ബാലസംഘം ജില്ലാ സമ്മേളനത്തിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി; രാജ്യത്തെ മദ്രസകൾ അടച്ച് പൂട്ടണമെന്ന ദേശീയ ബാലവകാശ കമ്മീഷൻ്റെ നിലപാട് കാപട്യമെന്നും മത ധ്രുവീകരണം ലക്ഷ്യമാക്കിയുള്ള നിരീക്ഷണങ്ങളാണ് കമ്മീഷൻ അധ്യക്ഷൻ നടത്തുന്നതെന്നും ഡോ ഷിജു ഖാൻ…
ബാലസംഘം ജില്ലാ സമ്മേളനത്തിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി; രാജ്യത്തെ മദ്രസകൾ അടച്ച് പൂട്ടണമെന്ന ദേശീയ ബാലവകാശ കമ്മീഷൻ്റെ നിലപാട് കാപട്യമെന്നും മത ധ്രുവീകരണം ലക്ഷ്യമാക്കിയുള്ള നിരീക്ഷണങ്ങളാണ് കമ്മീഷൻ അധ്യക്ഷൻ നടത്തുന്നതെന്നും ഡോ ഷിജു ഖാൻ ഇരിങ്ങാലക്കുട : രാജ്യത്തെ മദ്രസകൾ അടച്ച് പൂട്ടണമെന്ന ദേശീയ ബാലവകാശ കമ്മീഷൻ്റെ നിലപാട് കാപട്യമെന്ന് ബാലസംഘം മുൻ സംസ്ഥാന സെക്രട്ടറി ഡോ ഷിജുഖാൻ. ഔപചാരിക വിദ്യാഭ്യാസം ഇന്ത്യൻ ഗ്രാമങ്ങളിൽ ഇനിയും ലഭ്യമായിട്ടില്ലെന്ന യാഥാർഥ്യമാണ് വ്യക്തമാക്കുന്നതെന്നും മികച്ചContinue Reading
ഹാൻസ് വിൽപ്പന; കിഴുത്താണി സ്വദേശിയായ ഓട്ടോ ഡ്രൈവർ പിടിയിൽ; വണ്ടിയിൽ നിന്ന് നൂറ് പാക്കറ്റോളം ഹാൻസ് പിടിച്ചെടുത്തു…
ഹാൻസ് വിൽപ്പന; കിഴുത്താണി സ്വദേശിയായ ഓട്ടോ ഡ്രൈവർ പിടിയിൽ; വണ്ടിയിൽ നിന്ന് നൂറ് പാക്കറ്റോളം ഹാൻസ് പിടിച്ചെടുത്തു. ഇരിങ്ങാലക്കുട :കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ചെമ്മണ്ട റോഡിൽ ഓട്ടോറിക്ഷ പേട്ടയും പൊറത്തിശ്ശേരി, കിഴുത്താണി എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചും പുകയില ഉൽപ്പന്നമായ ഹാൻസ് വൻതോതിൽ കച്ചവടം നടത്തിയിരുന്ന ഓട്ടോ ഡ്രൈവർ പിടിയിൽ. കിഴുത്താണി കുണ്ണത്തുപറമ്പിൽ പ്രമോദ് (49 വയസ്സ്) എന്നയാളെയാണ് കാട്ടൂർ സി ഐ ബൈജുവിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ ധനേഷ് സിContinue Reading
പൊറത്തിശ്ശേരിയിൽ വീടിനുള്ളിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി…
പൊറത്തിശ്ശേരിയിൽ വീടിനുള്ളിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങാലക്കുട : പൊറത്തിശ്ശേരിയിൽ വീടിനുള്ളിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. പൊറത്തിശ്ശേരി വീ-വൺ നഗറിൽ നാട്ടുവള്ളി വീട്ടിൽ പരേതനായ ശശിധരൻ്റെ ഭാര്യ മാലതിമേനോൻ (74) , മകൻ സുജിത്ത് (44) എന്നിവരാണ് മരിച്ചത്. അയൽവാസികൾക്ക് പരിസരത്ത് നിന്നും ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി നടത്തിയ പരിശോധനയിലാണ് ഹാളിൽ രണ്ട് പേരും മരിച്ച നിലയിൽ കിടക്കുന്നത് കണ്ടത്.Continue Reading
കണ്ണൂർ എഡിഎമ്മിൻ്റെ ആത്മഹത്യ; ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ രാജി ആവശ്യപ്പെട്ടും നിയമ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ്സ് പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം…
