ശ്രീകൂടൽമാണിക്യ തിരുവുൽസവം ; പഞ്ചാരിയുടെ നാദധാരയിൽ ആദ്യ ശീവേലി….
ശ്രീകൂടൽമാണിക്യ തിരുവുൽസവം ; പഞ്ചാരിയുടെ നാദധാരയിൽ ആദ്യ ശീവേലി…. ഇരിങ്ങാലക്കുട: ശ്രീകൂടൽമാണിക്യ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് പഞ്ചാരിയുടെ നാദധാരയിൽ നടന്ന ആദ്യ ശീവേലി എഴുന്നള്ളത്ത് ഭക്തി സാന്ദ്രമായി. രാവിലെ 8.30 ന് പുറത്തേക്ക് എഴുന്നള്ളിച്ച തിടമ്പ് പാറേമക്കാവ് കാശിനാഥൻ ശിരസിലേറ്റി. തുടർന്ന് ഉള്ളാനകളുടെ അകമ്പടിയോടെ പ്രദക്ഷിണം പൂർത്തിയാക്കി കിഴക്കേ നടപ്പുരയിലെത്തിയപ്പോൾ പെരുവനം പ്രകാശൻ മാരാരുടെ നേത്യത്വത്തിൽ പഞ്ചാരിമേളത്തിൻ്റെ പതികാലം ഉയർന്നു. തുടർന്ന് രണ്ടും മൂന്നും കാലങ്ങൾ തെക്കുഭാഗത്തും നാലും അഞ്ചും കാലങ്ങൾ പടിഞ്ഞാറെContinue Reading
























