ചാലക്കുടിയിൽ റീ ബിൽഡ് കേരള ഇനീഷിയേറ്റിവ് പദ്ധതികൾക്ക് ആരംഭം pu ചാലക്കുടി: റീ ബിൽഡ് കേരള ഇനീഷിയേറ്റീവ് പദ്ധതിയുടെ ചാലക്കുടി ബ്ലോക്ക്‌ തല ഉദ്ഘാടനം സനീഷ്കുമാർ ജോസഫ് എം എൽ എ നിർവഹിച്ചു. പ്രളയാനന്തരം കേരളത്തിൻ്റെ പുനർ നിർമ്മാണ പ്രവർത്തനത്തിനായി നടപ്പിലാക്കുന്നതാണ് റീ ബിൽഡ് കേരള ഇനീഷിയേറ്റീവ്. ഇതിന്റെ ഭാഗമായി കേരളത്തിൽ ഏറ്റവും കൂടുതൽ പ്രളയ ബാധിതമായ പതിനാല് ബ്ലോക്കുകളെ തെരഞ്ഞെടുത്ത് അവിടത്തെ കുടുംബശ്രീ സംഘങ്ങൾക്ക് സംരംഭക വികസന പ്രവർത്തനങ്ങൾContinue Reading

നാഷണൽ സർവ്വീസ് സ്കീം പ്രവർത്തനങ്ങൾ സമൂഹനന്മയ്ക്ക്; മന്ത്രി ഡോ.ആർ.ബിന്ദു.. ഇരിങ്ങാലക്കുട :വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നാഷണൽ സർവ്വീസ് സ്കീമിന്റെ സംഘടനാ പ്രവർത്തനങ്ങൾ എന്നും സമൂഹ നന്മയ്ക്ക് ഊർജം പകരുന്നതാണെന്നും ക്രൈസ്റ്റ് കോളേജിലെ പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മയായ ‘നോവ സനേഹസംഗമം’ അതിന്റെ തെളിവാണെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ.ആർ.ബിന്ദു. ക്രൈസ്റ്റ് കോളേജിലെ നാഷണൽ സർവ്വീസ് സ്കീം പൂർവ്വവിദ്യാർഥികൾക്കായി രൂപീകരിച്ച ‘നോവ’യുടെ പതിന്നാലാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു മന്ത്രി. നോ സംസ്ഥാനContinue Reading

പുതുക്കാട് മണ്ഡലത്തിലെ കിഫ്ബി നിർമ്മാണ പ്രവർത്തനങ്ങളുടെ അവലോകന യോഗം ചേർന്നു പുതുക്കാട് റെയിൽവേ മേൽപ്പാല നിർമ്മാണത്തിനായുള്ള സ്ഥലം എറ്റെടുക്കൽ നടപടികൾ പുരോഗമിക്കുന്നു.. പുതുക്കാട് മണ്ഡലത്തിലെ കിഫ്ബി നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കലക്ടർ ഹരിത വി കുമാറിന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. കെ കെ രാമചന്ദ്രൻ എം എൽ എ യുടെ സാന്നിധ്യത്തിൽ കലക്ടറേറ്റ് ചേംബറിലാണ് യോഗം ചേർന്നത്. കിഫ്ബി സഹായത്താൽ നിർമ്മിക്കുന്ന റോഡുകളെ സംബന്ധിച്ച് യോഗംContinue Reading

കിഫ്‌ബി നിർമ്മാണ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ: ചാലക്കുടിയിൽ അവലോകന യോഗം ; മലയോരഹൈവേ നിർമ്മാണസ്ഥലങ്ങളിൽ ജനപ്രതിനിധികളുടെ സന്ദർശനം.. ചാലക്കുടി :നിയോജകമണ്ഡലത്തിൽ കിഫ്‌ബി നടത്തിക്കൊണ്ടിരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താനായി അവലോകന യോഗം ചേർന്നു. സനീഷ്‌കുമാർ ജോസഫ് എം എൽ എ യുടെ നേതൃത്വത്തിൽ കിഫ്‌ബി അഡിഷണൽ സി ഇ ഒ സത്യജിത്ത് രാജിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. സാങ്കേതിക തടസങ്ങൾ പരിഹരിച്ച് നിർമ്മാണ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ യോഗത്തിൽ തീരുമാനമായി. മലയോര ഹൈവേContinue Reading

കണ്ണൂർ സർവകലാശാല വൈസ് – ചാൻസലർ നിയമനം; മന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ രാജി ആവശ്യപ്പെട്ട് നഗരത്തിൽ കോൺഗ്രസ്സ് പ്രവർത്തകരുടെ പ്രകടനം.. ഇരിങ്ങാലക്കുട:കണ്ണൂർ സർവകലാശാല വൈസ് -ചാൻസലർ നിയമനത്തിൽ സ്വജനപക്ഷപാതം ചെയ്ത് സത്യപ്രതിജ്ഞ ലംഘനം നടത്തിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മറ്റിയുടെ പ്രതിഷേധ പ്രകടനം . പ്രസിഡന്റ് ടി. വി. ചാർലിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം മുനിസിപ്പൽ ചെയർപേഴ്സൺContinue Reading

