വയനാടിനൊപ്പം ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളും ; സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്…
വയനാടിനൊപ്പം ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളും ; സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്… ഇരിങ്ങാലക്കുട : ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ വയനാട്ടിലെ ദുരിതബാധിതർക്കായി സമാഹരിച്ച തുക ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ: ആർ ബിന്ദുവിന് ഹെഡ്മാസ്റ്റർ ടി. അനിൽ കുമാർ കൈമാറി. പി.ടി.എ. പ്രസിഡൻ്റ് എ.എം. ജോൺസൻ യോഗത്തിൽ അധ്യക്ഷനായി. മാനേജ്മെൻറ് പ്രതിനിധി എ എൻ വാസുദേവൻ,Continue Reading
92-മത് അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട കോസ്റ്റാറിക്കൻ ചിത്രം ” ദി അവേക്കനിംഗ് ഓഫ് ദി ആൻ്റ്സ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ആഗസ്റ്റ് 16 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു…
ഇരിങ്ങാലക്കുട : 92-മത് അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട കോസ്റ്റാറിക്കൻ ചിത്രം ” ദി അവേക്കനിംഗ് ഓഫ് ദി ആൻ്റ്സ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ആഗസ്റ്റ് 16 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. സാമൂഹികവും ഗാർഹികവുമായ നിയന്ത്രണങ്ങളെ നിശ്ശബ്ദമായി മറി കടക്കുന്ന യുവതിയും വീട്ടമ്മയുമായ ഇസബെല്ലയുടെ ജീവിതമാണ് 94 മിനിറ്റുള്ള ചിത്രം പറയുന്നത്. ബെർലിൻ, റോം അടക്കമുള്ള അന്തർദേശീയ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച ചിത്രത്തിൻ്റെ പ്രദർശനം വൈകീട്ട് 6 ന് ക്രൈസ്റ്റ് കോളേജ്Continue Reading
ഇരിങ്ങാലക്കുട : വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങുകളോടെ മേഖലയിൽ സ്വാതന്ത്ര്യദിനാഘോഷം…
ഇരിങ്ങാലക്കുട : വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങുകളോടെ മേഖലയിൽ സ്വാതന്ത്ര്യദിനാഘോഷം . ഇരിങ്ങാലക്കുട നഗരസഭയുടെ ആഭിമുഖ്യത്തിൽ അയ്യങ്കാവ് മൈതാനത്തിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ പതാക ഉയർത്തി. നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കെ കെ രാമചന്ദ്രൻ എംഎൽഎ പതാക ഉയർത്തി. ആർഡിഒ ഇൻ ചാർജ്ജ് വിഭൂഷണൻ, തഹസിൽദാർമാരായ സി നാരായണൻ,Continue Reading
ഓൺലൈൻ തട്ടിപ്പ്; തൃശ്ശൂർ സ്വദേശികളായ ദമ്പതികളുടെ പക്കൽ നിന്നും 43 ലക്ഷം രൂപ തട്ടിയെടുത്ത മലപ്പുറം സ്വദേശി പിടിയിൽ…
