ഠാണ ചന്തക്കുന്ന് വികസനം ; പുനരധിവാസ പാക്കേജ് ഹിയറിംഗ് ഫെബ്രുവരി 4 ന് … ഇരിങ്ങാലക്കുട : ഠാണ ചന്തക്കുന്ന് വികസന പദ്ധതി പ്രദേശത്ത് വീടും സ്ഥലവും സ്ഥാപനങ്ങളും ജീവനോപാധിയും പൂർണ്ണമായി നഷ്ടപ്പെടുന്നവർക്കുള്ള പുനരധിവാസ പാക്കേജ് തയ്യാറാക്കുന്നത് സംബന്ധിച്ചുള്ള ആർ ആർ ഹിയറിംഗ് ഫെബ്രുവരി 4 ന് നടക്കും. പാർക്ക് റോഡ് ലയൺസ് ക്ലബ് ഹാളിൽ രാവിലെ 9.30 മുതലാണ് ഹിയറിംഗ് സംഘടിപ്പിച്ചിരിക്കുന്നത്. പദ്ധതിയുടെ അഡ്മിനിസ്ട്രേറ്ററായ ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടിContinue Reading

വല്ലക്കുന്ന് മാടമ്പി ചോനേടൻ ദേവസ്സിക്കുട്ടി ഭാര്യ മേരി നിര്യാതയായി… ഇരിങ്ങാലക്കുട : വല്ലക്കുന്ന് മാടമ്പി ചോനേടൻ ദേവസിക്കുട്ടി ഭാര്യ മേരി (74) വയസ്സ് നിര്യാതയായി.സേവി, സിജി (മുൻ മുരിയാട് പഞ്ചായത്തംഗം), സിനി എന്നിവർ മക്കളും സിമി , തോമസ് തൊകലത്ത് (മുരിയാട് ഗ്രാമ പഞ്ചായത്തംഗം ) വിൽസൻ എന്നിവർ മരുമക്കളുമാണ്. സംസ്കാരം നാളെ (ഫെബ്രുവരി 3 )രാവിലെ 9 ന് വല്ലക്കുന്ന് അൽഫോൺസ പളളിയിലെ തിരുകർമ്മങ്ങൾക്ക് ശേഷം കല്ലേറ്റുംകര ഉണ്ണിContinue Reading

വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ ദേഹോപദ്രവം എല്പിച്ച കേസിൽ കല്ലേറ്റുംകര സ്വദേശി അറസ്റ്റിൽ … ഇരിങ്ങാലക്കുട : വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ ദേഹോപദ്രവം എല്പിച്ച കേസിലെ പ്രതി അറസ്റ്റിൽ . കല്ലേറ്റുംകര വടക്കുമുറി വടക്കേടൻ വീട്ടിൽ രാജു (43) നെയാണ് ആളൂർ എസ്ഐ കെ എസ് സുബിന്തിന്റെ നേത്യത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഈ മാസം 24 നായിരുന്നു സംഭവം. കഴിഞ്ഞ വർഷം കൊമ്പൊടിഞ്ഞാമാക്കലിൽ ജ്വല്ലറി ഉടമയെContinue Reading

ഇരിങ്ങാലക്കുട നഗരസഭയുടെ ഈവനിംഗ് മാർക്കറ്റിന് മരണമണി ; തദ്ദേശ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത ടേക്ക് എ ബ്രേക്കിന്റെ ടേക്ക് ഓഫ് നീളുന്നതിൽ നഗരസഭ യോഗത്തിൽ വിമർശനം … ഇരിങ്ങാലക്കുട : ലാഭകരമല്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ നഗരസഭയുടെ ഈവനിംഗ് മാർക്കറ്റ് അടച്ച് പൂട്ടാൻ നഗരസഭ യോഗത്തിൽ തീരുമാനം. മാർക്കറ്റിലെ സ്റ്റാളുകൾ ലേലത്തിൽ പോകുന്നില്ലെന്നും കൗൺസിൽ നിശ്ചയിച്ച നിരക്കിൽ ഫീസ് പിരിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുകയാണെന്നും ഇത് സംബന്ധിച്ച് യോഗത്തിന് മുമ്പാകെ വന്നContinue Reading

അശാസ്ത്രീയ റോഡ് നിർമ്മാണം കേരളത്തിൽ വൻതോതിൽ മണ്ണിടിച്ചിലിന് കാരണമാകുന്നതായി പഠന റിപ്പോർട്ട് … ഇരിങ്ങാലക്കുട : അശാസ്ത്രീയമായ റോഡ് നിർമ്മാണം കേരളത്തിൽ ഉരുൾപൊട്ടലുകൾക്ക് കാരണമാകുന്നതായി ക്രൈസ്റ്റ് കോളേജിൽ ജിയോളജി വകുപ്പ് സംഘടിപ്പിച്ച സെമിനാറിന്റെ വിലയിരുത്തൽ . ക്രൈസ്റ്റ് കോളേജ് ഓട്ടോണമസ് ജിയോളജി ആന്റ് എൻവയോൺമെന്റൽ സയൻസ് ഡിപ്പാർട്ട്‌മെന്റ് സംഘടിപ്പിച്ച ‘ജിയോളജി: എമർജിംഗ് മെത്തേഡ്‌സ് ആൻഡ് ആപ്ളിക്കേഷൻസ് (GEM-2023)’ എന്ന വിഷയത്തിൽ നടന്ന മൂന്നാമത് അന്താരാഷ്ട്ര കോൺഫറൻസിൽ ഐസർ മൊഹാലിയിലെ അസിസ്റ്റന്റ്Continue Reading

