അഖിലയുടെ അച്ഛനമ്മമാരെ ആശ്വസിപ്പിക്കാൻ മന്ത്രിയെത്തി; അന്വേഷണം വേഗമാക്കണമെന്ന് എസ്പിയോട് ആവശ്യപ്പെട്ട് മന്ത്രി ഡോ. ആർ ബിന്ദു. ഇരിങ്ങാലക്കുട: ആളൂർ പഞ്ചായത്തിൽ ദളിത് യുവതി അഖില ഭർതൃഗൃഹത്തിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചതിനെപ്പറ്റി അന്വേഷണം വേഗത്തിലാക്കണമെന്ന് മന്ത്രി ഡോ. ആർ ബിന്ദു ജില്ലാ റൂറൽ എസ്.പി പൂങ്കുഴലി ഐ.പി.എസ്സിനോട് ആവശ്യപ്പെട്ടു. യുവതിയുടെ വീട്ടിലെത്തി അച്ഛനമ്മമാരിൽനിന്ന് കൂടുതൽ വിവരങ്ങൾ തേടിയാണ് മന്ത്രി പോലീസ് മേധാവിയെ ഫോണിൽ ബന്ധപ്പെട്ട് നിർദ്ദേശം നൽകിയത്. കണ്ണിക്കര ചാതേലിക്കുന്ന് വാതേക്കാട്ടിൽ വീട്ടിലെത്തിContinue Reading

പൈതൃക പദ്ധതികൾ സംരക്ഷിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം: മന്ത്രി കെ രാധാകൃഷ്ണൻ. കൊടുങ്ങല്ലൂർ: പൈതൃക പദ്ധതികൾ നശിപ്പിക്കലല്ല മറിച്ച് സംരക്ഷിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ദേവസ്വംമന്ത്രി കെ രാധാകൃഷ്ണൻ. പൈതൃകങ്ങളെയും പാരമ്പര്യങ്ങളെയും സംരക്ഷിച്ച് മുന്നോട്ടുകൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് വിവിധ പ്രദേശങ്ങളിൽ സർക്കാർ നടപ്പിലാക്കുന്ന നിർമാണ പദ്ധതികളെന്നും അദ്ദേഹം പറഞ്ഞു. മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിൽ  നിർമിക്കുന്ന അക്കൊമഡേഷൻ ബ്ലോക്കിന്റെ നിർമാണ പ്രവൃത്തികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വിശ്വാസികൾക്കുംContinue Reading

സംസ്ഥാനത്ത് ഇന്ന് 20,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.19%. സംസ്ഥാനത്ത് ഇന്ന് 20,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2812, എറണാകുളം 2490, തിരുവനന്തപുരം 2217, കോഴിക്കോട് 2057, കൊല്ലം 1660, പാലക്കാട് 1600, മലപ്പുറം 1554, ആലപ്പുഴ 1380, കോട്ടയം 1176, വയനാട് 849, കണ്ണൂര്‍ 810, ഇടുക്കി 799, പത്തനംതിട്ട 799, കാസര്‍ഗോഡ് 284 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.Continue Reading

പാലാ ബിഷപ്പിനെ പിന്തുണച്ചുകൊണ്ടുള്ള ഇരിങ്ങാലക്കുട രൂപത ബിഷപ്പിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് മുസ്ലീം ജമാഅത്ത് കമ്മിറ്റി; കോടതികൾ തള്ളിക്കളഞ്ഞ ലൗജിഹാദ് പരാമർശങ്ങൾ ബിഷപ്പിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് വേദനാജനകമെന്നും ഇരിങ്ങാലക്കുട മുസ്ലീം ജമാഅത്ത് കമ്മിറ്റി. ഇരിങ്ങാലക്കുട: പാലാ ബിഷപ്പിൻ്റെ ലൗ ജിഹാദ് പ്രയോഗത്തെ പിന്തുണച്ച് കൊണ്ടുള്ള ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ്റെ പ്രസ്താവനക്കെതിരെ മുസ്ലീം ജമാഅത്ത് കമ്മിറ്റി. കോടതികൾ തള്ളിക്കളഞ്ഞ യാതൊരു അടിസ്ഥാനവും ഇല്ലാത്ത ലൗ ജിഹാദ് പരാമർശങ്ങൾContinue Reading

തീരദേശവാസികൾക്ക് സുരക്ഷിത ഭവനങ്ങൾ;പുനർഗേഹം പദ്ധതിയിൽ ജില്ലയിൽ പൂർത്തീകരിച്ച 53 ഭവനങ്ങളുടെ താക്കോൽദാന ചടങ്ങ് ഒക്ടോബർ 16ന്; കയ്പമംഗലം മണ്ഡലത്തിൽ മാറി താമസിക്കാൻ ഒരുങ്ങി 316 പേർ. കൊടുങ്ങല്ലൂർ:കടലേറ്റഭീഷണിയും വെള്ളപ്പൊക്കവും ഭയക്കാതെ തീരദേശവാസികൾക്ക് ഇനി സുരക്ഷിത ഭവനങ്ങളിൽ അന്തിയുറങ്ങാം. തീരദേശമേഖലയിലെ വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്ന മുഴുവൻ ജനവിഭാഗത്തെയും പുനരധിവസിപ്പിക്കുന്ന സംസ്ഥാന സർക്കാരിന്റെ പുനർഗേഹം പദ്ധതി വഴിയാണ് സുരക്ഷിത ഭവനങ്ങൾ ഒരുങ്ങിയത്. തൃശൂരിൽ പദ്ധതി മുഖേന 93Continue Reading