ഓൺലൈൻ തട്ടിപ്പ്; തൃശ്ശൂർ സ്വദേശികളായ ദമ്പതികളുടെ പക്കൽ നിന്നും 43 ലക്ഷം രൂപ തട്ടിയെടുത്ത മലപ്പുറം സ്വദേശി പിടിയിൽ. ഇരിങ്ങാലക്കുട :വ്യാജ ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ വൻതോതിൽ പണം സമ്പാദിക്കാം എന്ന് വിശ്വസിപ്പിച്ച് തൃശ്ശൂർ സ്വദേശിയുടേയും ഭാര്യയുടേയും പക്കൽ നിന്ന് വിവിധ കാലയളവിലായി 43 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസ്സിൽ ഒരാൾ തൃശ്ശൂർ റൂറൽ സൈബർ ക്രൈം പോലീസിൻെറ പിടിയിലായി. മലപ്പുറം കടപ്പാടി പൂതംകുറ്റി വീട്ടിൽ സ്വദേശിയായ ഷാജഹാൻ എന്നയാളാണ്Continue Reading
പൊതുമരാമത്ത് റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ് ഇരിങ്ങാലക്കുട സ്വദേശിയായ ഡോക്ടർ മരിക്കാനിടയായ സംഭവത്തിൽ നഷ്ടപരിഹാരതുക ഈടാക്കാനായി ആർഡിഒ ഓഫീസിലെ കമ്പ്യൂട്ടർ സാമഗ്രികൾ ജപ്തി ചെയ്തു…
പൊതുമരാമത്ത് റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ് ഇരിങ്ങാലക്കുട സ്വദേശിയായ ഡോക്ടർ മരിക്കാനിടയായ സംഭവത്തിൽ നഷ്ടപരിഹാരതുക ഈടാക്കാനായി ആർഡിഒ ഓഫീസിലെ കമ്പ്യൂട്ടർ സാമഗ്രികൾ ജപ്തി ചെയ്തു… ഇരിങ്ങാലക്കുട : പൊതുമരാമത്ത് റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ് ഡോക്ടർ മരിക്കാനിടയായ സംഭവത്തിൽ നഷ്ടപരിഹാര തുക ഈടാക്കാനായി ആർഡിഒ ഓഫീസിലെ കമ്പ്യൂട്ടർ സാമഗ്രികൾ കോടതി ഉത്തരവിനെ തുടർന്ന് ജപ്തി ചെയ്തു. 1997 ജൂലൈ 4 ന് കുഴൂരിൽ നിന്നും വീട്ടിലേക്ക് സ്കൂട്ടർ ഓടിച്ച് വരുമ്പോൾContinue Reading
“ശ്രീഭരതൻ്റെ തൃപ്പാദങ്ങളിൽ “; വീഡിയോവിൻ്റെ പ്രകാശനം ആഗസ്റ്റ് 18 ന്
“ശ്രീഭരതൻ്റെ തൃപ്പാദങ്ങളിൽ “; വീഡിയോവിൻ്റെ പ്രകാശനം ആഗസ്റ്റ് 18 ന് ഇരിങ്ങാലക്കുട : തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജ് റിട്ട. അധ്യാപകനും ഉണ്ണായിവാര്യർ സ്മാരക കലാനിലയം മുൻ പ്രസിഡണ്ടും എഴുത്തുകാരനുമായ പ്രൊഫ വി കെ ലക്ഷ്മണൻനായർ രചിച്ച ഹരിതഭൂമി എന്ന കവിതാസമാഹാരത്തിലെ കവിതയെ ആസ്പദമാക്കി ചിത്രീകരിച്ച ‘ ശ്രീ ഭരതൻ്റെ തൃപ്പാദങ്ങളിൽ ‘ എന്ന വീഡിയോചിത്രത്തിൻ്റെ പ്രകാശനം ആഗസ്റ്റ് 18 ന് വൈകീട്ട് 5 ന് കൂടൽ മാണിക്യം ക്ഷേത്രംContinue Reading
വയനാട് ദുരന്തം; ആർഭാടങ്ങൾ ഒഴിവാക്കി മേഖലയിലെ ശ്രീനാരായണ ഗുരു ജയന്തി ആഘോഷം…
