കേരളപ്പിറവി ദിനത്തിൽ ലഹരി വിരുദ്ധ സന്ദേശവുമായി ഇരിങ്ങാലക്കുടയിൽ കുട്ടിച്ചങ്ങല … ഇരിങ്ങാലക്കുട : കേരളപ്പിറവി ദിനത്തിൽ ലഹരി വിരുദ്ധ സന്ദേശവുമായി പട്ടണത്തിൽ കുട്ടിച്ചങ്ങല . ബസ് സ്റ്റാന്റ് മുതൽ ഠാണാ വരെ നീണ്ട കുട്ടിച്ചങ്ങലയിൽ നാല് സ്കൂളുകളിൽ നിന്നുള്ള ഹയർ സെക്കണ്ടറി , ഹൈസ്കൂൾ, വിഎച്ച്എസ്ഇ , എൻസിസി , സ്കൗട്ട്സ് ആന്റ് ഗൈഡ്സ് എന്നിവർ ലഹരി വിരുദ്ധ മുദ്രാവാക്യങ്ങളും പ്ലാക്കാർഡുകളുമായി അണിനിരന്നു. ലഹരി വിരുദ്ധ സന്ദേശവുമായി സ്കിറ്റും ഫ്ളാഷ്Continue Reading

കൂത്തുമാക്കൽ ഷട്ടറുകൾ അടച്ചു; കാക്കാത്തുരുത്തി , മേനാലി പ്രദേശങ്ങളിലെ ഇരുപതോളം വീടുകൾ വെള്ളക്കെട്ടിൽ : ഷട്ടറുകൾ തുറക്കാൻ കഴിയില്ലെന്ന് ഇറിഗേഷൻ വകുപ്പ് ; ജില്ലാ ഭരണകൂടത്തിന്റെയും റവന്യൂ വകുപ്പിന്റെയും ഇടപെടൽ ആവശ്യപ്പെട്ട് പടിയൂർ പഞ്ചായത്ത് അധികൃതർ … ഇരിങ്ങാലക്കുട : കെഎൽഡിസി കനാലിലെ കൂത്തുമാക്കൽ ഷട്ടറുകൾ പൂർണ്ണമായും അടച്ചതോടെ പടിയൂർ പഞ്ചായത്തിലെ കാക്കാത്തുരുത്തി , കൂത്തുമാക്കൽ, മേനാലി പ്രദേശങ്ങളിൽ വെളളം കയറുന്ന വിഷയം വീണ്ടും. ഇരുപതോളം വീടുകളും കൂത്തുമാക്കൽ മുതൽContinue Reading

ഉൽസവ സമയങ്ങളിൽ കച്ചവടം നടത്തുന്നവരെ ജിഎസ്ടി യിൽ നിന്ന് ഒഴിവാക്കണമെന്ന് വഴിയോര കച്ചവട തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം . ഇരിങ്ങാലക്കുട : ഉൽസവസമയങ്ങളിൽ കച്ചവടം നടത്തുന്നവരെ ജിഎസ്ടി യിൽ നിന്ന് ഒഴിവാക്കണമെന്ന് ഇരിങ്ങാലക്കുടയിൽ നടന്ന ജില്ലാ വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (എഐടി യുസി) സമ്മേളനം ആവശ്യപ്പെട്ടു. ടൗൺ ഹാളിൽ നടന്ന സമ്മേളനം എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ. ജി ശിവാനന്ദൻContinue Reading

എം സി ജോസഫിനെയും ഡോ അച്ച പിളളയെയും അനുസ്മരിച്ച് യുക്തിവാദിസംഘം; കേരളീയ സമൂഹത്തിലേക്ക് അന്ധവിശ്വാസങ്ങൾ ശക്തയോടെ തിരിച്ച് വരികയാണെന്ന് മന്ത്രി ഡോ. ആർ ബിന്ദു… ഇരിങ്ങാലക്കുട: കേരളീയ സമൂഹത്തിലേക്ക് അന്ധവിശ്വാസങ്ങൾ ശക്തിയോടെ തിരിച്ച് വരികയാണെന്നും ഈയടുത്ത് നടന്ന നരബലി ഒറ്റപ്പെട്ട സംഭവമല്ലെന്നും ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. കേരള യുക്തിവാദസംഘം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുടയിൽ നടന്ന എം സി ജോസഫ് , ഡോ. അച്ചാപിള്ളContinue Reading

1440 ലിറ്റർ അന്യ സംസ്ഥാന വിദേശ മദ്യവുമായി തിരുവനന്തപുരം സ്വദേശി എക്സൈസ് സംഘത്തിന്റെ പിടിയിൽ; പിടിയിലായത് പാലിയേക്കര ടോൾ പ്ലാസ പരിസരത്തുള്ള വാഹന പരിശോധനക്കിടയിൽ … ഇരിങ്ങാലക്കുട : മാഹിയിൽ നിന്നുള്ള 1440 ലിറ്റർ അന്യസംസ്ഥാന വിദേശ മദ്യവുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. തിരുവനന്തപുരം ആറ്റിപ്ര മുക്കാലക്കൽ തെക്കേ വിളാകം വീട്ടിൽ കൃഷ്ണപ്രകാശ് (24) നെയാണ് കഴിഞ്ഞ ദിവസം രാത്രി വാഹന പരിശോധനക്കിടയിൽ പാലിയേക്കര ടോൾ പ്ലാസ് പരിസരത്ത്Continue Reading

