ഹോട്ടൽ കൊളംമ്പോ, പ്രിയ ബേക്കറി സ്ഥാപനങ്ങളുടെ ഉടമ ചിറ്റിലപ്പിള്ളി ജോസ് (80 വയസ്സ്) നിര്യാതനായി ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഹിന്ദി പ്രചാർ മണ്ഡൽ റോഡിൽ ചിറ്റിലപ്പിള്ളി ലോനപ്പൻ മകൻ ജോസ് ( ഹോട്ടൽ കൊളംമ്പോ, പ്രിയ ബേക്കറി സ്ഥാപനങ്ങളുടെ ഉടമ) നിര്യാതനായി. 80 വയസ്സായിരുന്നു. മേരിയാണ് ഭാര്യ. ഷാജു, ഷെല്ലി, ഷണ്ണി എന്നിവർ മക്കളും ലിജി, ലിഷ , ഡെസ്സിൻ എന്നിവർ മരുമക്കളുമാണ്. സംസ്കാരം നാളെ ( ഡിസംബർ 18Continue Reading

വല്ലക്കുന്ന് പള്ളിപ്പാട്ട് ബൈജു (52) അന്തരിച്ചു.   ഇരിങ്ങാലക്കുട : വല്ലക്കുന്ന് പള്ളിപ്പാട്ട് ആൻ്റണി മകൻ ബൈജു (52) അന്തരിച്ചു. വല്ലക്കുന്ന് ഗ്രീൻലാൻ്റ് ഡെവലപ്പേഴ്സ് പ്രൊപ്രൈറ്റർ, ഇരിങ്ങാലക്കുട ഠാണാ കുറീസ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. പരേതയായ ക്ലാരയാണ് മാതാവ്. സ്മിത ഭാര്യയും അഗൻഷ , അൻലിയ, അൻ്റോണിയോ, അലസ്സാൻഡ്ര എന്നിവർ മക്കളുമാണ്. സംസ്കാരം തിങ്കളാഴ്ച (ഡിസംബർ 16) ന് 4.30 ന് വല്ലക്കുന്ന് അൽഫോൺസാ ദേവാലയത്തിലെ ശുശ്രൂഷകൾക്ക്Continue Reading

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആനന്ദപുരം സ്വദേശി മരിച്ചു ഇരിങ്ങാലക്കുട : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ആനന്ദപുരം നെരേപറമ്പിൽ വീട്ടിൽ പോൾ (74 വയസ്സ്) ആണ് മരിച്ചത്. വ്യാഴാഴ്ച പകൽ ഒരു മണിയോടെ ആനന്ദപുരം നമ്പ്യാങ്കാവ് റോഡിൽ വച്ച് ബൈക്കുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഉടനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെയോടെയാണ് മരണംContinue Reading

ക്രൈസ്റ്റ് കോളേജിലെ സോഷ്യൽ വർക്ക് വകുപ്പിൻ്റെ ഫാ ഡിസ്മസ് അവാർഡുകൾ കൊടുന്ന സൈറിൻ സ്പെഷ്യൽ സ്കൂളിനും സിസ്റ്റർ കാന്തിക്കും ജൂറി അവാർഡ് ഫാ ജോൺസൻ അന്തിക്കാടിനും   ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സോഷ്യൽ വർക്ക് വകുപ്പിൻ്റെ ഫാ ഡിസ്മസ് അവാർഡിന് കൊടുന്ന സൈറിൻ സ്പെഷ്യൽ സ്കൂളും ഇരിങ്ങാലക്കുട പ്രതീക്ഷ ട്രെയിനിംഗ് സെന്ററിലെ സിസ്റ്റർ കാന്തിയും സ്പെഷ്യൽ ജൂറി അവാർഡിന് തൃശ്ശൂർ പോപ്പ് പോൾ മേഴ്സി ഹോമിലെ ഫാ ജോൺസൻContinue Reading

29 – മത് കേരള രാജ്യാന്തര ചലച്ചിത്രമേള; വിളംബര ടൂറിംഗ് ടാക്കീസിന് ഇരിങ്ങാലക്കുടയിൽ സ്വീകരണം; ചലച്ചിത്ര സംസ്കാരം രൂപപ്പെടുത്തിയെടുക്കുന്നതിൽ ചലച്ചിത്രമേളകൾക്ക് നിർണ്ണായകമായ പങ്കാണുള്ളതെന്നും എല്ലാ ക്യാംപസുകളിലും ഫിലിം ക്ലബുകൾ ഉണ്ടാകേണ്ടതുണ്ടെന്നും മന്ത്രി ഡോ ആർ ബിന്ദു.   ഇരിങ്ങാലക്കുട : മലയാള നാടിൻ്റെ അഭിമാനങ്ങളിൽ ഒന്നാണ് എല്ലാം വർഷവും മികവുറ്റ രീതിയിൽ സംഘടിക്കപ്പെടുന്ന രാജ്യാന്തര ചലച്ചിത്രമേളയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. ഡിസംബർ 13 മുതൽContinue Reading

