സെന്റ് ജോസഫ്സ് കോളേജിൽ വജ്രജൂബിലി ആഘോഷ പരിപാടികൾക്ക് തുടക്കമായി ; ഉന്നതവിദ്യാഭ്യാസമേഖലയുടെ സമ്പൂര്‍ണമായ പരിഷ്‌ക്കരണമാണ് പുതിയ വിദ്യാഭ്യാസനയം ലക്ഷ്യമിടുന്നതെന്ന് യുജിസി ചെയര്‍മാന്‍ ഡോ.എം. ജഗദീഷ് കുമാര്‍.   ഇരിങ്ങാലക്കുട: ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസമേഖലയുടെ സമ്പൂര്‍ണമായ പരിഷ്‌ക്കരണമാണ് പുതിയ വിദ്യാഭ്യാസനയം ലക്ഷ്യമാക്കുന്നതെന്ന് യുജിസി ചെയര്‍മാന്‍ ഡോ.എം. ജഗദീഷ് കുമാര്‍. ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജില്‍ വജ്ര ജൂബിലി ആഘോഷപരിപാടികള്‍ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ അഭിരുചികള്‍ക്കനുസരിച്ച് അവരുടെ ഭാവി രൂപകല്‍പന ചെയ്യാനുംContinue Reading

34 – മത് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോത്സവം നവംബർ 14, 15, 16, 17 തീയ്യതികളിൽ ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിൽ ; 310 ഇനങ്ങളിലായി നടക്കുന്ന മൽസരങ്ങളിൽ പങ്കെടുക്കുന്നത് 6091 വിദ്യാർഥികൾ … ഇരിങ്ങാലക്കുട : 34-മത് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോൽസവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിൽ നവംബർ 14, 15, 16, 17 തീയതികളിലായി നടക്കുന്ന കലോൽസവം 14Continue Reading

താര്‍ മരുഭൂമിയും പശ്ചിമഘട്ടമലനിരകളും ജൈവവൈവിധ്യത്താൽ സമ്പന്നം ; ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്രവിഭാഗം ഗവേഷകർ പുതിയ ഇനം ചിലന്തികളെ കണ്ടെത്തി … ഇരിങ്ങാലക്കുട: രാജസ്ഥാനിലെ താര്‍മരുഭൂമിയും മഹാരാഷ്ട്രയിലെ പശ്ചിമഘട്ടമലനിരകളും ജൈവവൈവിധ്യത്താല്‍ സമ്പന്നമാണെന്ന് തെളിയിക്കുന്ന കണ്ടെത്തലുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ജന്തുശാസ്ത്രവിഭാഗം ഗവേഷകര്‍. ഇന്ത്യയില്‍ വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഗ്രേറ്റ്ഇന്ത്യന്‍ബസ്റ്റാര്‍ഡ് എന്ന പക്ഷിയുടെ സംരക്ഷണത്തിനായി രാജസ്ഥാനിലുള്ള മരുഭൂമിവന്യജീവിസങ്കേതത്തില്‍ നിന്നാണ് പാല്‍പിമാനിഡേ കുടുംബത്തില്‍ വരുന്ന പുതിയഇനം ചിലന്തിയെ കണ്ടെത്തിയത്. ഇന്ത്യയില്‍ വളരെകുറച്ച് പഠനങ്ങള്‍ മാത്രമാണ് ഈContinue Reading

അംഗീകാര നിറവിൽ തൃശ്ശൂർ റൂറൽ പോലീസ് ആസ്ഥാനം ; റൂറൽ ജില്ലാ പോലീസ് മന്ദിരത്തിനും ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനുകൾക്കും ഐഎസ്ഒ അംഗീകാരം; നിയമ, നീതി നിർവ്വഹണത്തിൽ സേവനദാതാക്കളോട് ഔചിത്യപൂർണ്ണമായി ഇടപെടാൻ പോലീസ് സംവിധാനങ്ങൾക്ക് കഴിയേണ്ടതുണ്ടെന്ന് മന്ത്രി ഡോ ആർ ബിന്ദു… ഇരിങ്ങാലക്കുട : അംഗീകാര നിറവിൽ തൃശ്ശൂർ റൂറൽ പോലീസ് ആസ്ഥാനം. പൊതുജനങ്ങൾക്ക് മികച്ച പോലീസ് സേവനങ്ങൾ സമയബന്ധിതമായി നൽകിയതിലൂടെ അന്താരാഷ്ട സേവന നിലവാരമായ ഐഎസ്ഒ 9001 സർട്ടിഫിക്കേഷൻContinue Reading

തൃശ്ശൂർ റവന്യൂ ജില്ല 13-മത് സ്കൂൾ ശാസ്ത്രോൽസവം ;പനങ്ങാട് എച്ച്എസ്എസും കൊടുങ്ങല്ലൂർ ഉപജില്ലയും ജേതാക്കൾ .. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ നടന്ന 13-മത് തൃശ്ശൂർ ജില്ല സ്കൂൾ ശാസ്ത്രോൽസവത്തിൽ സ്കൂൾ വിഭാഗത്തിൽ പനങ്ങാട് എച്ച്എസ്എസും ഉപജില്ലകളിൽ കൊടുങ്ങല്ലൂർ ഉപജില്ലയും ജേതാക്കൾ . 346 പോയിന്റ് നേടിയാണ് പനങ്ങാട് സ്കൂളിന്റെ നേട്ടം. ചെന്ത്രാപ്പിന്നി എച്ച് എസ് 284 ഉം മമ്മിയൂർ എൽഎഫ്സി ജി എച്ച്എസ്എസ് 258 പോയിന്റും നേടി രണ്ടും മൂന്നുംContinue Reading

