സുരേഷ് ഗോപി രണ്ടാം ഘട്ട പ്രചാരണവുമായി ഇരിങ്ങാലക്കുടയിൽ…   ഇരിങ്ങാലക്കുട: രണ്ടാംഘട്ട പ്രചാരണത്തിനായി ഇരിങ്ങാലക്കുടയിൽ എത്തിച്ചേർന്ന തൃശ്ശൂർ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ആവേശോജ്ജ്വലമായ സ്വീകരണം. തുടർന്ന് ശാന്തിനികേതൻ പബ്ലിക് സ്കൂൾ, ചാത്തൻ മാസ്റ്റർ സ്മാരകത്തിൽ പുഷ്പാർച്ചന, അമ്മമാരുടെ സാകേതം നിലയം, ഇന്നസെൻ്റിൻ്റെ വസതി എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. എൻ ഡി എ ഇരിങ്ങാലക്കുട മണ്ഡലം ചെയർമാൻ കൃപേഷ് ചെമ്മണ്ട, കൺവീനർ ജയചന്ദ്രൻ,Continue Reading

മഹാനടൻ്റെ സ്മരണകൾ വീണ്ടെടുത്ത് ” ഓർമ്മകളിൽ ഇന്നസെൻ്റ് ” ; സ്വന്തം ദേശത്തെ അടയാളപ്പെടുത്തുന്നതിലും പ്രതിസന്ധികളെ നർമ്മത്തിൻ്റെ ഭാഷയിൽ നേരിടുന്നതിലും ഇന്നസെൻ്റ് പ്രകടിപ്പിച്ച ആർജ്ജവത്തെ സ്മരിച്ച് കലാ സാംസ്കാരിക പ്രവർത്തകർ.   ഇരിങ്ങാലക്കുട : ആഴമുള്ള ചിരിയുടെ വസന്തങ്ങൾ തീർക്കുകയും ജന്മനാടിനെ മലയാളിക്ക് മുമ്പിൽ അടയാളപ്പെടുത്തുകയും ചെയ്ത ഇന്നസെൻ്റിനെ ഒന്നാം ചരമദിനത്തിൽ അനുസ്മരിച്ച് കലാ സാംസ്കാരിക പ്രവർത്തകർ. നടൻ, ചലച്ചിത്ര നിർമ്മാതാവ്, സംഘാടകൻ, ജനപ്രതിനിധി, എഴുത്തുകാരൻ എന്നീ നിലകളിലുള്ള ഇന്നസെൻ്റിൻ്റെContinue Reading

പോക്സോ കേസ്സിൽ വള്ളിവട്ടം സ്വദേശിയായ 57 കാരന് 10 വർഷം കഠിനതടവ്…   ഇരിങ്ങാലക്കുട : പതിനാറുകാരനെതിരെ ലൈംഗികാതിക്രമം നടത്തിയ കേസ്സിൽ പ്രതിക്ക് 10 വർഷം കഠിനതടവും 50,000/ രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് രവിചന്ദർ സി. ആർ. വിധി പ്രസ്‌താവിച്ചു.   2014 മുതൽ 2017 വരെയുള്ള കാലയളവിൽ പ്രായപൂർത്തിയാകാത്ത 16 വയസ്സുള്ള ആൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് ഇരിങ്ങാലക്കുട പോലീസ് ചാർജ്ജ്Continue Reading

നടൻ ഇന്നസെൻ്റ് വിട പറഞ്ഞിട്ട് മാർച്ച് 26 ന് ഒരു വർഷം ; ഓർമ്മകളിൽ ഇന്നസെൻ്റ് എന്ന പേരിൽ പട്ടണത്തിൽ കലാ- സാംസ്കാരിക രംഗത്തെ പ്രമുഖർ ഒത്തുചേരുന്നു….   ഇരിങ്ങാലക്കുട : മലയാളിക്ക് ഒടുങ്ങാത്ത ചിരിയോർമ്മകൾ നൽകിയ നടൻ ഇന്നസെൻ്റ് വിട പറഞ്ഞിട്ട് ഒരു വർഷം തികയുന്ന മാർച്ച് 26 ന് സാംസ്കാരിക പ്രവർത്തകരുടെ നേത്യത്വത്തിൽ ചരമവാർഷികം ആചരിക്കുന്നു. ” ഓർമ്മകളിൽ ഇന്നസെൻ്റ് ” എന്ന പേരിൽ അന്നേ ദിവസംContinue Reading

ഇരിങ്ങാലക്കുട മാർക്കറ്റ് പരിസരത്തെ മാംസ വ്യാപാരശാലയുടെ പ്രവർത്തനം വിലക്കിയ നഗരസഭ ഭരണസമിതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് കൊണ്ട് തദ്ദേശസ്ഥാപനങ്ങളുടെ ട്രിബ്യൂണൽ ഉത്തരവ്….   ഇരിങ്ങാലക്കുട: ഏറെ വിവാദങ്ങൾക്ക് ശേഷം ഇരിങ്ങാലക്കുട നഗരസഭ നിര്‍ത്തലാക്കിയ മാംസവില്‍പന ശാലക്ക് പ്രവര്‍ത്താനാനുമതി നല്‍കാന്‍ കോടതി നിര്‍ദേശം. മാർക്കറ്റിനോടനുബന്ധിച്ച് ഈസ്റ്റ് കോമ്പാറ സ്വദേശി പുതുക്കാടൻ ബിനോയ് ആരംഭിച്ച തോംസണ്‍ സ്റ്റാളിൻ്റെ പ്രവർത്തനങ്ങൾ തടഞ്ഞു കൊണ്ടുള്ള നഗരസഭ ഉത്തരവിനെ സ്റ്റേ ചെയ്ത് കൊണ്ടാണ് തദ്ദേശസ്ഥാപനങ്ങളുടെ ട്രിബ്യൂണൽ ഉത്തരവായിരിക്കുന്നത്.Continue Reading