കണ്ണൂർ എഡിഎമ്മിൻ്റെ ആത്മഹത്യ; ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ രാജി ആവശ്യപ്പെട്ടും നിയമ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ്സ് പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം. ഇരിങ്ങാലക്കുട : കണ്ണൂർ എഡിഎം നവീൻ ബാബുവിനെ അപമാനിച്ച് ആത്മഹത്യയിലേക്ക് നയിച്ച ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് രാജി വെക്കുക, കേസെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കോൺഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടിയിൽ പ്രതിഷേധ പ്രകടനം . ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സോമൻ ചിറ്റേത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധContinue Reading
എയ്ഡഡ് വിദ്യാഭ്യാസ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശമ്പള ബിൽ സംബന്ധിച്ച ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാന അധ്യാപകരുടെയും ജീവനക്കാരുടെയും ധർണ്ണ…
എയ്ഡഡ് വിദ്യാഭ്യാസ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശമ്പള ബിൽ സംബന്ധിച്ച ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാന അധ്യാപകരുടെയും ജീവനക്കാരുടെയും ധർണ്ണ ഇരിങ്ങാലക്കുട : എയ്ഡഡ് വിദ്യഭ്യാസ സ്ഥാപനങ്ങളുടെ ശമ്പള ബിൽ കൗണ്ടർ സൈൻ ചെയ്യണമെന്ന ഉത്തരവ് സർക്കാർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ ഉപജില്ലയിലെ കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ, കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ്ങ് സ്റ്റാഫ് അസോസിയേഷൻ എന്നീ സംഘടനകളുടെ ധർണ്ണ. വിദ്യാഭ്യാസ ഉപജില്ല ഓഫീസിന് മുൻവശംContinue Reading
ബാലസംഘം തൃശ്ശൂർ ജില്ലാ സമ്മേളനം ഒക്ടോബർ 19, 20 തീയതികളിൽ ഇരിങ്ങാലക്കുടയിൽ; പങ്കെടുക്കുന്നത് ജില്ലയിലെ ഒരു ലക്ഷത്തോളം അംഗങ്ങളെ പ്രതിനിധീകരിച്ച് 300 ഓളം പ്രതിനിധികൾ…
ബാലസംഘം തൃശ്ശൂർ ജില്ലാ സമ്മേളനം ഒക്ടോബർ 19, 20 തീയതികളിൽ ഇരിങ്ങാലക്കുടയിൽ; പങ്കെടുക്കുന്നത് ജില്ലയിലെ ഒരു ലക്ഷത്തോളം അംഗങ്ങളെ പ്രതിനിധീകരിച്ച് 300 ഓളം പ്രതിനിധികൾ . ഇരിങ്ങാലക്കുട : ഒക്ടോബർ 19, 20 തീയതികളിലായി ഇരിങ്ങാലക്കുടയിൽ നടക്കുന്ന ബാലസംഘം ജില്ലാ സമ്മേളനത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി. 19 ന് രാവിലെ 10 ന് ടൗൺ ഹാളിൽ നടക്കുന്ന സമ്മേളനം ബാലസംഘം മുൻ സംസ്ഥാന സെക്രട്ടറി ഡോ ഷിജുഖാൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകContinue Reading
എടിഎം കൊള്ള; പ്രതികളെയും കൊണ്ട് മാപ്രാണത്ത് എത്തി പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കി…
എടിഎം കൊള്ള; പ്രതികളെയും കൊണ്ട് മാപ്രാണത്ത് എത്തി പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കി. ഇരിങ്ങാലക്കുട : മാപ്രാണം ബ്ലോക്ക് ജംഗ്ഷനിലുള്ള എസ്.ബി.ഐ.യുടെ എ.ടി.എം. മെഷീന് തകര്‍ത്ത് പണം കവര്‍ന്ന സംഭവത്തില്‍ പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കി. കഴിഞ്ഞ മാസം 27 ന് പുലർച്ചെയാണ് അന്തർ സംസ്ഥാന സംഘം എടിഎം തകർത്ത് 35 ലക്ഷം രൂപയോളം കവർന്നത്. അഞ്ച് പ്രതികളെ വൻപോലീസ് സന്നാഹത്തോടെ ബസ്സിലാണ് ബുധനാഴ്ച നാല് മണിയോടെ മാപ്രാണത്ത് എത്തിച്ചത്. ഇവരിൽ ഇര്ഫാന്Continue Reading
ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ -പൂതംക്കുളം റോഡ് നവീകരണം; എട്ടാം ക്ലാസ്സ് വിദ്യാർഥിക്ക് സ്കൂളില്‍ പോകാന്‍ ഏണി കയറി മതിൽ ചാടണം. ; കോട്ടൂരാൻ വീട്ടിൽ ചാക്കോയുടെ കുടുംബത്തിൻ്റെ ദുരിതം തുടരുന്നു…
ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ -പൂതംക്കുളം റോഡ് നവീകരണം; എട്ടാം ക്ലാസ്സ് വിദ്യാർഥിക്ക് സ്കൂളില്‍ പോകാന്‍ ഏണി കയറി മതിൽ ചാടണം. ; കോട്ടൂരാൻ വീട്ടിൽ ചാക്കോയുടെ കുടുംബത്തിൻ്റെ ദുരിതം തുടരുന്നു. ഇരിങ്ങാലക്കുട: ആല്ബിന് സ്കൂളില്‍ പോകാന്‍ ഏണി കയറി മതിൽ ചാടണം. ക്രൈസ്റ്റ് കോളജ് – പൂതംകുളം ജംഗ്ഷന് റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിന്റെ ഭാഗമായി വീടിനു മുന്നിലെ റോഡ് പൊളിച്ചതോടെയാണ് ഈ ഗതി വന്നത്. ഠാണാ- കോളജ് ജംഗ്ഷൻContinue Reading
തകർന്ന് കിടക്കുന്ന നഗരസഭ പരിധിയിലെ റോഡുകളുടെ പുനർനിർമ്മാണത്തിന് പ്രഥമപരിഗണനയെന്ന് നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ; ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ -പൂതംക്കുളം റോഡ് നവീകരണവിഷയത്തിൽ നഗരസഭയെ പഴിചാരിയുള്ള കെഎസ്ടിപി യുടെ നിലപാട് ശരിയല്ലെന്നും വിമർശനം…
തകർന്ന് കിടക്കുന്ന നഗരസഭ പരിധിയിലെ റോഡുകളുടെ പുനർനിർമ്മാണത്തിന് പ്രഥമപരിഗണനയെന്ന് നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ; ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ -പൂതംക്കുളം റോഡ് നവീകരണവിഷയത്തിൽ നഗരസഭയെ പഴിചാരിയുള്ള കെഎസ്ടിപി യുടെ നിലപാട് ശരിയല്ലെന്നും വിമർശനം. ഇരിങ്ങാലക്കുട : തകർന്ന് കിടക്കുന്ന ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ റോഡുകൾ പുനർനിർമ്മിക്കുന്നതിന് പ്രഥമ പരിഗണന നൽകുമെന്ന് നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയി. പ്രസ് ക്ലബിൽ നൽകിയ സ്വീകരണത്തിന് ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നുContinue Reading
കണ്ണൂർ എഡിഎമ്മിൻ്റെ മരണം; ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എൻജിഒ അസോസിയേഷൻ്റെ ധർണ്ണ…
കണ്ണൂർ എഡിഎമ്മിൻ്റെ മരണം; ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എൻജിഒ അസോസിയേഷൻ്റെ ധർണ്ണ ഇരിങ്ങാലക്കുട : കണ്ണൂർ എഡിഎമ്മിൻ്റെ മരണത്തിന് ഉത്തരവാദികളായവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എൻജിഒ അസോസിയേഷൻ ഇരിങ്ങാലക്കുട ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ. സിവിൽ സ്റ്റേഷനിൽ നടന്ന ധർണ്ണ അസോസിയേഷൻ ജില്ലാ സെക്രട്ടറി സന്തോഷ് തോമസ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് വി എസ് സിജോയ് അധ്യക്ഷത വഹിച്ചു. പി ആർ കണ്ണൻ, റോയ് ചെമ്മണ്ട, എContinue Reading
























