വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തിന് ഐഎസ്ഒ അംഗീകാരം
വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തിന് ഐഎസ്ഒ അംഗീകാരം ഇരിങ്ങാലക്കുട: ഐഎസ്ഒ 9001-2005 സർട്ടിഫിക്കറ്റ് വീണ്ടും സ്വന്തമാക്കി വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്. ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പരിശ്രമവും ചിട്ടയായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചും കർശന ഗുണമേന്മാ നയങ്ങൾ പരിപാലിച്ചുമാണ് പഞ്ചായത്ത് വീണ്ടും നേട്ടം കൊയ്തത്. 2019 മെയ് 8നാണ് പഞ്ചായത്തിന് ആദ്യമായി ഐഎസ്ഒ സർട്ടിഫിക്കേഷൻ ലഭിക്കുന്നത്. ഈ കഴിഞ്ഞ മെയ് 8ന് ഇതിന്റെ കാലാവധി കഴിയുകയും തുടർന്ന് ജൂലൈ 16ന് റീ സർട്ടിഫിക്കേഷൻ ലഭിക്കുകയും ചെയ്തു.Continue Reading
