വയനാട് ദുരന്തം; ആർഭാടങ്ങൾ ഒഴിവാക്കി മേഖലയിലെ ശ്രീനാരായണ ഗുരു ജയന്തി ആഘോഷം… ഇരിങ്ങാലക്കുട : വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ആർഭാടങ്ങൾ ഒഴിവാക്കി പട്ടണത്തിലെ ശ്രീനാരായണഗുരു ജയന്തി ആഘോഷം. എസ്എൻബിഎസ്, എസ്എൻവൈഎസ്, എസ്എൻഡിപി യോഗം മുകുന്ദപുരം യൂണിയനിലെ ടൗൺ 1, 2 മേഖലയിലുൾപ്പെടുന്ന ശാഖായോഗങ്ങൾ , ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആഗസ്റ്റ് 20 ന് ശ്രീവിശ്വനാഥപുരം ക്ഷേത്രാങ്കണത്തിൽ പതാക ഉയർത്തൽ, സർവ്വൈശ്വര്യ പൂജ, പ്രഭാഷണം, പ്രസാദ ഊട്ട് ,Continue Reading
മൂർക്കനാട് ഇരട്ട കൊലപാതകക്കേസിലെ മുഖ്യപ്രതികളിലായ സഹോദരങ്ങൾ അറസ്സിൽ ;
മൂർക്കനാട് ഇരട്ട കൊലപാതകക്കേസിലെ മുഖ്യപ്രതികളിലായ സഹോദരങ്ങൾ അറസ്സിൽ ; പ്രതികൾ അറസ്റ്റിലായത് പട്ടാമ്പിയിലെ ഒളിത്താവളത്തിൽ നിന്ന് ഇരിങ്ങാലക്കുട : മൂർക്കനാട് അമ്പല ഉത്സവത്തിനിടെ നടന്ന ഇരട്ട കൊലപാതകക്കേസ്സിലെ മുഖ്യ പ്രതികളായ ചാമക്കാല ചക്കുഞ്ഞി കോളനി സ്വദേശി ചക്കനാത്ത് വീട്ടിൽ ഇച്ചാവ എന്ന വൈഷ്ണവ് (27), അപ്പു എന്ന ജിഷ്ണു (29) എന്നിവരെയാണ് തൃശൂർ റൂറൽ എസ്പി. നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി.സുരേഷ്, ഇൻസ്പെക്ടർ അനീഷ് കരീം എന്നിവരുടെContinue Reading
വയനാടിന്കൈ ത്താങ്ങായി ഇതരസംസ്ഥാന തൊഴിലാളിയുടെ മകളും; കരുതി വച്ച സമ്പാദ്യം ദുരിതാശ്വാസനിധിയിലേക്ക് കൈമാറി…
വയനാടിന്കൈ ത്താങ്ങായി ഇതരസംസ്ഥാന തൊഴിലാളിയുടെ മകളും; കരുതി വച്ച സമ്പാദ്യം ദുരിതാശ്വാസനിധിയിലേക്ക് കൈമാറി… ഇരിങ്ങാലക്കുട : കൽപ്പറമ്പ് വടക്കുംകര ഗവ. യു.പി. സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയും തമിഴ്നാട് സ്വദേശിയുമായ മഹിഷ.ടി തൻ്റെ ഒരു വർഷക്കാലത്തെ സമ്പാദ്യമായി സൂക്ഷിച്ചു വച്ചിരുന്ന കാശ് കുടുക്ക വയനാട്ടിലെ ദുരന്തബാധിതർക്ക് നൽകാനായി വിദ്യാലയത്തെ ഏൽപിച്ച് മാതൃകയായി.തമിഴ്നാട് സ്വദേശികളായ തവീദ് രാജ – സിൽവി ദമ്പതികളുടെ മകളാണ് മഹിഷ.ആക്രി സാധനങ്ങൾ ശേഖരിച്ച് വിൽക്കുന്ന തൊഴിൽ വഴിContinue Reading
ഇരിങ്ങാലക്കുട ടൗൺ ലയൺസ് ക്ലബിൻ്റെ നേതൃത്വത്തിൽ ഓണം എക്സിബിഷൻ ആഗസ്റ്റ് 15 ന്…
ഇരിങ്ങാലക്കുട ടൗൺ ലയൺസ് ക്ലബിൻ്റെ നേതൃത്വത്തിൽ ഓണം എക്സിബിഷൻ ആഗസ്റ്റ് 15 ന്… ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ ലയൺസ് ക്ലബിൻ്റെ നേതൃത്വത്തിൽ ആഗസ്റ്റ് 15 ന് ഓണം എക്സിബിഷൻ നടത്തുന്നു. അമ്പിളി ജ്വല്ലറി, ചാലക്കുടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന താമര സംഘടന എന്നിവയുമായി സഹകരിച്ച് വ്യാപാരഭവൻ ഹാളിൽ രാവിലെ 10 മുതൽ രാത്രി 9 മണി വരെ നടക്കുന്ന എക്സിബിഷനിൽ അമ്പതോളം സ്റ്റാളുകൾ ഉണ്ടായിരിക്കുമെന്ന് ക്ലബ് പ്രസിഡണ്ട് ഹാരീഷ് പോൾ,Continue Reading






