ആൽ.എൽ.വി രാമകൃഷ്ണനെതിരെയുള്ള അധിക്ഷേപത്തിൽ പ്രതിഷേധിച്ച് പുരോഗമനകലാസാഹിത്യ സംഘം..   ഇരിങ്ങാലക്കുട: പ്രശസ്ത മോഹിനിയാട്ട നർത്തകനായ ആൽ.എൽ.വി.രാമകൃഷ്ണന് നേരെയുണ്ടായ വർണ്ണ – വംശീയ അധിക്ഷേപത്തിൽ പ്രതിഷേധവുമായി പുരോഗമന കലാസാഹിത്യ സംഘം. ഇരിങ്ങാലക്കുട മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമം മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ രേണു രാമനാഥ് ഉദ്ഘാടനം ചെയ്തു. ഖാദർ പട്ടേപ്പാടം അധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ. കെ. രാജേന്ദ്രൻ, ഉദിമാനം അയ്യപ്പക്കുട്ടി , എ.എൻ.രാജൻ.ടി. രവീന്ദ്രൻContinue Reading

ഇന്ന് ഓശാന ഞായർ ; വിശുദ്ധവാരത്തിന് തുടക്കമിട്ട് ക്രൈസ്തവർ …   ഇരിങ്ങാലക്കുട: യേശുദേവൻ്റെ ജറുസലേം പ്രവേശനത്തെ അനുസ്മരിച്ച് ക്രൈസ്തവർക്ക് ഇന്ന് ഓശാന ഞായർ. ഇതോടെ അമ്പതു നോമ്പിൻ്റെ പരിസമാപ്തി കുറിച്ചുള്ള വിശുദ്ധവാരത്തിന് തുടക്കമായി. കുരുത്തോല വിതരണവും പ്രദക്ഷിണവും വിശുദ്ധ കുർബാനയും ഓശാനയുടെ ഭാഗമായുള്ള തിരുകർമ്മങ്ങളും ഞായറാഴ്ച പള്ളികളിൽ നടന്നു. ഇരിങ്ങാലക്കുട കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന തിരുകര്‍മങ്ങള്‍ക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കത്തീഡ്രല്‍ വികാരി റവ.ഡോ.Continue Reading

പെട്രോൾ പമ്പിൽ വച്ച് ജീവനൊടുക്കാൻ ശ്രമം; പൊള്ളലേറ്റ് ചികിൽസയിലായിരുന്ന കാട്ടുങ്ങച്ചിറ സ്വദേശിയായ യുവാവ് മരിച്ചു..   ഇരിങ്ങാലക്കുട : ഠാണാവിലെ പെട്രോൾ പമ്പിൽ വച്ച് പെട്രോൾ ഒഴിച്ച തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്ന യുവാവ് മരിച്ചു. കാട്ടുങ്ങച്ചിറ എർവാടിക്കാരൻ ഷാനവാസ് (43വയസ്സ്) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് എട്ട് മണിയോടെ സ്കൂട്ടറിൽ എത്തിയ ഇയാൾ കുപ്പിയിൽ പെട്രോൾ വേണമെന്ന്Continue Reading

ജനസാഗരത്തിലലിഞ്ഞ് വി എസ് സുനില്‍കുമാറിന്റെ ഇരിങ്ങാലക്കുടയിലെ പര്യടനം ; അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ബിജെപി വിരുദ്ധരെ കേന്ദ്രം വേട്ടയാടുകയാണെന്ന് മന്ത്രി പി രാജീവ് .. ഇരിങ്ങാലക്കുട : കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാജ്യത്തെ ജനാധിപത്യത്തെ ജയിലിൽ അടച്ചതായി വ്യവസായ മന്ത്രി പി രാജീവ്. തൃശൂര്‍ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാർത്ഥി വി എസ് സുനിൽകുമാറിന്റെ ഇരിങ്ങാലക്കുടയിലെ പര്യടന പരിപാടി കാറളം സെൻ്ററിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.Continue Reading

പോക്സോ കേസിൽ കയ്പമംഗലം സ്വദേശിയായ പ്രതിക്ക് 32 വർഷം തടവ്.. ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത അതിജീവിതക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസ്സിൽ പ്രതിക്ക് 32 വർഷം തടവും 1,40,000/ രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജ് രവിചന്ദർ സി. ആർ. വിധി പ്രസ്‌താവിച്ചു. 2017 സെപ്റ്റംബർ മുതൽ 2018 വരെയുള്ള കാലയളവിൽ പ്രായപൂർത്തിയാകാത്ത അതിജീവിതക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് കയ്‌പമംഗലം പോലീസ് ചാർജ്ജ് ചെയ്‌ത കേസ്സിൽ പ്രതിയായContinue Reading