ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ കൃഷിയിടങ്ങൾക്കും കർഷകർക്കും തുണയായി ഇനി ഡ്രോണും ; ആദ്യ പരീക്ഷണം മാപ്രാണം ചിത്രവള്ളി പാടശേഖരത്തിൽ …   ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിലെ ക്യഷിയിടങ്ങൾക്കും കർഷകർക്കും തുണയായി ഇനി ഡ്രോണും . കാർഷിക യന്ത്രവല്ക്കരണ ഉപപദ്ധതിയിൽ ഉൾപ്പെടുത്തി പൊറത്തിശ്ശേരി കൃഷി ഭവൻ പരിധിയിലുള്ള ചിത്രവള്ളി പാടശേഖരത്തിൽ നിലവിൽ 45 ദിവസം പ്രായമുള്ള നെല്ലിന് കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത സമ്പൂർണ്ണ എന്ന സൂക്ഷ്മ മൂലക മിശ്രിതം ഡ്രോൺContinue Reading

അമ്യത് പദ്ധതി ; ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ നടപ്പിലാക്കുന്നത് 13.5 കോടി രൂപയുടെ പദ്ധതികൾ ; നൽകുന്നത് രണ്ടായിരത്തോളം കണക്ഷനുകൾ …   ത്യശ്ശൂർ : കുടിവെള്ള ശ്യംഖല ശക്തിപ്പെടുത്താനും ശുദ്ധജല കണക്ഷനുകൾ നൽകാനും ലക്ഷ്യമിടുന്ന അമ്യത് 2 പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ നടപ്പിലാക്കുന്നത് 13.5 കോടി രൂപയുടെ പദ്ധതികൾ. വിവിധ വാർഡുകളിലായി രണ്ടായിരത്തോളം കണക്ഷനുകളും ഇതിന്റെ ഭാഗമായി നൽകും . നാല് പ്രവൃത്തികളിലായിട്ടാണ് പതിമൂന്നരക്കോടി രൂപയുടെContinue Reading

മുരിയാട് എംപറർ ഇമ്മാനുവൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ മെഗാമെഡിക്കൽ ക്യാമ്പ് ഡിസംബർ 30 ന് വല്ലക്കുന്ന് ലയൺസ് ക്ലബ് ഓഡിറ്റോറിയത്തിൽ ….   ഇരിങ്ങാലക്കുട : മുരിയാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന എംപറർ ഇമ്മാനുവൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ മുരിയാട്, ആളൂർ ഗ്രാമപഞ്ചായത്ത് നിവാസികൾക്കായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡിസംബർ 30 ന് രാവിലെ വല്ലക്കുന്നുള്ള ലയൺസ് ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ക്യാമ്പ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുContinue Reading

ഇരിങ്ങാലക്കുട സഹകരണ ആസ്‌പത്രി അഴിമതി അന്വേഷിക്കുവാനും മൂന്ന് മാസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുവാനും വിജിലൻസ് കോടതി ഉത്തരവ് …     തൃശ്ശൂർ : വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും കേസ് വേണ്ട വിധം അന്വേഷിക്കാതെ മൂന്ന് തവണ എതിർ കക്ഷിക്ക് സഹായകരമാകുന്ന തരത്തിൽ ദ്രുത പരിശോധന റിപ്പോർട്ട് നൽകിയ വിജിലൻസിനെ രൂക്ഷമായി വിമർശിച്ചു കൊണ്ട് തൃശൂർ വിജിലൻസ് കോടതിയുടെ ഉത്തരവ്. ഇരിങ്ങാലക്കുട നഗരസഭയിലെ ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവും 2010Continue Reading

ഇരിങ്ങാലക്കുടയിൽ 18 റോഡുകൾ പുനരുദ്ധരിക്കാൻ 1.53 കോടി രൂപ അനുവദിച്ചു; നിർമ്മാണ പ്രവ്യത്തികൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു…   ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾക്കായി 1.53 കോടി രൂപ അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. മണ്ഡലത്തിലെ 18 റോഡുകൾക്കാണ് ഫ്ളഡ് റിലീഫ് ഫണ്ടിൽ ഉൾപ്പെടുത്തി പുനരുദ്ധരിക്കാൻ തുക അനുവദിച്ചത് – മന്ത്രി ഡോ. ബിന്ദു അറിയിച്ചു.Continue Reading