സരിത സുരേഷ് മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇരിങ്ങാലക്കുട: മുരിയാട് പഞ്ചായത്ത് വൈസ് – പ്രസിഡണ്ടായി എഴാം വാർഡ് മെമ്പറും സിപിഐ അംഗവുമായ സരിത സുരേഷിനെ തിരഞ്ഞെടുത്തു. വൈസ് – പ്രസിഡണ്ട് ആയിരുന്ന ഷീല ജയരാജ് വാഹനാപകടത്തിൽ മരണമടഞ്ഞതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ന് 9 വോട്ടും യുഡിഎഫ് ന് 6 വോട്ടും ലഭിച്ചു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട വൈസ് -പ്രസിഡൻറ് സരിത സുരേഷിന് പ്രസിഡണ്ട് ജോസ്Continue Reading

പവിത്ര വെഡ്ഡിംഗ്സിൽ ക്രിസ്മസ് ന്യൂ ഇയർ മെഗാ ഓഫറുകൾ; നറുക്കെടുപ്പിലൂടെ നല്കുന്നത് സ്കൂട്ടർ അടക്കം ആകർഷകമായ സമ്മാനങ്ങൾ… ഇരിങ്ങാലക്കുട: ക്രിസ്മസ് ,ന്യൂ ഇയർ ആഘോഷങ്ങളോടനുബന്ധിച്ച് മെഗാ ഓഫറുകളുമായി പട്ടണത്തിലെ വസ്ത്രവ്യാപാരരംഗത്ത് നാലു വർഷത്തിനുള്ളിൽ സാന്നിധ്യം തെളിയിച്ച പവിത്ര വെഡ്ഡിംഗ്സ്.ഡിസംബർ 15 മുതൽ 2022 ജനുവരി 31 വരെ ഷോറൂമിൽ നിന്ന് പർച്ചേയ്സ് ചെയ്യുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനമായി ഹോണ്ട സ്കൂട്ടർ, എൽഇഡി ടി വി,മൊബൈൽ ഫോൺ തുടങ്ങി നിരവധിContinue Reading

കുർബാന വിവാദം; ബിഷപ്പിന് പിന്തുണ പ്രഖ്യാപിച്ചും രാജി ആവശ്യപ്പെട്ടും രൂപത ആസ്ഥാനത്ത് വിശ്വാസികൾ.. ഇരിങ്ങാലക്കുട: കുർബാന വിവാദത്തിൽ രൂപത ബിഷപ്പിന് പിന്തുണ പ്രഖ്യാപിച്ചും ബിഷപ്പിൻ്റെ രാജി ആവശ്യപ്പെട്ടും വിശ്വാസികൾ. വൈകീട്ട് എഴിനാണ് രൂപത കാര്യാലയം ചേരി തിരിഞ്ഞുള്ള പ്രതിഷേധങ്ങൾക്കും മുദ്രാവാക്യം വിളികൾക്കും വേദിയായത്. രൂപതയിൽ എകീക്യത കുർബാന നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ഇറക്കിയ ഉത്തരവിൽ പ്രതിഷേധിച്ച്, ഒരു വിഭാഗം വൈദികർ രൂപത മന്ദിരത്തിൽContinue Reading

രാജി പ്രഖ്യാപനം പിൻവലിച്ച് കൂടൽമാണിക്യം ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ ; ഉൽസവാഘോഷസംഘാടക സമിതി യോഗം 18 ന്… ഇരിങ്ങാലക്കുട: കൂടൽമാണിക്യദേവസ്വം ചെയർമാൻ ഉൾപ്പെടെയുള്ള സ്ഥാനങ്ങളിൽ നിന്നുള്ള രാജി പ്രഖ്യാപനം പിൻവലിച്ച് പ്രദീപ് മേനോൻ.രാജി വച്ചതായും തനിക്ക് പാർട്ടിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്നും പ്രചരിച്ച മാധ്യമ വാർത്തകൾ തെറ്റാണെന്ന് ഇന്ന് വൈകീട്ട് മാധ്യമങ്ങൾക്ക് നല്കിയ പത്രക്കുറിപ്പിൽ പ്രദീപ് മേനോൻ വ്യക്തമാക്കിയിട്ടുണ്ട്. നാളെ നടക്കാനിരുന്ന ഉൽസവാഘോഷ സംഘാടകസമിതി യോഗം മാറ്റിവച്ചത് വ്യക്തിപരമായContinue Reading

കുർബാന എകീകരണം; മാർപ്പാപ്പയുടെയും സിനഡിൻ്റെയും നിർദ്ദേശങ്ങൾ പാലിക്കുമെന്ന് വിശദീകരിച്ച് രൂപത ബിഷപ്പ് മാർപോളി കണ്ണൂക്കാടൻ.. ഇരിങ്ങാലക്കുട: കുർബാന എകീകരണവിഷയത്തിൽ മാർപ്പാപ്പയുടെയും സിനഡിൻ്റെയും നിർദ്ദേശങ്ങൾക്ക് അനുസ്യതമായി മുന്നോട്ട് പോകുമെന്ന് വിശദീകരിച്ച് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ.കുർബാന വിഷയത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാം.എന്നാൽ ഇവയെല്ലാം സംസാരിച്ച് തീർത്ത് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് ബിഷപ്പ് മാധ്യമങ്ങളോട് പറഞ്ഞു.ഭിന്നിച്ച് പോകാൻ ആരും ആഗ്രഹിക്കുന്നില്ല.രാജി വയ്ക്കണമെന്ന് ചില വൈദികർ ആവശ്യമുയർത്തിയതിനെ കുറിച്ചുള്ള ചോദ്യത്തിന് ബിഷപ്പ് പ്രതികരിച്ചില്ല.Continue Reading