാണാ ഒഴിവാക്കി ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാന്റിൽ ട്രിപ്പുകൾ അവസാനിപ്പിക്കുന്ന വിഷയത്തെ ചൊല്ലി മുകുന്ദപുരം താലൂക്ക് വികസനസമിതി യോഗത്തിൽ വീണ്ടും വിമർശനം. മാസങ്ങൾക്ക് മുമ്പ് തന്നെ യോഗത്തിന്റെ പരിഗണനയ്ക്ക് വന്ന വിഷയം യാത്രക്കാരന്റെContinue Reading

പോലീസ് സംഘത്തെ ആക്രമിച്ച കേസിൽ കൂട്ടുപ്രതികൾ പിടിയിൽ … മാള : പൊയ്യ മടത്തുംപടി ചക്കാട്ടിക്കുന്നിൽ മദ്യപിച്ചു വഴക്കുണ്ടാക്കിയവരെ അന്വേഷിച്ചെത്തിയ പോലീസുകാരെ ആക്രമിച്ച കേസിൽ എറണാകുളം ജില്ലയിലെ ഇളന്തിക്കര സ്വദേശികളായ പുളിക്കൽ വീട്ടിൽ എപ്പി എന്നറിയപ്പെടുന്ന ജെഫിൻ (42 ), തെക്കിനിയത്ത് വീട്ടിൽ കാക്ക റിക്സൻ (26),മടത്തുംപടി പുളിക്കൽ വീട്ടിൽ തെണ്ടൻ ഷാജി (54) എന്നീ മൂന്ന് പ്രതികളെ മാള സി ഐ സജിൻ ശശിയും സംഘവും അറസ്റ്റ് ചെയ്തു.Continue Reading

മയക്കുമരുന്നിനെതിരെ ജനകീയമുന്നേറ്റ പരിപാടികളുമായി യുഡിഎഫ് … ഇരിങ്ങാലക്കുട: മയക്കുമരുന്നിനെതിരെ ജനകീയ മുന്നേറ്റ ബോധവല്ക്കരണ പരിപാടികളുമായി യുഡിഎഫ് . യുഡിഎഫ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂതംക്കുളം മൈതാനിയിൽ നടന്ന ജനകീയ മുന്നേറ്റ പരിപാടി യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ അഡ്വ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. കേരളം മയക്കുമരുന്നുകളുടെ ഹബ്ബായി മാറിയിരിക്കുകയാണെന്നും മയക്കുമരുന്ന് മാഫിയക്കെതിരെ കൃത്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും തോമസ് ഉണ്ണിയാടൻ ആവശ്യപ്പെട്ടു. നിയോജകമണ്ഡലം വൈസ് –Continue Reading

ഓൺലൈൻ വിദ്യാഭ്യാസ രംഗത്തെ മികച്ച കോളേജിനുള്ള സംസ്ഥാന സർക്കാരിൻ്റെ അവാർഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റിന് …   തൃശ്ശൂർ:സംസ്ഥാന സർക്കാരിൻ്റെ ഇ-ഗവേണൻസ് വകുപ്പിൻ്റെ സംസ്ഥാനതല അവാർഡിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് അർഹമായി. ഓൺലൈൻ പഠന വിഭാഗത്തിൽ (e- learning) ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് ക്രൈസ്റ്റിന്റെ നേട്ടം. വിദ്യാഭ്യാസ രംഗത്തും ഭരണ രംഗത്തും സങ്കേതിക വിദ്യയിലൂടെ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെയാണ് സംസ്ഥാന വിവര-സാങ്കേതിക വകുപ്പ് ഐ എം ജി യുടെContinue Reading

നിപ്മറിനെ ലോക ശ്രദ്ധയിലെത്തിച്ച് അസീം അലിയും ഫാത്തിമയും …   ഇരിങ്ങാലക്കുട : ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഡബ്ല്യു എച്ച് ഒ ഇറക്കിയ പോസ്റ്ററിൽ ഇടം പിടിച്ച് അസിം അലിയും ഫാത്തിമയും. കല്ലേറ്റുംകരയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിലെ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളാണ് ഇരുവരും.   ‘ഇതൊരു വീൽചെയർ മാത്രമല്ല, ചക്രങ്ങളിൽ ഒരു സ്വപ്നം’, ‘ഇവിടെ കാണുന്നത് വെറുമൊരു സഹായമല്ല. അത് അഭിലാഷമാണ്’Continue Reading

സസ്പെൻഷനും പോർവിളിയും വാക്പയറ്റുമായി സെന്റ് ജോസഫ്സ് കോളേജിൽ നടന്ന യൂത്ത് പാർലമെന്റ് … ഇരിങ്ങാലക്കുട :സെന്റ് ജോസഫ്സ് കോളേജ് യൂണിയൻ ഏകയും ഒറേറ്ററി ക്ലബും ചേർന്നു സംഘടിപ്പിച്ച യൂത്ത് പാർലമെന്റായിരുന്നു വേദി. പ്രക്ഷുബ്ധമായ രംഗങ്ങൾക്ക് വേദിയായ പാർലമെന്റിൽ ഭരണപക്ഷത്തെ ഒരംഗത്തെ സ്പീക്കർ സസ്പെന്റ് ചെയ്യുന്നിടത്തേക്കു വരെ കാര്യങ്ങൾ എത്തി. നാല് സെഷൻ ആയിരുന്നു ഉണ്ടായിരുന്നത്. ആദ്യത്തെ സെഷൻ സത്യപ്രതിജ്ഞ ആയിരുന്നു.രണ്ടാമത്തെ സെഷൻ ചോദ്യോത്തര വേളയായിരുന്നൂ. അതിൽ ആദ്യത്തെ ചോദ്യം കൊറോണContinue Reading