സംസ്ഥാന ബജറ്റിൽ ഇരിങ്ങാലക്കുട മണ്ഡലത്തിന് 44.7 കോടി രൂപയുടെ പദ്ധതികൾ ; നിപ്മറിന് 12.5 കോടിയും കേരള ഫീഡ്സിന് 16. 2 കോടി രൂപയും ; കാട്ടൂർ പഞ്ചായത്തിൽ മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് 10 കോടിയും….     ഇരിങ്ങാലക്കുട :2024-25 സംസ്ഥാന ബജറ്റിൽ ഇരിങ്ങാലക്കുട മണ്ഡലത്തിന് 44.7 കോടി രൂപയുടെ വിവിധ പദ്ധതികളാണ് അനുവദിച്ചിരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു.  Continue Reading

ജനപ്രതിനിധികളും വകുപ്പ് ഉദ്യോഗസ്ഥരും ഇല്ല; താലൂക്ക് വികസന സമിതി യോഗം പ്രഹസനമാകുന്നുവെന്ന് വിമർശനം; യോഗത്തിൽ നിന്നും യുഡിഎഫ് പ്രതിനിധികൾ ഇറങ്ങിപ്പോയി ..   ഇരിങ്ങാലക്കുട : താലൂക്ക് വികസന സമിതി യോഗം പ്രഹസനമാക്കുന്നതിൽ പ്രതിഷേധിച്ച് യോഗത്തിൽ നിന്നും യുഡിഎഫ് അംഗങ്ങൾ ഇറങ്ങിപ്പോയി. മുകുന്ദപുരം താലൂക്ക് വികസന സമിതിയുടെ 173 – മത് യോഗമാണ് നാടകീയ രംഗങ്ങൾക്ക് വേദിയായത്. 11 മണിക്ക് ആരംഭിക്കേണ്ടിയിരുന്ന യോഗം ആരംഭിച്ചത് തന്നെ ഇരുപത് മിനിറ്റ് വൈകിയാണ്.Continue Reading

താമരവളയം ബണ്ട് പൂര്‍വസ്ഥിതിയിലാക്കാൻ തീരുമാനം; സ്ഥിതിഗതികള്‍ വിദഗ്ധ കമ്മിറ്റി പരിശോധിക്കും….   തൃശ്ശൂർ : താമരവളയം ബണ്ട് പൂര്‍വസ്ഥിതിയിലാക്കുമെന്നും ജനങ്ങളുടെ കുടിവെള്ള ഭീതികള്‍ക്കും കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും ശാശ്വത പരിഹാരം കാണുമെന്നും ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. ഇരിങ്ങാലക്കുട വല്ലച്ചിറയിലെ താമരവളയം ബണ്ട് നിര്‍മ്മാണം സംബന്ധിച്ച് കര്‍ഷകരും ഉദ്യോഗസ്ഥരുമായി ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷയായി സംസാരിക്കുകയായിരുന്നു മന്ത്രി.   ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ സബ് കലക്ടര്‍,Continue Reading

ഒരു ദിവസം കൊണ്ട് ഒരുകോടിയിൽപരം രൂപ സമാഹരിച്ച് തുമ്പൂർ സർവീസ് സഹകരണ ബാങ്ക് ….. ഇരിങ്ങാലക്കുട : ഒരു ദിവസം കൊണ്ട് ഒരു കോടിയിൽ പരം രൂപ സമാഹരിച്ച് തുമ്പൂർ സർവീസ് സഹകരണ ബാങ്ക് . നിക്ഷേപ സമാഹരണ പദ്ധതിയുടെ ഉദ്ഘാടനവും നിക്ഷേപകർക്കുള്ള എഫ്.ഡി. റസീറ്റ് വിതരണവും അഡ്വക്കേറ്റ് വി.ആർ. സുനിൽ കുമാർ എം എൽ എ നിർവഹിച്ചു. വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. ധനീഷ് അദ്ധ്യക്ഷത വഹിച്ചു.Continue Reading

കരുവന്നൂർ പുഴയിൽ ചാടി മരിച്ചത് ആയുർവേദഡോക്ടർ ; മൃതദേഹം കണ്ടെത്തിയത് രണ്ടര മണിക്കൂറിൻ്റെ തിരച്ചലിന് ഒടുവിൽ.. ഇരിങ്ങാലക്കുട : കരുവന്നൂർ പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം രണ്ടര മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി. ചിറയ്ക്കൽ കാരോട്ട് വീട്ടിൽ വർഗ്ഗീസ് മകൾ ഗ്രേസി (28) ആണ് മരിച്ചത്. ആയുർവേദ ഡോക്ടറാണ്. തൃശ്ശൂരിൽ ഫ്ലാറ്റിലാണ് താമസം. അവിവാഹിതയാണ്. ജെസ്സി അമ്മയും ക്രിസ്റ്റോ സഹോദരനുമാണ്.വെള്ളിയാഴ്ച ഒരു മണിയോടെയാണ് ഇവർ പുഴയിൽ ചാടിയത്. നാട്ടുകാർ വിവരമറിയച്ചതിനെContinue Reading