മുരിയാട് സിയോൺ ധ്യാന കേന്ദ്രത്തിന്റെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ട് കർമ്മ സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് … ഇരിങ്ങാലക്കുട : മുരിയാട് സിയോൺ ധ്യാന കേന്ദ്രത്തിന്റെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ തടയണമെന്നും സിയോൺ എന്ന ആപത്തിൽ നിന്നും മുരിയാടിനെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് സിയോൺ വിരുദ്ധ കർമ്മ സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച്. രാവിലെ മുരിയാട് പള്ളി പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് പഞ്ചായത്തിന് അമ്പത്Continue Reading

മാള അഷ്ടമിച്ചിറയിൽ ചാരായ വേട്ട; 10 ലിറ്റർ ചാരായവും 150 ലിറ്റർ വാഷുമായി പ്രതി പിടിയിൽ … മാള: തൃശൂർ എസ് പി ഐശ്വര്യ ഡോഗ്രെയുടെ ഡാൻസാഫ് ടീമിന്റെ നേതൃത്വത്തിൽ നടന്ന ചാരായ വേട്ടയിൽ ആനപ്പാറ വിജയഗിരി സ്കൂളിന് സമീപം ജൂബിലി നഗറിൽ വാടക വീട്ടിൽ ചാരായം വാറ്റിക്കൊണ്ടിരുന്ന കിഴക്കൂടൻ ബിജുവിനെ (50) അറസ്റ്റ് ചെയ്തു. പത്ത് ലിറ്റർ ചാരായവും 150 ലിറ്റർ വാഷും പോലീസ് പിടിച്ചെടുത്തു.ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിContinue Reading

വല്ലക്കുന്നിലെ നേഴ്സിംഗ് കോളേജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; നൂറോളം കുട്ടികൾ നിരീക്ഷണത്തിൽ … ഇരിങ്ങാലക്കുട : ആളൂർ ഗ്രാമപഞ്ചായത്തിലെ വല്ലക്കുന്നുള്ള സ്നേഹോദയ കോളേജ് ഓഫ് നേഴ്സിംഗ് എന്ന സ്ഥാപനത്തിലെ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. ഈ മാസം 26 നും 27 നുമായി ഹോസ്റ്റലിലുള്ള നൂറോളം കുട്ടികൾക്കാണ് വയറുവേദനയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടത്. ഇതേ തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോജോ കെ ആർ ,ആളൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ , ഹെൽത്ത് ഇൻസ്പെക്ടർ,Continue Reading

വീട്ടുകാര്‍ ആശുപത്രിയില്‍ പോയ സമയം പുല്ലൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം;2009 ല്‍ 46 പവന്‍ സ്വര്‍ണവും 45000 രൂപയും മോഷണം നടന്ന വീട്ടില്‍ ; അവിട്ടത്തൂരിലും മോഷണശ്രമം ; ഒരേ സംഘമെന്ന നിഗമനത്തിൽ പോലീസ് .. ഇരിങ്ങാലക്കുട : വീട്ടിലുള്ളവര്‍ ആശുപത്രി ആവശ്യത്തിനായി പോയ സമയം വീട് കുത്തിത്തുറന്ന് മോഷണം. പുല്ലൂര്‍ സഹകരണ ബാങ്കിന് സമീപം സംസ്ഥാന പാതയോട് ചേര്‍ന്നുള്ള പള്ളത്ത് രവീന്ദ്രന്റെ വീടാണ് കുത്തി തുറന്നത്. ഇവരുടെ വീടിനോട്Continue Reading

കേരമേഖലയിലെ കൃഷി സംരക്ഷണത്തിന് സർക്കാർ ഉയർന്ന പ്രാധാന്യമാണ് നൽകുന്നതെന്ന് മന്ത്രി ഡോ ആർ ബിന്ദു ; കരുവന്നൂരിൽ പച്ചതേങ്ങ സംഭരണ നടപടികൾക്ക് തുടക്കമായി… ഇരിങ്ങാലക്കുട : കേരമേഖലയിലെ കൃഷി സംരക്ഷണത്തിന് സർക്കാർ ഉയർന്ന പ്രാധാന്യമാണ് നല്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. ഉയർന്ന സംഭരണവില നൽകി നാളികേരം സംഭരിക്കാനും ഉൽപ്പാദനം വർധിപ്പിക്കാനുമുള്ള നടപടികൾ ഇതിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു. കൃഷി വകുപ്പ്, കേരഫെഡ് , വിഎഫ്പിസികെ മൈത്രിContinue Reading