ടേബിൾ ടെന്നീസ് പെരുമയിൽ ക്രൈസ്റ്റ്; ക്രൈസ്റ്റ് ടെന്നീസ് അക്കാദമിയിൽ നിന്നും ദേശീയ മൽസരങ്ങൾക്കായി തിരഞ്ഞെടുക്കപ്പെട്ടത് മുപ്പതോളം താരങ്ങൾ ഇരിങ്ങാലക്കുട: അത്‌ലറ്റിക്‌സും ബാസ്ക്കറ്റ്ബോളും ഫുട്ബോളും ഉൾപ്പെടെ മുപ്പതോളം കായിക ഇനങ്ങളുടെ ഈറ്റില്ലമായ ക്രൈസ്റ്റ് കോളേജ് ടേബിൾ ടെന്നീസിലും മികവിൻ്റെ പാതയിൽ . ഒന്നരവർഷം മുൻപ് ആരംഭിച്ച ക്രൈസ്റ്റ് ഗോസിമ റേസേഴ്സ് ടേബിൾ ടെന്നീസ് അക്കാദമി ഇന്ന് കേരളത്തിലെ ഏറ്റവും മികച്ച പരിശീലന കേന്ദ്രങ്ങളിൽ ഒന്നാണ്. ഈ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ 30Continue Reading

പുതിയ തലമുറയിൽ ആരോഗ്യസംസ്കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സെൻ്റ് ജോസഫ്സ് കോളേജിൽ ഫിറ്റ് ഫോർ ലൈഫ് പദ്ധതികൾക്ക് തുടക്കമായി; മൂവായിരത്തോളം വിദ്യാർഥിനികൾ പങ്കെടുത്ത മെഗാ എയ്റോബിക്സ് പ്രകടനം എഷ്യൻ റെക്കോർഡിലേക്ക് .   ഇരിങ്ങാലക്കുട: മൂവായിരത്തോളം പെൺകുട്ടികൾ അണി നിരന്ന എയ്റോബിക്സ് പ്രകടനം എഷ്യൻ റെക്കോർഡിലേക്ക്. പുതിയ തലമുറയിൽ ആരോഗ്യസംസ്കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കോളേജിലെ ആരോഗ്യസംരക്ഷണ സംരംഭമായ ഫിറ്റ് ഫോർ ലൈഫിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഗാ എയ്റോബിക്സ് പ്രകടനമാണ്Continue Reading

ക്രൈസ്റ്റ് കോളേജിൽ ഭിന്നശേഷി വിദ്യാർഥികളുടെ കലാസംഗമത്തിന് തുടക്കമായി; ഭിന്നശേഷി ശാക്തീകരണം സമൂഹത്തിന്റെ ലക്ഷ്യമായി മാറേണ്ടതുണ്ടെന്ന് മന്ത്രി ഡോ ആർ ബിന്ദു. ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനീഷിൻ്റെ നേതൃത്വത്തിൽ നടത്തുന്ന ‘ സവിഷ്കാര 24 ‘ ഭിന്നശേഷി വിദ്യാർഥികളുടെ രണ്ട് ദിവസം നീണ്ടു നിൽക്കുന്ന കലാസംഗമത്തിന് തുടക്കമായി. ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു കലാസംഗമം ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിContinue Reading

കോമ്പാറയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയും വെള്ളാങ്ങല്ലൂർ ചാമക്കുന്ന് സ്വദേശിയുമായ വീട്ടമ്മ മരിച്ചു ഇരിങ്ങാലക്കുട : തൃശ്ശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. വെള്ളാങ്ങല്ലൂർ പഞ്ചായത്തിൽ ചാമക്കുന്ന് പാലേരി വീട്ടിൽ ദിനേഷ് കുമാറിൻ്റെ ഭാര്യ ഷൈജ (44) ആണ് മരിച്ചത്. ബുധനാഴ്ച മൂന്നരയോടെ കോമ്പാറയിൽ വച്ചായിരുന്നു അപകടം. ഇരിങ്ങാലക്കുടയിൽ നിന്ന് വരികയായിരുന്ന കാറിൽ ഷൈജ ഓടിച്ചിരുന്ന സ്കൂട്ടർ ഇടിച്ചായിരുന്നുContinue Reading

കാഴ്ചപരിമിതർ അക്ഷരങ്ങളുടെ ലോകത്തേക്ക്; ബ്രെയിലി സാക്ഷരത ക്ലാസ്സുകൾക്ക് ഇരിങ്ങാലക്കുടയിൽ തുടക്കമായി     ഇരിങ്ങാലക്കുട : കാഴ്ച പരിമിതർ ഇനി അക്ഷരങ്ങളുടെ ലോകത്തേക്ക്. ദീപ്തി ബ്രെയിലി സാക്ഷരത ക്ലാസുകൾക്ക് ഇരിങ്ങാലക്കുടയിൽ തുടക്കമായി.നടവരമ്പ് ഗവ. ഹൈസ്‌കൂളിലെ ആദ്യ ക്ലാസ്സ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്‌തു. പഠിതാക്കൾക്ക് പഠന ഉപകരണങ്ങൾ വിതരണം ചെയ്‌തു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.എസ് പ്രിൻസ് അധ്യക്ഷത വഹിച്ചു.   കാഴ്ചContinue Reading