വാഹനാപകടത്തിൽ എറണാകുളം ജനറൽ ആശുപത്രിയിലെ ജീവനക്കാരിയായ ഇരിങ്ങാലക്കുട സ്വദേശിനി മരിച്ചു. ഇരിങ്ങാലക്കുട :വാഹനാപകടത്തിൽ എറണാകുളം ജനറൽ ആശുപത്രിയിലെ ഇരിങ്ങാലക്കുട സ്വദേശിനിയായ ജീവനക്കാരി മരിച്ചു.ആസാദ് റോഡിൽ ജവഹർ കോളനിയിൽ തരുപറമ്പിൽ വീട്ടിൽ മനോജിൻ്റെ ഭാര്യ ജിഷ (44) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെ എറണാകുളത്ത് വച്ചായിരുന്നു അപകടം.ജിഷ ഓടിച്ചിരുന്ന സ്കൂട്ടറിൽ സ്വകാര്യ ബസ്സ് ഇടിച്ചായിരുന്നു അപകടം. ഉടനെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ജനറൽ ആശുപത്രിയിലെ കോവിഡ് വിഭാഗത്തിൽContinue Reading

ഇരിങ്ങാലക്കുട മണ്ഡലത്തിൽ 165 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 46 ഉം കാട്ടൂരിൽ 49 ഉം പേർ പട്ടികയിൽ. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 165 പേർക്ക് കൂടി കോവിഡ്. നഗരസഭയിൽ ഇന്ന് 46 പേർക്കാണ് സ്ഥിരീകരിച്ചത്. നിലവിൽ നഗരസഭയിൽ 583 പേരാണ് ചികിൽസയിലുള്ളത്. കാട്ടൂരിൽ 49 ഉം കാറളത്ത് 8 ഉം മുരിയാട് 9 ഉം ആളൂരിൽ 19 ഉം പടിയൂരിൽ 5 ഉം പൂമംഗലത്ത് 10 ഉം വേളൂക്കരയിൽContinue Reading

പാലാ ബിഷപ്പിനെ പിന്തുണച്ച്‌ ഇരിങ്ങാലക്കുട രൂപതയും; ലൗ ജിഹാദിൻ്റെയും ലഹരി ജിഹാദിൻ്റെയും കുരുക്കുകളിൽ യുവതി യുവാക്കൾ വീഴാതെ മാതാപിതാക്കൾ ജാഗ്രത പുലർത്തണമെന്ന് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ; കുടുംബങ്ങളിൽ നാല് മക്കളെങ്കിലും ഉണ്ടാകാൻ ശ്രദ്ധ വേണമെന്നും ബിഷപ്പ്. ഇരിങ്ങാലക്കുട: യുവതി യുവാക്കൾ ലൗ ജിഹാദിൻ്റെയും ലഹരി ജിഹാദിൻ്റെയും കുരുക്കുകളിൽ വീഴാതെ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ.കുഞ്ഞുങ്ങളുടെ കാര്യത്തിൽ ചെറുപ്പം മുതൽ തന്നെ മാതാപിതാക്കൾ ജാഗ്രതContinue Reading

കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ അക്കോമഡേഷൻ ബ്ലോക്ക് ; നിർമ്മിക്കുന്നത് 1.18 കോടി ചെലവഴിച്ച്. കൊടുങ്ങല്ലൂർ: പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രവും പൈതൃകാവശേഷിപ്പ് കൂടിയായ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ അക്കോമഡേഷൻ ബ്ലോക്ക് ഉയരുന്നു. സംസ്ഥാന സർക്കാരിന്റെ മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ക്ഷേത്രത്തിൽ വിശാലമായ ബ്ലോക്ക് ഉയരുന്നത്. പദ്ധതിയുടെ നിർമാണോദ്ഘാടനം ദേവസ്വംമന്ത്രി കെ രാധാകൃഷ്ണൻ സെപ്റ്റംബർ 11ന് ഉച്ചയ്ക്ക് 3 മണിക്ക് നിർവ്വഹിക്കും. ക്ഷേത്ര ദേവസ്വം നിർമാണ പ്രവർത്തനങ്ങൾക്ക് മാത്രമായിContinue Reading

ഇരിങ്ങാലക്കുട: മുൻ നഗരസഭ ചെയർമാനും വ്യവസായ പ്രമുഖനുമായ കെ പി ജോൺ അന്തരിച്ചു. 94 വയസ്സായിരുന്നു. ആർഎസ് റോഡിൽ അറക്കൽ കണ്ടംകുളത്തി പൈലോതിൻ്റെ മകനാണ്. പരേതയായ ലീലയാണ് ഭാര്യ. ടെസ്സി, പോൾ, ജോസ്, എഫ്രിം, ഫ്രാൻസിസ്, സാബു, ആൻ്റണി എന്നിവർ മക്കളും കുരിയപ്പൻ, ഗീത, അന്ന, ലിനേറ്റ, ദീപ, ഗീത, പ്രീതി എന്നിവർ മരുമക്കളുമാണ്. 1962 മുതൽ 68 വരെ ഇരിങ്ങാലക്കുട നഗരസഭ ചെയർമാനായിരുന്നു. കെപിഎൽ ഓയിൽ മിൽസ് ചെയർമാൻ,Continue Reading