വയനാടൻ കടുവ എന്ന തുമ്പിയുടെ ആണിനെ കണ്ടെത്തി ; കണ്ടെത്തിയത് ചാലക്കുടി പുഴയുടെ തീരങ്ങളിൽ നിന്നും കന്യാകുമാരിയിൽ നിന്നും ഗോവയിലെ ബോൽക്കോർണത്ത് നിന്നും …   ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ ഗവേഷണ വിഭാഗത്തിന്റെ നേത്യത്വത്തിൽ വയനാടൻ കടുവ എന്ന തുമ്പിയുടെ ആണിനെ കണ്ടെത്തി. കേരളത്തിൽ ചാലക്കുടി പുഴയുടെ തീരത്തിന് നിന്നും തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്നും ഗോവയിൽ ബോൽക്കോർണത്തിൽ നിന്നുമാണ് കണ്ടെത്തിയത്. ഏകദേശം 100 വർഷങ്ങൾക്ക് മുൻപ് പശ്ചിമഘട്ടത്തിൽ നിന്ന്Continue Reading

കോൺഗ്രസ്സ് നേതാക്കൾക്കെതിരെ നടന്ന പോലീസ് നരനായാട്ടിനെതിരെ ഫാസിസ്റ്റ് വിമോചന സദസ്സുമായി ഇരിങ്ങാലക്കുട ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ….   ഇരിങ്ങാലക്കുട : കോൺഗ്രസ്സ് നേതാക്കൾക്കെതിരെ നടന്ന പോലീസ് നരനായാട്ടിനെതിരെ ഫാസിസ്റ്റ് വിമോചന സദസ്സുമായി ഇരിങ്ങാലക്കുട ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി . ആൽത്തറക്കൽ നടന്ന പരിപാടിയിൽ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് സോമൻ ചിറ്റേത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറിമാരായ സോണിയ ഗിരി, സതീഷ് വിമലൻ,Continue Reading

ക്ഷേത്രക്കുളത്തിൽ കാൽ വഴുതി വീണ് ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു …   ഇരിങ്ങാലക്കുട : ക്ഷേത്രക്കുളത്തിൽ കാൽ കഴുകാൻ ഇറങ്ങിയ വിദ്യാർഥി വഴുതി വീണ് മരിച്ചു. മൂർക്കനാട് പൊറത്താട് വലിയ വീട്ടിൽ അനിൽകുമാറിന്റെയും രാജിയുടെയും മകൻ അജിൽ കൃഷ്ണ (16 വയസ്സ്) ആണ് മരിച്ചത്. വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കൂട്ടുകാരുമൊത്ത് മൂർക്കനാട് എൽപി സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ കളി കഴിഞ്ഞ് മടങ്ങവേ കാൽContinue Reading

ഇരിങ്ങാലക്കുട ഷിവൽറി റിക്രിയേഷൻ ക്ലബ്ബിന്റെ വാർഷികവും പുതുവൽസരാഘോഷ പരിപാടികളും ഡിസംബർ 31 ന് …   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഷിവൽറി റിക്രിയേഷൻ ക്ലബിന്റെ വാർഷികവും പുതുവൽസര ആഘോഷവും ഡിസംബർ 31 ന് നടക്കും. വൈകീട്ട് 6 ന് ക്ലബ് ഓഫീസ് പരിസരത്ത് നടക്കുന്ന പരിപാടികൾ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യുമെന്ന് ക്ലബ് രക്ഷാധികാരി അഡ്വ കെ ജി അനിൽ കുമാർ ,Continue Reading

സ്റ്റുഡന്റ് പോലീസ് കേഡറ്റ് തൃശ്ശൂർ റൂറൽ ജില്ലാ ക്യാമ്പിന് കൽപറമ്പ് ബിവിഎം സ്കൂളിൽ തുടക്കമായി ; പങ്കെടുക്കുന്നത് 41 വിദ്യാലയങ്ങളിൽ നിന്നായി നാനൂറോളം കേഡറ്റുകൾ …   ഇരിങ്ങാലക്കുട : സ്റ്റുഡന്റ് പോലീസ് കേഡറ്റ് തൃശ്ശൂർ റൂറൽ ജില്ല ക്യാമ്പിന് കൽപറമ്പ് ബിവിഎം ഹൈസ്കൂളിൽ തുടക്കമായി. പൂമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് തമ്പി അദ്ധ്യക്ഷത വഹിച്ച ചടങ്ങ് തൃശൂർ റൂറൽ ജില്ല അഡീഷണൽ എസ് പി പ്രദീപ്Continue Reading