ഒക്ടോബർ 20 മുതൽ 22 വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചുContinue Reading

വെള്ളക്കെട്ട് രൂക്ഷം; കൊടുങ്ങല്ലൂരിൽ അറപ്പത്തോട് പൊട്ടിച്ചു. നിർത്താതെ പെയ്ത പെരുമഴയിൽ കൊടുങ്ങല്ലൂരിന്റെ തീരദേശം വെള്ളക്കെട്ടിലമർന്നു. വെള്ളക്കെട്ട് ഒഴിവാക്കാൻ നിരവധി യുവാക്കൾ ഒത്തുചേർന്ന് മനുഷ്യ പ്രയത്‌നത്തിലൂടെ അറപ്പ പൊട്ടിച്ചു. എറിയാട്, എടവിലങ്ങ് പഞ്ചായത്തുകളുടെ അതിർത്തിയായ പുതിയ റോഡിലാണ് അറപ്പ പൊട്ടിക്കൽ നടന്നത്. ജെ.സി.ബി ഉപയോഗിച്ചായിരുന്നു അറപ്പ പൊട്ടിച്ച് വെള്ളം കടലിലേക്ക് ഒഴുക്കിക്കളഞ്ഞത്.  അറപ്പയിൽ സ്വാഭാവിക പ്രക്രിയ എന്ന നിലയിൽ മണ്ണ് വന്നടിഞ്ഞതിനാൽ വെള്ളമൊഴുക്ക് തടസ്സപ്പെട്ടിരിക്കുകയായിരുന്നു. ഈ തടസം നീക്കം ചെയ്യുന്ന പ്രവൃത്തിയാണ്Continue Reading

പറമ്പിക്കുളത്ത് നിന്ന് ജലമൊഴുക്ക് കൂടിയ സാഹചര്യത്തിൽ ചാലക്കുടി പുഴയിൽ വെള്ളം ഉയർന്നു കൊണ്ടിരിക്കുന്നു. പുഴയുടെ തീരത്തുള്ളവർ ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ആദ്യ ഘട്ടത്തിൽ അതിരപ്പിള്ളി, മേലൂർ, പരിയാരം, കറുകുറ്റി, അന്നമനട, കൂഴൂർ, പൊയ്യ മേഖലകളിൽ വെള്ളം കയറുംContinue Reading

ഷോളയാർ ഡാമിൻ്റെ മൂന്ന് ഷട്ടറുകൾ തുറന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശംContinue Reading

ഇരിങ്ങാലക്കുട മണ്ഡലത്തിൽ 108 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 17 ഉം വേളൂക്കരയിൽ 36 ഉം മുരിയാട് 20 ഉം പേർ പട്ടികയിൽ; വേളൂക്കര പഞ്ചായത്തിൽ ഒരു കോവിഡ് മരണവും. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 108 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.നഗരസഭയിൽ 17 ഉം കാറളത്ത് 2 ഉം വേളൂക്കരയിൽ 36 ഉം കാട്ടൂരിൽ 9 ഉം മുരിയാട് 20 ഉം ആളൂരിൽ 10 ഉം പടിയൂരിലും പൂമംഗലത്തും 7Continue Reading

രണ്ടര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ഇരിങ്ങാലക്കുട : തമിഴ് നാട്ടിൽ നിന്നു കഞ്ചാവ് കൊണ്ടുവന്ന് വിൽപ്പന നടത്തിയിരുന്ന യുവാവ് അറസ്റ്റിലായി. കോണത്തുക്കുന്ന് പണിക്കരുപറമ്പിൽ കൊട്ടഅഭി എന്ന അഭിനാസിനെയാണ് (27 വയസ്സ്) തൃശൂർ റൂറൽ എസ്.പി.ജി.പൂങ്കുഴലി ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു.കെ.തോമസ്, ഇൻസ്പെക്ടർ എസ്.പി.സുധീരൻ എന്നിവരുടെ സംഘം പിടികൂടിയത്. ചാമക്കുന്നിൽ ഇയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ കഴിഞ്ഞ ദിവസം രാവിലെ പരിശോധന നടത്തിയ പോലീസ് സംഘമാണ് രണ്ടു കിലോContinue Reading