യുവതയ്ക്ക് പറന്നുയരാൻ സ്വപ്ന ചിറകേകി മുരിയാട് പഞ്ചായത്തിന്റെ ” ഉയരെ ” പദ്ധതിയിലൂടെ പഞ്ചായത്തിലെ ആയിരത്തോളം വിദ്യാർഥികൾക്ക് ഉന്നത പരീക്ഷകൾക്ക് സൗജന്യ ഓൺലൈൻ പരിശീലനം. ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്തിന്റെ സ്വപ്നപദ്ധതിയായ ഓൺലൈൻ മത്സര പരീക്ഷാ പദ്ധതിയായ പരിപാടി ” ഉയരെ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. കൈറ്റ്സ് ഫൗണ്ടേഷന്റെContinue Reading

  കാണാതായ മാടായിക്കോണം സ്വദേശി സുജേഷ് കണ്ണാട്ട് സുരക്ഷിതനായി തിരിച്ചെത്തി; കണ്ണൂർ പറശ്ശിനിക്കടവിൽ തീർഥയാത്രക്ക് പോയതായിരുന്നുവെന്ന് വിശദീകരിച്ച് പോലീസ്. ഇരിങ്ങാലക്കുട: കാണാതായ മാടായിക്കോണം സ്വദേശിയും സിപിഎമ്മിന്റെ മുൻ പ്രവർത്തകനുമായ മാടായിക്കോണം കണ്ണാട്ട് വീട്ടിൽ സുജേഷ് (37) സുരക്ഷിതനായി വീട്ടിൽ തിരിച്ചെത്തി. തിങ്കളാഴ്ച പുലർച്ചോടെയാണ് സുജേഷ് വീട്ടിൽ തിരിച്ചെത്തിയത്. ശനിയാഴ്ച രാവിലെ കാറിൽ വീട്ടിൽ നിന്ന് ഇറങ്ങിയ സുജേഷിനെക്കുറിച്ച് വിവരങ്ങൾ ഇല്ലാതിരുന്നതിനെ തുടർന്ന് സഹോദരൻ ഇന്നലെ പോലീസിൽ പരാതി നല്കുകയും പോലീസ്Continue Reading

ഇരിങ്ങാലക്കുട മണ്ഡലത്തിൽ 127 പേർക്ക് കൂടി കോവിഡ്;നഗരസഭയിലും വേളൂക്കര പഞ്ചായത്തിലുമായി രണ്ട് കോവിഡ് മരണങ്ങളും. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 127 പേർക്ക് കൂടി കോവിഡ്. നഗരസഭയിൽ 19 ഉം കാറളത്ത് 12 ഉം വേളൂക്കരയിൽ 30 ഉം കാട്ടൂരിൽ 9 ഉം ആളൂരിൽ 23 ഉം മുരിയാട് 7 ഉം പൂമംഗലത്ത് 13 ഉം പടിയൂരിൽ 14 ഉം പേരാണ് ഇന്നത്തെ കോവിഡ് ബാധിതരുടെ പട്ടികയിലുള്ളത്. നഗരസഭയിലും വേളൂക്കര പഞ്ചായത്തിലുമായിContinue Reading

കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പ്; പാർട്ടി ഘടകങ്ങളിൽ പരാതി നല്‌കുകയും ബാങ്കിന് മുന്നിൽ ഒറ്റയാൾ സമരം നടത്തുകയും ചെയ്ത മാടായിക്കോണം സ്വദേശിയെ കാണാനില്ലെന്ന് കാണിച്ച് പോലീസിൽ ബന്ധുക്കളുടെ പരാതി; കേസ്സെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. തൃശൂർ: കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പ് വിഷയത്തിൽ സിപിഎമ്മിന് പരാതി നല്കുകയും ബാങ്കിന് മുന്നിൽ ഒറ്റയാൾ സമരം നടത്തുകയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുകയും ചെയ്ത മാടായിക്കോണം കണ്ണാട്ട് വീട്ടിൽ കൃഷ്ണൻ മകൻContinue Reading

ഇരിങ്ങാലക്കുട മണ്ഡലത്തിൽ കോവിഡ് വ്യാപനം തുടരുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 219 പേർക്ക്. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ കോവിഡ് വ്യാപനം തുടരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചത് 219 പേർക്ക് . നഗരസഭയിൽ മാത്രം 74 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. വേളൂക്കരയിൽ 23 ഉം പടിയൂരിൽ 9 ഉം കാട്ടൂരിൽ 13 ഉം കാറളത്ത് 27 ഉം മുരിയാട് 22 ഉം ആളൂരിൽ 43 ഉം പൂമംഗലത്ത് 8 ഉംContinue Reading

വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ ഉള്ള കിണറിലെ വെളളം മലിനമാണെന്ന് കണ്ടെത്തിയതായി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി; പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപണം. ഇരിങ്ങാലക്കുട: വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ ഉള്ള കിണറ്റിലെ വെള്ളം മലിനമാണെന്ന് കണ്ടെത്തിയതായി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി. തൃശൂരിലെ സ്വകാര്യ ലാബിൽ നടത്തിയ ജലപരിശോധനയിൽ അമിതമായ കോളിഫോം ,ഇ കോളൈ എന്നീ ബാക്റ്റീരിയകളുടെ സാന്നിധ്യം വ്യക്തമായതായും മണ്ഡലം പ്രസിഡണ്ട് അയൂബ് കരൂപ്പടന്ന പത്രസമ്മേളനത്തിൽ പറഞ്ഞു. പഞ്ചായത്തിൽContinue Reading

മദ്യം വാങ്ങിക്കാൻ ഓൺലൈൻ സൗകര്യവുമായി ഇരിങ്ങാലക്കുടയിലെ ബിവറേജസ് ഔട്ട്ലെറ്റ്; ഓൺലൈൻ ബുക്കിംഗ് സൗകര്യമുള്ള ജില്ലയിലെ രണ്ടാമത്തെ ഔട്ട് ലെറ്റും ഇരിങ്ങാലക്കുടയിലേതെന്ന് അധിക്യതർ. ഇരിങ്ങാലക്കുട: ബിവറേജസ് കോർപ്പറേഷൻ്റെ ഇരിങ്ങാലക്കുടയിലുളള ഔട്ട്ലെറ്റിൽ നിന്ന് മദ്യം വാങ്ങിക്കാൻ ഓൺലൈൻ സൗകര്യവും .കോവിഡ് സാഹചര്യത്തിൽ തിരക്ക് കുറക്കാൻ നടപടികൾ സ്വീകരിക്കണമെന്ന ഹൈക്കോടതി നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് തിരഞ്ഞെടുത്ത ഔട്ട്ലെറ്റുകളിലാണ് ഓൺലൈൻ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. തൃശൂർ ജില്ലയിൽ ഓൺലൈൻ സൗകര്യം നിലവിൽ വരുന്ന രണ്ടാമത്തെ ഔട്ട്ലെറ്റ് കൂടിയാണ്Continue Reading

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ച കേസിൽ രണ്ടാമനും പിടിയിൽ; പെൺകുട്ടി യുവാക്കളെ പരിചയപ്പെട്ടത് മിസ്ഡ് കോളിൽ തിരിച്ച് വിളിച്ചതോടെ. ചാലക്കുടി: : മൊബൈൽ ഫോണിൽ വന്ന മിസ്ഡ് കോളിൽ തിരിച്ചു വിളിച്ചതു വഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രലോഭിപ്പിച്ച് പീഡനത്തിരയാക്കിയ കേസിൽ ഒളിവിലായിരുന്ന രണ്ടാമനെയും തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈസി സി.ആർ സന്തോഷും സംഘവും പിടികൂടി. പാലക്കാട് ജില്ല മംഗലംഡാം പാണ്ടാങ്കോട്Continue Reading

” നശാമുക്ത് ” പദ്ധതിയുടെ ഭാഗമായി സ്കൂൾതലങ്ങളിൽ ബോധവല്കരണ പ്രവർത്തനങ്ങൾ നടത്താൻ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു; എടതിരിഞ്ഞി എച്ച്ഡിപി സമാജം സ്കൂളിലും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിക്കുന്നു. ഇരിങ്ങാലക്കുട: ലഹരി വസ്തുക്കളുടെ ഉപയോഗം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കൻ ആവിഷ്ക്കരിച്ചിട്ടുള്ള ” നശാമുക്ത് ” പദ്ധതിയുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന്റെ നേത്യത്വത്തിൽ സ്കൂൾ തലത്തിൽ ബോധവല്ക്കരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രിContinue Reading

ഇരിങ്ങാലക്കുട മണ്ഡലത്തിൽ 294 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ മാത്രം ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 105 പേർക്ക്; ആളൂർ, വേളൂക്കര പഞ്ചായത്തുകളിലും നഗരസഭയിലുമായി നാല് കോവിഡ് മരണങ്ങളും. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 294 പേർക്ക് കൂടി കോവിഡ്. നഗരസഭയിൽ മാത്രം 105 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ നഗരസഭയിൽ ചികിൽസയിലുള്ളവരുടെ എണ്ണം 594 ആയി. വേളൂക്കര, പൂമംഗലം പഞ്ചായത്തുകളിൽ 37 പേർ വീതവും പടിയൂർ, കാട്ടൂർ പഞ്ചായത്തുകളിൽ 23Continue Reading