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സിൻ്റെ ആസ്ഥാനമന്ദിരത്തിൻ്റെ ഉദ്ഘാടനം ഫെബ്രുവരി 3 ന് ..   ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സിൻ്റെ ആസ്ഥാന മന്ദിരത്തിൻ്റെ നിർമ്മാണം പൂർത്തിയായി. മുൻ എം എൽ എ അഡ്വ തോമസ് ഉണ്ണിയാടൻ്റെ വികസനഫണ്ടിൽ നിന്നും 2016 ൽ അനുവദിച്ച 50 ലക്ഷവും സ്കൗട്ട്സ് അസോസിയേഷനിൽ നിന്നുള്ള 15 ലക്ഷവും സ്കൗട്ട് അധ്യാപകരിൽ നിന്നുള്ള 3.5 ലക്ഷവുമടക്കംContinue Reading

മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള അക്കാദമി അവാർഡിനുള്ള ഇറ്റാലിയൻ എൻട്രിയായ ” മീ ക്യാപ്റ്റൻ ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ ..   മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള 96-മത് അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട ഇറ്റാലിയൻ ചിത്രം ” മീ ക്യാപ്റ്റൻ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 2 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. മികച്ച ഭാവി തേടി ഡാക്കർ എന്ന നഗരത്തിൽ നിന്നുംContinue Reading

കൊലപാതകമടക്കം നിരവധി കേസ്സുകളിലെ പ്രതിയായ കൊമ്പിടിഞ്ഞാമാക്കൽ സ്വദേശി അറസ്റ്റിൽ..   ഇരിങ്ങാലക്കുട : കൊലപാതകം അടക്കം നിരവധി കേസ്സുകളിൽ പ്രതിയായ കുഴി രമേഷ് എന്നു വിളിക്കുന്ന കൊമ്പിടിഞ്ഞാമാക്കൽ സ്വദേശി കണക്കുംകട വീട്ടിൽ സുരേഷിനെ (50 വയസ്സ് ) തൃശൂർ റൂറൽ എസ്.പി നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ആളൂർ ഇൻസ്പെക്ടർ കെ.സി രതീഷ് അറസ്റ്റു ചെയ്തു. ഇരിങ്ങാലക്കുട, ആളൂർ സ്റ്റേഷനുകളിലെ ക്രിമനൽ കേസ്സുകളിൽ ഇയാൾ പ്രതിയാണ് . 2020 ൽ ബുദ്ധിമാന്ദ്യമുള്ളContinue Reading

മാഹിയിൽ നിന്നുള്ള 72 ലിറ്റര്‍ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി കോഴിക്കോട് സ്വദേശികളായ രണ്ട് പേർ ഇരിങ്ങാലക്കുട എക്സൈസ് സംഘത്തിൻ്റെ പിടിയിൽ ….   ഇരിങ്ങാലക്കുട: മാഹിയിൽ നിന്നും നിയമവിരുദ്ധമായി കടത്തുകയായിരുന്ന 72 ലിറ്റര്‍ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി രണ്ടുപേര്‍ ഇരിങ്ങാലക്കുട എക്‌സൈസ് സംഘത്തിൻ്റെ പിടിയില്‍. കോഴിക്കോട് സ്വദേശികളായ മലാപറമ്പ് പാറപ്പുറത്ത് ഡാനിയേൽ (40), കുറ്റിച്ചിറ വലിയകത്ത് സാഹിന (42) എന്നിവരാണ് പിടിയിലായത്. മദ്യം കടത്താന്‍ ഉപയോഗിച്ച കാറുംContinue Reading

കാട്ടൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ടും മഹിള കോൺഗ്രസ് മുൻ സംസ്ഥാന ട്രഷററുമായിരുന്ന ആനി ആൻ്റണി അന്തരിച്ചു…   ഇരിങ്ങാലക്കുട : കാട്ടൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ടും മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന ട്രഷററുമായ കാട്ടൂർ പള്ളിയ്ക്കടുത്ത് ആലപ്പാട്ട് പാലത്തിങ്കൽ അന്തോണി ഭാര്യ ആനി ആൻ്റണി അന്തരിച്ചു. 70 വയസ്സായിരുന്നു. 1995 -2000 കാലഘട്ടത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ആനി ആൻ്റണി നാല് തവണ പഞ്ചായത്ത് ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോൺഗ്രസ്സ് കാട്ടൂർContinue Reading