കൈയ്യൊഴിയുന്ന മാലിന്യങ്ങൾക്ക് പണം ലഭിക്കുന്ന കാലത്തെക്കുറിച്ചുള്ള സൂചനകളും മാലിന്യ സംസ്കരണത്തിന്റെ ആധുനിക മോഡലുമായി പാടൂർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ …   ഇരിങ്ങാലക്കുട : വീടുകളിൽ തൊട്ട് വ്യവസായങ്ങളിൽ നിന്ന് വരെ കൈയ്യൊഴിയുന്ന മാലിന്യങ്ങൾക്ക് പണം ലഭിക്കുന്ന കാലം വരും. മാലിന്യ സംസ്കരണത്തിന് ആധുനിക മാർഗ്ഗങ്ങൾ സ്വീകരിച്ചാൽ . പറയുന്നത് പാടൂർ അലി മുൽ ഇസ്‌ലാം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ . ശാസ്ത്രീയ മാർഗ്ഗങ്ങളിലൂടെ മാലിന്യങ്ങൾ സംസ്കരിച്ചാൽContinue Reading

ജലസേചനത്തിന് ഓട്ടോമേറ്റഡ് സൗരോർജ്ജ സംവിധാനവുമായി ഇടുക്കി രാജകുമാരി സ്കൂളിലെ വിദ്യാർഥികൾ ; സംവിധാനത്തിന് വഴിയൊരുക്കിയത് സ്കൂളിലെ തന്നെ കൃഷിയിടത്തിലേക്ക് കുറഞ്ഞ ചിലവിൽ ജലം എത്തിക്കാനുള്ള ആലോചനകൾ …   ഇരിങ്ങാലക്കുട : സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ജലസേചനനിയന്ത്രണ സംവിധാനവുമായി ഇടുക്കി രാജകുമാരി ജിവിഎച്ച്എസ്എസ് ലെ വിദ്യാർത്ഥികൾ . 13 -മത് തൃശ്ശൂർ ജില്ല സ്കൂൾ ശാസ്ത്രോൽസവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ബോയ്സ് സ്കൂളിൽ നടന്ന വൊക്കേഷണൽ എക്സ്പോയിൽ ജലസേചന സംവിധാനം ശ്രദ്ധ നേടി. സ്കൂളിലെContinue Reading

വൈദ്യുതി നിരക്ക് വർധന ; പ്രതിഷേധ മാർച്ചും ധർണ്ണയുമായി എൻഡിഎ പ്രവർത്തകർ …   ഇരിങ്ങാലക്കുട : വൈദ്യുതി നിരക്ക് വർധിപ്പിച്ച് കേരള ജനതയെ ദുരിതത്തിൽ ആക്കിയ പിണറായി സർക്കാരിന്റെ നടപടിക്കെതിരെ എൻഡിഎ യുടെ നേതൃത്വത്തിൽ കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും. കുട്ടംകുളം പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് കെഎസ്ഇബി ഓഫീസിന് മുന്നിൽ സമാപിച്ചു.ബിജെപി ജില്ല വൈസ് – പ്രസിഡണ്ട് സർജ്ജു തൊയ്ക്കാവ് മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു.Continue Reading

കെഎസ് പാർക്കിന്റെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷങ്ങളുടെ ഭാഗമായുള്ള ബാലകലോൽസവം നവംബർ 10 , 11, 12, 13, 14 തീയതികളിൽ …   ഇരിങ്ങാലക്കുട : ശിശുദിനാഘോഷങ്ങളുടെ ഭാഗമായി കെഎസ് പാർക്കിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർഥികളെ പങ്കെടുപ്പിച്ചു കൊണ്ട് നവംബർ 10 മുതൽ 14 വരെ അഖില കേരള ചിത്രരചന മൽസരവും മറ്റ് കലാമൽസരങ്ങളും സംഘടിപ്പിക്കുന്നു.കെജി, യുപി, എൽപി ,എച്ച്എസ് വിഭാഗങ്ങളിൽ നിന്നായി 2500 ൽ അധികം കുട്ടികളാണ് ചിത്രരചന, സിംഗിൾContinue Reading

13-മത് തൃശ്ശൂർ ജില്ല ശാസ്ത്രോൽസവം ; കൊടുങ്ങല്ലൂർ ഉപജില്ലയും സ്കൂളുകളിൽ പനങ്ങാട് എച്ച്എസ്എസും മുന്നിൽ … ഇരിങ്ങാലക്കുട : 13 – മത് തൃശ്ശൂർ ജില്ലാ ശാസ്ത്രോൽസവത്തിന്റെ ആദ്യ ദിന മൽസരങ്ങൾ പൂർത്തിയായപ്പോൾ കൊടുങ്ങല്ലൂർ ഉപജില്ല 932 പോയിന്റുമായി മുന്നിൽ. 860 പോയിന്റോടെ തൃശ്ശൂർ വെസ്റ്റും 853 പോയിന്റുമായി ആതിഥേയരായ ഇരിങ്ങാലക്കുടയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ . പന്ത്രണ്ട് ഉപജില്ലകളിലെ വിദ്യാർഥികളാണ് മൽസര രംഗത്തുള്ളത്. സ്കൂളുകളിൽ കൊടുങ്ങല്ലൂർ പനങ്ങാട് എച്ച്എസ്എസ്Continue Reading