ഐസിഎൽ ഫിൻകോർപ് മൊബൈല്‍ ഗോള്‍ഡ് ലോണ്‍ സംവിധാനവുമായി എത്തുന്നു; കേരളപ്പിറവി ദിനത്തിൽ പ്രവർത്തനമാരംഭിക്കും ; സംസ്ഥാനത്ത് ആദ്യമെന്നും ഏറ്റവും കുറഞ്ഞ പലിശ നിരക്കെന്നും ഐസിഎൽ അധികൃതർ … ഇരിങ്ങാലക്കുട : ഗോള്‍ഡ് ലോണ്‍ വിതരണ രംഗത്ത് അതിനൂതന ആശയവുമായി ഐ.സി.എല്‍ ഫിന്‍കോര്‍പ്. ഗോള്‍ഡ് ലോണ്‍ ഇനി വീട്ടുമുറ്റത്ത് എത്തുന്നു.അത്യാധുനിക സംവിധാനങ്ങളോടെ ഗോള്‍ഡ് അപ്രൈസറുടെയും ഗോള്‍ഡ് ലോണ്‍ ഓഫീസറുടെയും സാന്നിധ്യത്തില്‍ സ്വര്‍ണ്ണത്തിന് കൂടുതല്‍ മൂല്യവും സംരക്ഷണവും നല്‍കുന്ന വിധത്തിലാണ് ഐ.സി.എല്‍ ഫിന്‍കോര്‍പ്Continue Reading

തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ ” മിന്നൽ ” സമരം പിൻവലിച്ചു; യാത്രക്കാർക്ക് ആശ്വാസമായി കൂടുതൽ സർവീസുകളുമായി കെഎസ്ആർടിസി … ഇരിങ്ങാലക്കുട : ബസ് ജീവനക്കാരനെ നാട്ടുകാർ മർദ്ദിച്ചതായി ആരോപിച്ച് തൃശ്ശൂർ-കൊടുങ്ങല്ലൂർ റൂട്ടിൽ സ്വകാര്യ ബസ്സുകൾ നടത്തിയ മിന്നൽ സമരം പിൻവലിച്ചു. ബസ്സ് ഓണേഴ്സ് അസോസിയേഷൻ പ്രതിനിധികളും ജീവനക്കാരുടെ പ്രതിനിധികളും പോലീസുമായി നടത്തിയ ചർച്ചയെ തുടർന്നാണിത്. ഷൊർണ്ണൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലെ നിർമ്മാണ പ്രവർത്തനങ്ങളെ തുടർന്ന്Continue Reading

കടുപ്പശ്ശേരി കോളനി അംബേദ്കർ ഗ്രാമം പദ്ധതി ;പ്രവൃത്തികൾ പൂർത്തീകരിക്കാൻ നിർദ്ദേശം ; പുനരുദ്ധാരണ പ്രവൃത്തികൾ നടക്കുന്നത് 42 വീടുകളിൽ … ഇരിങ്ങാലക്കുട: വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിലെ കടുപ്പശ്ശേരി കോളനിയിൽ അംബേദ്കർ ഗ്രാമം പദ്ധതി പ്രകാരം നടത്തിക്കൊണ്ടിരിക്കുന്ന പ്രവൃത്തികൾ അവലോകനം ചെയ്യാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. പദ്ധതി വഴി അറ്റകുറ്റപ്പണി നടത്തിയ വീടുകളുടെ നിലവിലെ അവസ്ഥയും പുതിയ അപേക്ഷകൾ പരിഗണിക്കുന്നതും യോഗം ചർച്ചContinue Reading

ഓൺലൈനിലൂടെ വ്യാപകമായി പണം തട്ടുന്ന സംഘത്തിലെ ജാർഖണ്ഡ് സ്വദേശിയായ യുവാവ് അറസ്റ്റിൽ ; പിടിയിലായത് കേരളം കേന്ദ്രീകരിച്ച് നടക്കുന്ന ലക്ഷക്കണക്കിന് രൂപയുടെ ഓൺലൈൻ തട്ടിപ്പിലെ മുഖ്യപ്രതി … ഇരിങ്ങാലക്കുട:ഓൺലൈനിലൂടെ ആളുകളെ വഞ്ചിച്ച് വൻതുകകൾ തട്ടിയെടുക്കന്ന സംഘത്തിലെ പ്രധാനിയെ ഇരിങ്ങാലക്കുട തൃശ്ശൂർ റൂറൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ സംഘം ജാർഖണ്ഡിൽ നിന്ന് അറസ്റ്റ് ചെയ്തു. ജാർഖണ്ഡിലെ അജിത് കുമാർ മണ്ഡൽ, (22 വയസ്സ് ) ലൊധാരിയ, ബാൽപഹാഡി പോസ്റ്റ്, തുണ്ടി,Continue Reading

സ്വകാര്യ ബസ്സ് ജീവനക്കാരനെ മർദ്ദിച്ചതായി പരാതി ; തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ മിന്നല്‍ പണിമുടക്ക് … ഇരിങ്ങാലക്കുട: വെള്ളാങ്ങല്ലൂർ കോണത്തുകുന്നിലെ റൂട്ടിലെ ഗതാഗത നിയന്ത്രണത്തില്‍ ബസ് ജീവനക്കാരും നാട്ടുകാരുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്. രാവിലെ അലീനാസ് ബസിലെ ഡ്രൈവര്‍ക്കു നേരെയാണ് നാട്ടുകാർ കയ്യേറ്റം നടത്തിയതായി ബസ് ജീവനക്കാര്‍ ആരോപിക്കുന്നത്. കൊടുങ്ങല്ലൂര്‍ ഷൊര്‍ണൂര്‍ സംസ്ഥാന പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെContinue Reading