കരൂപ്പടന്നയിൽ കാർ ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.
കരൂപ്പടന്നയിൽ കാർ ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഇരിങ്ങാലക്കുട: കരൂപ്പടന്നയിൽ കാർ ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കോണത്തുകുന്ന് ഇരേഴത്ത് വീട്ടിൽ പരേതനായ രാമൻ മകൻ സിജോഷ് (42) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ കരൂപ്പടന്ന പാരിജാതപുരം ക്ഷേത്രത്തിന് അടുത്ത് വച്ചായിരുന്നു അപകടം.ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ സിജോഷ് നാട്ടിൽ കച്ചവട സ്ഥാപനം ആരംഭിക്കാനുള്ള ഒരുക്കങ്ങളിലായിരുന്നു. സതിയാണ് അമ്മ.Continue Reading